*404 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*43📌 അബ്ദുല്ലാഹി ബ്നു ഉമ്മിമഖ്ദൂം (റ)*
*💧Part : 01💧*
ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ(റ)യുടെ അമ്മാവനായ ഖൈസ്ബുനുസഈദിന്‍റെ പുത്രനാകുന്നു അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം (റ). അദ്ദേഹം ജന്‍മനാ അന്ധനായിരുന്നു. തന്‍റെ മാതാവായ ആത്തിക്കക്ക് ഉമ്മുമക്തൂം (അന്ധന്‍റെ ഉമ്മ) എന്ന പേര്‍ വിളിച്ചതുതന്നെ അബ്ദുല്ല (റ) വിനെ പ്രസവിച്ചതോടു കൂടിയായിരുന്നു.
ഇസ്ലാമിന്‍റെ പ്രകാശം അബ്ദുല്ലാ (റ) വിന്റെ ഹൃദയത്തെ അതിന്‍റെ ശൈശവ ദശയില്‍ തന്നെ പ്രഭാപൂരിതമാക്കി! അദ്ദേഹം ഇസ്ലാമില്‍ പ്രവേശിക്കുമ്പോള്‍ അതിന്‍റെ അംഗസംഖ്യ അംഗുലീപരിമിതമായിരുന്നു.
ഇസ്ലാമിക പ്രവേശനത്തോടെ ഖബ്ബാബ് (റ), ബിലാല്‍ (റ) എന്നിവരെപോലെ അബ്ദുല്ലാ (റ) വും മൃഗീയപീഡനങ്ങള്‍ക്ക് വിധേയനായി. ത്യാഗത്തിന്‍റയും അര്‍പ്പണത്തിന്‍റെയും തീച്ചൂളയില്‍ അബ്ദുല്ലാ (റ) വിന്റെ ഈമാൻ തങ്കക്കട്ടിപോലെ പ്രകാശിതമായി. ശത്രുക്കളുടെ മര്‍ദ്ദനമുറകള്‍ക്ക് അദ്ദേഹത്തിന്‍റെ മനക്കരുത്തിന് മങ്ങലേല്‍പ്പിക്കാന്‍ ഒട്ടും കഴിഞ്ഞില്ല.
ഇസ്ലാമിക പാഠങ്ങള്‍ പഠിക്കാനും പരിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ മനഃപ്പാഠമാക്കാനും അന്ധനായ അദ്ദേഹം തന്‍റെ അധികസമയവും വിനിയോഗിച്ചു. പരിശുദ്ധ ഖുര്‍ആന്‍ പഠിക്കാന്‍ ലഭിക്കുന്ന ഒരവസരവും അദ്ദേഹം പാഴാക്കിയില്ല.
ഒരിക്കള്‍ നബി ﷺ ഖുറൈശി പ്രമുഖരുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഉത്ബത്തുബ്നുറബീഅത്ത്, സഹോദരന്‍ ശൈബത്ത്, അബൂജഹല്‍, ഉമയ്യത്തു ബ്നു ഖലഫ്, വലീദുബുനുല്‍മുഗീറ എന്നീ പ്രമുഖരുമായിട്ടായിരുന്നു സംഭാഷണം!
മുസ്ലിംകളുമായി അവർ അനുവര്‍ത്തിച്ചുവരുന്ന കര്‍ക്കശസ്വഭാവത്തില്‍ അവര്‍ക്കു വല്ല പരിവര്‍ത്തനത്തിനും കാരണമായിത്തീര്‍ന്നേക്കുമോ പ്രസ്തുത സംഭാഷണം എന്ന പ്രതീക്ഷയോടെയായിരുന്നു നബി ﷺ അവരോട് സംസാരിച്ചു
കൊണ്ടിരുന്നത്.
തദവസരത്തില്‍ അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം (റ) അവിടെ കേറിച്ചെന്നു. അദ്ദേഹം ഒരു ആയത്ത് ഓതി, നബിﷺയോട് അതിന്‍റെ വിശദീകരണം ആവശ്യപ്പെട്ടു. നബിﷺക്ക്, അവസരോചിതമല്ലാത്ത അദ്ദേഹത്തിന്‍റെ ഇടപെടൽ ഇഷ്ടപ്പെട്ടില്ല. നബി ﷺ മുഖം തിരിച്ചുകളഞ്ഞു. ഖുറൈശിപ്രമുഖരോട് അഭിമുഖമായി വീണ്ടും സംസാരിക്കാന്‍ തുടങ്ങി.
സംസാരം കഴിഞ്ഞു നബി ﷺ വീട്ടിലേക്ക് തിരിക്കാൻ ഒരുങ്ങിയപ്പോഴെക്കും നബിﷺയെ ആക്ഷേപിച്ചുകൊണ്ട് അല്ലാഹു ﷻ വിന്‍റെ ദിവ്യബോധനമുണ്ടായി.
സൂറത്ത് അബസയിലെ പതിനാറോളം ആയത്തുകള്‍ കൊണ്ട് നബി ﷺ ആക്ഷേപിക്കപ്പെട്ടു:
ആ അന്ധന്‍ വന്നത് കാരണം നബി ﷺ മുഖം ചുളിക്കുകയും തിരിഞ്ഞുകളയുകയും ചെയ്തു. താങ്കള്‍ക്ക് എങ്ങനെ അറിയും ആ അന്ധന്‍ പരിശുദ്ധനായിത്തീരുകയില്ല എന്ന്. അല്ലെങ്കില്‍ അവൻ (ദൈവത്തെ) സ്മരിക്കുകയും ആ സ്മരണ അവന്ന് ഉപകരിക്കുകയില്ല എന്ന്. ഐശ്വര്യം നടിച്ചവരാകട്ടെ, അവന്നുവേണ്ടി താങ്കള്‍ സന്നദ്ധത പ്രകടിപ്പിക്കുന്നു! അവര്‍ നന്നായിട്ടില്ലെങ്കില്‍ താങ്കള്‍ക്ക് എന്തു നഷ്ടം? അല്ലാഹു ﷻ വിനെ ഭയപ്പെട്ടു
താങ്കളുടെ അടുക്കൽ ഓടിവന്നവരില്‍ നിന്ന് താങ്കള്‍ പിന്‍തിരിയുന്നു! അങ്ങനെ വേണ്ട! നിശ്ചയം ഇത് ഒരു ഉണര്‍ത്തലാകുന്നു. അതുകൊണ്ട് ഇഷ്ടമുള്ളവര്‍ അത് ഓര്‍മ്മിച്ചുകൊള്ളട്ടെ.
അന്നുമുതല്‍ നബി ﷺ അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം (റ) വിനെ ആദരിക്കുകയും സാമീപ്യം നല്‍കുകയും അദ്ദേഹത്തിന്‍റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു നിര്‍വ്വഹിച്ചുകൊടുക്കുകയും ചെയ്തു...
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment