*💥 തീവ്രവാദം 💥*
*ഇസ്ലാമിക വീക്ഷണത്തിൽ*
◕-----------------------------------------------------◕
✍🏼തീവ്രവാദം എന്ന പദമർത്ഥമാക്കുന്ന ഭീതിപ്പെടുത്തല്‍ തന്നെ അടിസ്ഥാനപരമായി ഇസ്ലാം നിരാകരിക്കുന്നതാണ്. ഇസ്ലാം ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഒരാദര്‍ശ വ്യവസ്ഥയാണ്. സമാധാനപരവും സുസ്ഥിതിപൂര്‍ണവുമായ ജീവിതാവകാശത്തിന്റെ മൌലികത ഇസ്ലാം അംഗീകരിക്കുന്നു.
ജീവിക്കാനര്‍ഹതയുള്ള ഒരു ജീവിയുടെയും ജീവന്‍ അപഹരിക്കാനോ അപകടപ്പെടുത്താനോ പാടില്ല എന്ന ഇസ്ലാമിക പാഠം നാഗരിക സമൂഹത്തിലും പൊതുവെ അംഗീകാരമുള്ളതാണ്. അതിനാലാണ് ശിക്ഷാ നിയമങ്ങളില്‍ കൊലപാതകത്തിന് കടുത്ത ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. ക്രമസമാധാനം നിലനിര്‍ത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ ഇസ്ലാം സമര്‍പ്പിക്കുന്നുണ്ട്.
ആവശ്യങ്ങളുമായി പുറത്തിറങ്ങി യാത്ര ചെയ്യുന്നവന് തന്റെ യാത്ര സുരക്ഷിതമായി സഫലീകരിക്കാനുള്ള അവകാശം മൌലികമാണ്. സുരക്ഷിതമായി യാത്ര അവസാനിപ്പിക്കാന്‍ സാധിക്കുമോ എന്ന ആശങ്കയും ഭീതിയും സൃഷ്ടിച്ചിരിക്കുകയാണ് ഭീകരവാദികള്‍.
പൈതൃകമായോ സൗജന്യമായോ അദ്ധ്വാനിച്ചോ വ്യാപാര വ്യവസായം വഴിയോ മറ്റു അനുവദനീയ വഴിയിലൂടെയോ ലഭ്യമായ സമ്പത്തല്ലാതെ ഉപയോഗിച്ചുകൂടെന്ന് നിഷ്കര്‍ഷമുള്ള മതത്തില്‍ എന്തിന്റെ പേരിലാണ് തട്ടിപ്പറിയും വിലപേശി വാങ്ങുന്ന മോചനദ്രവ്യവും വിഹിതമായിത്തീരുന്നത്..?! വാളോ അമ്പോ കയ്യില്‍ പിടിച്ച് നടക്കേണ്ടിവന്നാല്‍ അതിന്റെ വായ്ത്തല നിര്‍ബന്ധമായും മറച്ചിരിക്കണമെന്ന നബിവചനത്തിന്റെ അര്‍ത്ഥമെന്താണ്..? അബദ്ധത്തില്‍ പോലും അപകടം സംഭവിച്ചുകൂടാ എന്ന ഇസ്ലാമിന്റെ നിഷ്കര്‍ഷയാണത്. അപരന്റെ സമ്പത്ത് അന്യാധീനപ്പെടുത്തുന്നത് പോലെ തന്നെ അത് നശിപ്പിക്കുന്ന സാഹചര്യവുമുണ്ടായിക്കൂടാ.
ഇസ്ലാമിക കര്‍മശാസ്ത്രത്തിലും സ്വഭാവ സംസ്കരണ ശാസ്ത്രത്തിലുമെല്ലാം ഇത്തരത്തിലുള്ള നിര്‍ദേശങ്ങളും പാഠങ്ങളും ഒരുപാടുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതക്രമവും സമീപന രീതിയും നിര്‍ണയിക്കുന്നത് ഇസ്ലാമിക പാഠങ്ങളായിരിക്കണം. ഇസ്ലാമൊരിക്കലും ഒരു തരത്തിലുള്ള അവകാശ ലംഘനവും അനുവദിക്കുന്നില്ല.
ഭീകരത നടമാടുന്നത് എങ്ങനെ, ആരില്‍ നിന്ന് എന്നതിനെ ആശ്രയിച്ചല്ല ഇസ്ലാം നിലപാടുകള്‍ നിര്‍ണയിക്കുന്നത്. സ്വന്തം ആജ്ഞാനുവര്‍ത്തികള്‍ക്കും മറ്റുള്ളവര്‍ക്കും ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടുകളല്ല ഇസ്ലാമിലുള്ളത്. ഒന്നാമതായി അതൊരു മനുഷ്യവിരുദ്ധ പ്രവണതയാണ്. രണ്ടാമതായി ഭീകരതയുടെ പരിണിതി അസമാധാനവും അനന്തമായ അസ്വസ്ഥതകളുമാണ്. അതിനാല്‍ തന്നെ അതിനെ ഇസ്ലാം പിന്തുണക്കുന്നില്ല.
വ്യക്തി-സംഘം-രാഷ്ട്രം എന്നിങ്ങനെ ഏത് തലങ്ങളില്‍ നിന്നുള്ള ഭീകര താണ്ഢവങ്ങളെയും സാമാന്യവല്‍ക്കരിക്കുന്നതിന് ഇസ്ലാമിക പ്രമാണങ്ങള്‍ അനുകൂലമല്ല. എല്ലാവിധ ഭീകരതകളെയും അത് നിരാകരിക്കുകയാണ്. ഭീകരതയുടെ മേലൊപ്പ് ചാര്‍ത്തി മുസ്ലിംകളെയും ഇസ്ലാമിനെയും തെറ്റിദ്ധരിപ്പിക്കുകയും അടയാളമിടുകയും ചെയ്യുന്നതും ഭീകരതയാണ്. കാരണം ഇതും സമാധാനത്തെ ഭജ്ഞിക്കുന്നതാണല്ലോ. തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷം കൊലപാതകങ്ങളേക്കാള്‍ മാരകമായിരിക്കും.
ഇസ്ലാമില്‍ ശിക്ഷാ നിയമങ്ങളുണ്ട്. അതിന്റെ സാമൂഹിക പ്രാധാന്യം വ്യക്തവുമാണ്. അക്രമ പ്രവര്‍ത്തനങ്ങളും അനീതികളും അരുതായ്മകളും അമര്‍ച്ച ചെയ്യുന്നതിനുള്ള നിയമ നിര്‍മാണമാണത്. സമാധാന ജീവിത സാഹചര്യത്തോടുള്ള ആഭിമുഖ്യത്തിന്റെ തോത് നിര്‍ണയിക്കുന്ന ഒരു സുപ്രധാന ഘടകമാണ് ശിക്ഷാ നിയമം. ഇസ്ലാം, ശിക്ഷാ നിയമത്തിലും കണിശവും വ്യക്തവുമായ നിയമ വ്യവസ്ഥകള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലല്ലാതെ, ആര്‍ക്കെങ്കിലും തന്‍ചെയ്തികളെ ന്യായീകരിക്കുന്നതിനും അതിക്രമം പ്രവര്‍ത്തിക്കുന്നതിനും അതുപയോഗപ്പെടുത്താവതല്ല.
ഇസ്ലാമിലെ ‘കുറ്റവും ശിക്ഷയും’ വിഭാഗത്തിലെ നിയമങ്ങളുടെ വാഴ്ചക്ക് നിര്‍ദേശിക്കപ്പെട്ടതും നിശ്ചയിക്കപ്പെട്ടതുമായ ചില അടിസ്ഥാന സാഹചര്യങ്ങളുണ്ട്. അത്തരം സാഹചര്യങ്ങളൊത്തുവന്നാല്‍ മാത്രമേ അത് നടപ്പാക്കാനാവൂ. അല്ലാത്തിടത്ത് അതിനായി ഗ്രൂപ്പ് തിരിഞ്ഞ് ശ്രമം നടത്തുന്നത് അരാജകത്വത്തിനിടയാക്കും. അരാജകത്വമാവട്ടെ കുഴപ്പങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കാരണമായിത്തീരുമെന്നുറപ്പാണ്. അതുകൊണ്ട് സാര്‍വത്രികവും സമ്പൂര്‍ണവുമായ സമാധാനാന്തരീക്ഷത്തിനായുള്ള ഇസ്ലാമിക യുദ്ധ നിയമങ്ങള്‍ അതിനനുകൂലമായ ഘടകങ്ങളനവധി ഒത്തിണങ്ങണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അവയെ തിരസ്കരിച്ച് കുഴപ്പത്തെ വിളിച്ചുണര്‍ത്തുകയോ ഉണര്‍ന്ന കുഴപ്പത്തെ ആളിക്കത്തിക്കുകയോ ചെ യ്യരുത്.
നബി ﷺ പറയുന്നു: ‘കുഴപ്പം ഉറങ്ങുകയാണ്. അതിനെ ഉണര്‍ത്തുന്നവനെ അല്ലാഹു ﷻ ശപിച്ചിരിക്കുന്നു’
(കന്‍സുല്‍ ഉമ്മാല്‍: 3089)
സമൂഹത്തിലുടലെടുക്കുന്ന കുഴപ്പത്തില്‍ കക്ഷിയാവാതിരിക്കാന്‍ നബിﷺതങ്ങള്‍ ശക്തമായി ആവശ്യപ്പെട്ട ഹദീസുകള്‍ ധാരാളമുണ്ട്. കാലം കഴിയും തോറും കുഴപ്പങ്ങള്‍ അനവധി ഉണ്ടാവുമെന്നും അതില്‍ പങ്കെടുക്കരുതെന്നും അതില്‍ യാതൊരു കാരണവശാലും ഒരു മുസ്ലിമിന് അപകടമോ പരിക്കോ പറ്റരുതെന്നും വ്യക്തമാക്കുന്നതാണ് പല ഹദീസുകളും.
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക
▪️▪️▪️▪️▪️▪️▪️▪️▪️
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment