*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 27/08/2021*
*FRIDAY*
*18 Muharram 1443*
*🔖 നാം വിഷമെന്ന് കരുതുന്ന പലതും അമൃതാണ്; അമൃതാണെന്ന് ധരിക്കുന്നത് വിഷവും...*
_🍃 ജീവിതത്തിലെ ഒരു വലിയ പരമാർത്ഥമാണ് ഇവിടെ വ്യക്തമാകുന്നത്. *ചതിയുടെയും, വഞ്ചനയുടെയും ലോകത്ത് ഈ സത്യം ബോദ്ധ്യപ്പെടാന്‍ കുറെയധികം അനുഭവങ്ങളുടെ പിന്‍ബലം വേണം...*_
_🍂 നഷ്‌ടങ്ങളും കോട്ടങ്ങളും കൂടാതെ ഈ സത്യം ബോധിക്കുന്നവര്‍ എത്രയോ ചുരുക്കം. *പലരും ഈ പാഠം പഠിക്കുന്നത് ഏറെ വൈകിയ വേളയിലാണ്. അപ്പോഴേക്കും ജീവിതത്തില്‍ അതിന്റെ പ്രസക്തിയും മിക്കവാറും നഷ്‌ടപ്പെട്ടിരിക്കും...*_
_🍃 നാം വിശ്വാസമർപ്പിച്ച്, അമൃത് എന്നുകരുതി ചിലരോട് പറയുന്ന കാര്യങ്ങൾ നമ്മെ നശിപ്പിക്കാനുള്ള ആയുധമായി അവർ ഉപയോഗിക്കുന്നു. *എന്നാൽ നാം നമ്മുടെ കൊടിയ ശത്രു എന്ന് കരുതുന്നവർ ചില സന്ദർഭങ്ങളിൽ നമ്മുടെ മാത്രമായി എത്തുന്നതും കാണാം...*_
_🍂 നല്ലതും നന്നല്ലാത്തതും ആയ ധാരാളം അനുഭവങ്ങളില്‍ കൂടി നാം കടന്നുപോകണം. എത്രയും വേഗത്തില്‍, എല്ലാം ഒരു പാഠമായിക്കാണാന്‍ ശ്രമിക്കണം. *അങ്ങനെ ജീവിതം കൂടുതല്‍ തെളിവാര്‍ന്നതാക്കി മാറ്റാൻ നമ്മുക്ക് കഴിയണം...*_
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
*💐ശുഭദിനം നേരുന്നു 💐*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment