👉 *🌴 നമസ്കാരം ശ്രദ്ധയോടെ നമസ്കരിച്ചാൽ*
അബ്ദുല്ലാഹിബിനു അംറ് (റ) വിവരിക്കുന്നു. ഒരു ദിവസം ആദരവായ റസൂലുല്ലാഹിﷺ നമസ്കാരത്തെക്കുറിച്ച് സംസാരിക്കവേ അരുളി: ഒരു ദാസൻ നമസ്കാരം ശ്രദ്ധയോടെ നമസ്കരിച്ചാൽ, അത് ഖിയാമത്ത് നാളിൽ അവന് പ്രകാശമായിരിക്കും. (അതിലൂടെ ഖിയാമത്തിന്റെ ഇരുളുകളിൽ അവന് പ്രകാശം ലഭിക്കും. അത് അവന്റെ ഈമാനിനും അല്ലാഹുവുമായുള്ള ബന്ധത്തിനും അനുസരണയ്ക്കും ) അടയാളവും അവന്റെ രക്ഷയുടെ മാധ്യമവുമാകും. ആരെങ്കിലും നമസ്കാരത്തിന്റെ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ (അതിനോട് അശ്രദ്ധ, അവഗണന പുലർത്തിയാൽ) അത് അവന് പ്രകാശവും. രക്ഷാ മാധ്യമവും ആകുന്നതല്ല. അവൻ ഖിയാമത്ത് നാളിൽ ഖാറൂൻ, ഫിർഔൻ ഹാമാൻ (മുശ്രിക് നേതാവ്). ഉബയ്യിബ്നു ഖലഫ് എന്നിവരോടൊപ്പം ആയിരിക്കും.
(അഹ്മദ് ദാരിമി, ബൈഹഖി)
📖 *വിവരണം*
അതായത് നമസ്കാരത്തിനെ കുറിച്ചുള്ള അവഗണന മഹാപാപമാണ്. ഫിർഔൻ, ഹാമാൻ, ഖാറൂൻ. ഉബയ്യബ്നുഖലഫ് മു തലായ മഹാമിക്കാരികളോടും നിഷേധികളോടും കൂടി നമസ്കാരം ഉ പേക്ഷിച്ചവനെയും നരകത്തിലേക്ക് യാത്രയാക്കപ്പെടുന്നതാണ്. എന്നാൽ നരകത്തിലെത്തിയാൽ എല്ലാവരുടെയും ശിക്ഷ ഒരുപോലെ ആയിരിക്കുന്നതല്ല എന്ന കാര്യം വ്യക്തമാണ്. ഒരു ജയിലിലെ വിവിധ തടവുകാരുടെ ശിക്ഷകൾ അവരുടെ പാപങ്ങൾക്കനുസരിച്ച് വ്യത്യസ്തമായിരിക്കുമല്ലോ.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment