*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 28/08/2021*
*SATURDAY*
*19 Muharram 1443*
*🔖 ആത്മാഭിമാനം വേണം, അഹങ്കാരം വേണ്ടാ...*
_🍃 *ആത്മാഭിമാനവും അഹങ്കാരവും* തമ്മിൽ വേർതിരിക്കുന്ന രേഖ തീരെ നേർത്തതാണെന്ന് ഓർക്കുക..._
_🍂 എനിക്കിതു കഴിയും എന്ന് വിശ്വസിക്കാത്തയാളിന് ഒന്നും ചെയ്യാനാവില്ലെന്നത് സത്യം. പക്ഷേ എന്നോളം നന്നായി മറ്റാർക്കും കഴിയില്ലെന്ന വിചാരം അഹന്തയാണ്, *അപ്പോൾ വിനയം വിട പറയും, മറ്റുള്ളവർ അകലും, ഇതിന് വഴിവെക്കരുത്...*_
_🍃 അഹങ്കരിക്കുന്ന വിജയികൾ ഒന്നോർക്കണം. *വിജയം ഒരിക്കലും തലയ്ക്ക് പിടിക്കരുത്; പരാജയം ഹൃദയത്തിലെത്തുകയും വേണ്ടാ, അതാണ് ഉചിതം...*_
_🍂 നിന്ദിക്കാതിരിക്കുക. നല്ലവാക്ക് പറയുക. അഭിനന്ദിക്കാൻ മറക്കാതിരിക്കുക, നിന്ദയും പരിഹാസവും മനസ്സുകളെ തമ്മിൽ അകറ്റും; *സ്നേഹവും ആദരവും വ്യക്തിബന്ധങ്ങളെ ബലപ്പെടുത്തും...*_
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment