*🌴നല്ല സുഹൃത്ത് നരകത്തെ അകറ്റും*
മുസ്‌ലിം സഹോദരനോടുള്ള ബാധ്യതകളിൽ സുപ്രധാനമാണ് അവന്റെ അഭിമാനം, ജീവൻ, സമ്പത്ത് സംരക്ഷിക്കുകയെന്നത്. സുഹൃത്തിനെതിരെയുള്ള നീക്കങ്ങളിൽ ഒരു പ്രതിരോധ ശക്തിയായി നാം നിലകൊള്ളണം. തിരുനബി(സ്വ) പറഞ്ഞു: സുഹൃത്തിന്റെ അഭിമാനം സംരക്ഷിക്കുന്നവന് നരകത്തിൽ നിന്ന് അത് മറയായി ഭവിക്കുന്നതാണ് (തിർമുദി).
അബുദ്ദർദാഅ്(റ) പറയു💯ന്നു: റസൂൽ(സ്വ) ഇപ്രകാരം പറയാനുണ്ടായ പശ്ചാത്തലം ഒരു സദസ്സിൽ വെച്ച് ഒരാൾ തന്റെ കൂട്ടുകാരനെ പറ്റി കുറ്റം പറഞ്ഞതിന് ഒരു സ്വഹാബി പ്രതികരിച്ചതാണ്. ഇങ്ങനെ സുഹൃത്തിന്റെ അഭിമാന സംരക്ഷണത്തിനായി പ്രതികരിക്കുന്നവനെ തൊട്ട് നരകത്തെ അകറ്റിനിർത്തുന്ന കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു എന്നും നബി(സ്വ) പറഞ്ഞതായി കാണാം (അഹ്‌മദ്, ഖറാഇത്വി).
മറ്റൊരു ഹദീസ്: തന്റെ മുമ്പിൽ വെച്ച് സുഹൃത്തിനെ സംബന്ധിച്ച് ദുഷിപ്പു പറഞ്ഞിട്ട് പ്രതികരിക്കാൻ കഴിവുണ്ടായിട്ടും ചെയ്യാത്തവനെ ഇഹത്തിലും പരത്തിലും അല്ലാഹു അപമാനിതനാക്കും. പ്രതിരോധിച്ചാൽ ഇരുലോകത്തും അല്ലാഹു അവനെ സഹായിക്കുകയും ചെയ്യും (ഇബ്‌നു അബിദ്ദുൻയാ). സുഹൃത്തിന്റെ മാനം കാക്കുന്നവനെ നരകത്തെ തൊട്ട് രക്ഷിക്കുന്നതിനായി അന്ത്യദിനത്തിൽ അല്ലാഹു ഒരു മലക്കിനെ നിയോഗിക്കുന്നതാണ് (അബൂദാവൂദ്).
_കുടുംബജീവിതം, അച്ചടക്കം, പാരന്റിങ്, സന്താന പരിപാലനം, മത -മനഃശാസ്ത്ര മാർഗങ്ങൾ, ഇസ്ലാമിക വിധികൾ, ജീവിതരീതികൾ, ഇസ്ലാമിക ചരിത്രങ്ങൾ, സ്വഭാവ രൂപീകരണം, മാനവ സ്നേഹം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് പഠനാർഹമായ ലേഖനങ്ങൾ പോസ്റ്റ് ചെയ്യുന്ന ഗ്രൂപ്പ്. 95 ഗ്രൂപ്പുകളിലായി 24000 അംഗങ്ങൾ_
ജാബിർ(റ), അബൂത്വൽഹ(റ) എന്നിവർ തിരുനബിയിൽ നിന്നുദ്ധരിച്ചു: തന്റെ മുസ്‌ലിം സഹോദരന്റെ മാനം പറിച്ചു ചീന്തപ്പെടുന്നിടത്ത് അവന് സഹായിയായി മാറുന്നവനെ താൻ ഏറ്റവും താൽപര്യപ്പെടുന്ന ഒരിടത്ത് അല്ലാഹു സഹായിക്കുന്നതാണ്. സുഹൃത്തിന്റെ മാനത്തിന് ക്ഷതമാണേൽപിക്കുന്നതെങ്കിൽ പരസഹായം ആവശ്യമായ ഘട്ടത്തിൽ അല്ലാഹു അവനെ പരാജയപ്പെടുത്തുന്നതുമാണ് (അബൂദാവൂദ്).
വളരെ നിസ്സാരമെന്നു ചിലർക്കു തോന്നുന്നൊരു കാര്യമാണ് തുമ്മിയവൻ അല്ലാഹുവിനെ സ്തുതിക്കുന്നത് കേട്ടാൽ ചെയ്യേണ്ട തശ്മിയത്ത്(യർഹമുകല്ലാഹ് എന്നു ചൊല്ലൽ). എന്നാൽ സാഹോദര്യ ബന്ധത്തിൽ ഇതിന് വലിയ സ്ഥാനമുണ്ട്. റസൂൽ(സ്വ) അരുളി: നിങ്ങൾ തുമ്മിയവന് തശ്മിയത്ത് ആശംസിക്കുക. മൂന്ന് പ്രാവശ്യത്തിലധികം തുമ്മിയാൽ പ്രതികരണം വേണ്ട. അയാൾക്ക് രോഗമാണെന്ന് കരുതാം (അബൂദാവൂദ്).
തുമ്മിയവൻ അൽഹംദു ലില്ലാഹ് എന്നു പറഞ്ഞില്ലെങ്കിൽ തശ്മിയത്തിന് പ്രസക്തിയില്ല (ബുഖാരി, മുസ്‌ലിം).
തുമ്മുന്നതുമായി ബന്ധപ്പെട്ട് വേറെയും മര്യാദകൾ കാണാം. അബൂഹുറൈറ(റ) പറയുന്നു: റസൂൽ(സ്വ) തുമ്മുമ്പോൾ ശബ്ദം താഴ്ത്തുകയും കൈ കൊണ്ടോ തൂവാല കൊണ്ടോ പൊത്തിപ്പിടിക്കുകയും ചെയ്യുമായിരുന്നു (അബൂദാവൂദ്, തുർമുദി). തുമ്മി ഹംദ് പറഞ്ഞ സ്വഹാബിയോട് നബി(സ്വ) പറയുകയുണ്ടായി: നിന്റെ ഹംദ് രേഖപ്പെടുത്താൻ 12 മലക്കുകൾ അതിശീഘ്രം ഗമിക്കുന്നത് ഞാൻ കണ്ടു (അബൂദാവൂദ്). തുമ്മിയ ഉടനെ ഹംദ് ചൊല്ലുന്നവർക്ക് ഊരവേദന പിടിപെടില്ലെന്ന് ത്വബ്‌റാനി(റ) റിപ്പോർട്ട് ചെയ്തതു കാണാം. തുമ്മൽ അല്ലാഹുവിൽ നിന്നാണെങ്കിൽ കോട്ടുവായ പിശാചിൽ നിന്നത്രെ. അതിനാൽ കോട്ടുവായിട്ടാൽ മുഖം പൊത്തി പരമാവധി പ്രതിരോധിക്കണം, ശബ്ദത്തോടെ കോട്ടുവായിടുന്നപക്ഷം പിശാച് ഊറിച്ചിരിക്കുന്നതാണ് (തുർമുദി).
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment