*🌴വിവാഹത്തിന് ഒരുങ്ങുമ്പോൾ*
സ്ത്രീയും പുരുഷനും പ്രഥമമായി പരിഗണിക്കേണ്ടത് മതബോധമാണ്. അച്ചടക്കം, ശാന്തശീലം, വിനയം, വിട്ടുവീഴ്ച തുടങ്ങിയ സ്വഭാവങ്ങളുള്ള ഇണയായിരിക്കണം തനിക്കു ലഭിക്കേണ്ടത് എന്ന വ്യക്തമായ ബോധം പെണ്‍കുട്ടികള്‍ക്കുമുണ്ടാകണം.
വിവാഹാന്വേഷണവുമായി ഇറങ്ങിത്തിരിച്ച രക്ഷിതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും ഈ ഗുണങ്ങള്‍ പാലിക്കാതെയുള്ള വിവാഹാന്വേഷണങ്ങളും നിശ്ചയങ്ങളുമൊന്നും തനിക്ക് സ്വീകാര്യമല്ലെന്നു ഉറച്ച സ്വരത്തില്‍ പ്രഖ്യാപിക്കുകയും ചെയ്യണം.
പെണ്‍കുട്ടികളുടെ ഇംഗിതമറിയേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. തന്റെ ഇണയെ തീരുമാനിക്കാന്‍ രക്ഷിതാവിനെക്കാള്‍ സ്ത്രീ അര്‍ഹയാണ് എന്നു നബി ﷺ പഠിപ്പിച്ചത് ഇതുകൊണ്ടാണ്. കന്യകയാണെങ്കില്‍ സ്ത്രീയുടെ നിശ്ശബ്ദസമ്മതമുണ്ടായാല്‍ മതിയെന്നും അകന്യകയാണെങ്കില്‍ സ്ത്രീയുടെ വാമൊഴി തന്നെ വേണമെന്നുമാണ് ശരീഅത്തിന്റെ കാഴ്ചപ്പാട്.
വിവാഹരംഗത്ത് മുസ്ലിം പെണ്ണിനു യാതൊരു സ്വാതന്ത്ര്യവുമില്ലെന്ന ആരോപണം നിരര്‍ത്ഥകമാണ്. തനിക്കിഷ്ടപ്പെട്ട ഒരു പുരുഷനെ തന്നെ വേണമെന്ന് വാശിപിടിക്കാനവകാശം മുസലിം സ്ത്രീക്കുണ്ട്. പക്ഷേ, തന്റെ മുഴുവജീവിതഗുണകാംക്ഷിയായ രക്ഷിതാവിന് ആ പുരുഷന്‍ അനുയോജ്യനാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുക കൂടി വേണമെന്ന് മാത്രം...
തന്നില്‍ സമ്മര്‍ദ്ധം ചെലുത്തി രക്ഷിതാവ് തിരഞ്ഞെടുത്ത ഭര്‍ത്താവ് തനിക്ക് അനുയോജ്യനല്ലെന്ന് ബോധ്യപ്പെട്ട പ്രായപൂര്‍ത്തിയായ മുസ്ലിം യുവതിക്ക് പിതാവ് നടത്തിക്കൊടുത്ത വിവാഹം ക്യാന്‍സല്‍ ചെയ്യാനുള്ള അവകാശം വരെ ഇസ്ലാം വകവെച്ച് കൊടുത്തിട്ടുണ്ട്. അനുയോജ്യനായ വരന് കന്യകയെ വിവാഹം ചെയ്തുകൊടുക്കാന്‍ പിതാവിന് അധികാരമുണ്ടെങ്കിലും അവളുടെ സമ്മതം ചോദിക്കണം. അനുയോജ്യനല്ലെന്നു പിന്നീട് ബോധ്യപ്പെട്ടാല്‍ സമ്മതമില്ലാതെ പിതാവ് നടത്തിയ വിവാഹം അസാധുവായിത്തീരും.
തനിക്ക് അനുയോജ്യനായ പുരുഷനെ കണ്ടെത്തി അദ്ദേഹത്തിനു മാത്രമേ തന്നെ വിവാഹം ചെയ്തുകൊടുക്കാവൂ എന്ന് ഒരു പെണ്‍കുട്ടി പിതാവിനോട് പറഞ്ഞാല്‍ പിതാവ് അതനുസരിക്കണം. മകള്‍ക്കും പിതാവിനുമിടയില്‍ ഭിന്നിപ്പും എതിര്‍പ്പുമില്ലാതിരിക്കുക. മകള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കുക എന്നീ ഉപാധികള്‍ അംഗീകരിച്ച് കൊണ്ടേ പിതാവിനു തന്റെ ക്യനകയായ മകളെ വിവാഹത്തിനു നിര്‍ബന്ധിക്കാന്‍ പാടുള്ളൂ എന്ന് (നിഹായ വാ-6-പേ-228) വ്യക്തമാക്കുന്നു.
പിതാവ് കണ്ടെത്തിയ പുരുഷനു തന്നെ വാഴണം എന്നു അകന്യകയായ മകളെ നിര്‍ബന്ധിക്കാന്‍ പാടില്ല. സമ്മതമില്ലാത്ത വിവാഹം അസാധുവാണ്. കന്യകയെ തനിക്കിഷ്ടമില്ലാത്ത വിവാഹത്തിനു നിര്‍ബന്ധിക്കല്‍ കറാഹത്താണ് എന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ വിവരിക്കുന്നുണ്ട്.
വിവാഹവേദിയില്‍ തീരുമാനവും തിരഞ്ഞെടുക്കലും യുവതീയുവാക്കളുടെ അധികാര പരിധിയില്‍ പെട്ടതാണ്. അവരുടെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്ന ഇണ അനുയോജ്യരല്ലെങ്കില്‍ മാത്രമേ രക്ഷിതാവ് എതിര് നില്‍ക്കാന്‍ പാടുള്ളൂ. അനുയോജ്യനായ പുരുഷനെ വരിക്കാന്‍ തീരുമാനിച്ച അകന്യകയുടെ ഇംഗിതത്തിനു എതിര്‍ നില്‍ക്കാന്‍ രക്ഷിതാവിന് വകുപ്പില്ല. ഈ സന്ദര്‍ഭത്തില്‍ പിതാവിനെ മാറ്റി നിര്‍ത്തി അടുത്ത ബന്ധുക്കളോ ഖാളിയോ നിയമാനുസൃതം വിവാഹം ചെയ്തുകൊടുക്കണമെന്നാണ് നിയമം.
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇 അൽ ഹിദായ ഗ്രൂപ്പിൽ അംഗമാകൂ..Join Now👇*_
*നിങ്ങളുടെ 🤲 ദുആകളിൽ ഞങ്ങളേയും കുടുംബത്തെയും ഉൾപ്പെടുത്തുക ദുആ🤲 വസിയ്യത്തോടെ*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment