*406 💫 നക്ഷത്ര തുല്യരാം 💫* *🌹സ്വഹാബാക്കൾ🌹* *📜101 സ്വഹാബാ ചരിത്രം📜* *✿••••••••••••••••••••••••••••••••••••••••✿* *44📌 അബ്ദുല്ലാഹിബ്നു ജഹ്ശ് (റ)* *💧Part : 01💧* നബിﷺയുടെ പിതൃസഹോദരിയായ ഉമൈമത്തിന്റെ പുത്രനാകുന്നു അബ്ദുല്ലാഹിബ്നു ജഹ്ശ് (റ). അബ്ദുല്ലാഹിബ്നു ജഹ്ശ് (റ)വിന്റെ സഹോദരി സൈനബ (റ) നബിﷺയുടെ ഭാര്യമാരിൽ ഒരാളായിരുന്നു. അങ്ങനെ നബിﷺയുമായി അടുത്ത കുടുംബബന്ധമുണ്ടായിരുന്ന അബ്ദുല്ലാഹിബ്നു ജഹ്ശ് (റ) ഇസ്ലാമിലെ ആദ്യകാല വിശ്വാസികളിൽ ഒരാളായിരുന്നു. ഇസ്ലാമിക ചരിത്രത്തിൽ ആദ്യമായി ഒരു സൈനിക നായകനായി തിരഞ്ഞടുക്കപ്പെട്ട സ്വഹാബിയും അബ്ദുല്ലാഹിബ്നു ജഹ്ശ് (റ) ആയിരുന്നു. നബി ﷺ ദാറുൽ അർഖമിൽ രഹസ്യപ്രബോധനം നടത്തുന്നതിന് മുമ്പ് തന്നെ അബ്ദുല്ലാഹിബ്നു ജഹ്ശ് (റ) ഇസ്ലാമിൽ അംഗമായി. ആദ്യഘട്ടം അബ്സീനിയയിലേക്കും അനന്തരം മദീനയിലേക്കും അദ്ദേഹം ആത്മരക്ഷാർത്ഥം പാലായനം ചെയ്യുകയുണ്ടായി. അബ്ദുല്ലാഹിബ്നു ഉമ്മിമക്തും (റ), അബുസലമ (റ) എന്നിവരെപ്പോലെ അദ്ദേഹവും മുൻപേതന്നെ പാലായനം ച...