അല്ലാഹുവിനെയും അവന്റെ റസൂല്‍(സ)യേയും അനുസരിക്കലാണ് ഇഹ്സാനിന്റെ വഴി. ദുര്‍മാര്‍ഗത്തെ പ്രോത്സാഹിപ്പിക്കുന്ന മനസ്സിനെ ഘട്ടംഘട്ടമായി ഇഹ്സാനിന്റെ വഴിയില്‍ പാകപ്പെടുത്തണം. അതിനു ചില മാര്‍ഗങ്ങള്‍ ശീലിക്കാം.
അല്ലാഹുവിനെയും അവന്റെ റസൂല്‍(സ)യേയും അനുസരിക്കലാണ് ഇഹ്സാനിന്റെ വഴി. ദുര്‍മാര്‍ഗത്തെ പ്രോത്സാഹിപ്പിക്കുന്ന മനസ്സിനെ ഘട്ടംഘട്ടമായി ഇഹ്സാനിന്റെ വഴിയില്‍ പാകപ്പെടുത്തണം. അതിനു ചില മാര്‍ഗങ്ങള്‍ ശീലിക്കാം.
1. പശ്ചാത്തപിക്കുക.
2. ശരീരേച്ഛകള്‍ ത്യജിക്കുക.
3. ആരാധനാ കര്‍മങ്ങള്‍ വര്‍ധിപ്പിക്കുക.
4. ജനങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാകാതിരിക്കാന്‍ ഏകാന്തവാസം നടത്തുക.
5. അസാന്മാര്‍ഗികതയ്ക്ക് ഹേതുവാകുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കുക.
6. അവിഹിത സ്വത്ത് കലരാന്‍ സാധ്യതയുള്ള ഭക്ഷണവും സ്വത്തും മറ്റു വസ്തുക്കളും ഉപേക്ഷിക്കുക.
7. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുക.
8. ഭൗതിക ആനന്ദങ്ങള്‍ ഉപേക്ഷിക്കുക.
9. നല്ലത് സംസാരിക്കുക അല്ലെങ്കില്‍ മൗനം അവലംബിക്കുക.
10. അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുക.
11 അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് ഭയമുണ്ടായിരിക്കുക.
12. ആയുസ്സിന്റെ അവസാനത്തില്‍ സന്മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ച് പിഴച്ച് പോകുമോ എന്ന് ഭയപ്പെടുക.
13. ദുരാഗ്രഹങ്ങള്‍ ഉപേക്ഷിക്കുകയും വിശപ്പ് സഹിക്കുകയും ചെയ്യുക.
14. സ്വന്തം പ്രവര്‍ത്തനങ്ങളുടെയും മനസ്സിന്റെയും ന്യൂനതകള്‍ ആലോചിച്ച് അതിനെ തിരുത്തുക.
15. ഭക്തിയും വിനയവും അവലംബിക്കുക.
16. സൃഷ്ടികളില്‍ ആരേയും ഭയപ്പെടാതിരിക്കുക.
17. ശത്രുവിനെക്കുറിച്ച് പോലും ഇഷ്ടമില്ലാത്തത് പറയാതിരിക്കുക.
18. വസ്ത്രം, പാര്‍പ്പിടം, ഭക്ഷണം തുടങ്ങി ജീവിതാവശ്യവസ്തുക്കളില്‍ കുറഞ്ഞതുകൊണ്ട് തൃപ്തിപ്പെടുക.
19. മുഴുവന്‍ കാര്യങ്ങളിലും അല്ലാഹുവിനെ ഭരമേല്‍പിക്കുക.
20. അനുഗ്രഹങ്ങള്‍ക്കു നന്ദി പ്രകാശിപ്പിക്കുക.
21. വിശ്വാസം അചഞ്ചലമാക്കുക.
22. സഹനശീലനാവുക.
23. തന്റെ മനസ്സും ചിന്തയും പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ നിരീക്ഷണത്തിലാണെന്ന് ബോധമുണ്ടാവുക.
24. അനുഗ്രഹമായാലും ആപത്തായാലും അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തനായിരിക്കുക.
25. അല്ലാഹുവിനോട് പൂര്‍ണ അടിമത്വം പ്രകടിപ്പിക്കുക.
26. നിഷ്കളങ്കനാവുക.
27. സത്യസന്ധനാവുക.
28. നന്മ ചെയ്യാനും തിന്മ ഉപേക്ഷിക്കാനും പ്രചോദനമാകുന്ന ഉള്‍പ്രേരണ ഉണ്ടാക്കിയെടുക്കുക.
29. സൃഷ്ടികള്‍ക്ക് അടിമപ്പെടാതിരിക്കുക.
30. അല്ലാഹുവിന്റെ ദിക്റ് നില നിര്‍ത്തുക.
31. മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക.
32. ആരോടും തര്‍ക്കിക്കാതിരിക്കുക.
33. സല്‍സ്വഭാവിയാവുക.
34. മനഃസംതൃപ്തിയോടു കൂടി ദാനധര്‍മം വര്‍ധിപ്പിക്കുക.
35. മര്യാദക്കാരനാവുക.
36. മുതിര്‍ന്നവരെ സേവിക്കുക.
37. ചെറിയവരോട് കരുണ കാണിക്കുക.
38. അല്ലാഹുവിനെക്കുറിച്ചും അവന്റെ ദാസനെക്കുറിച്ചും അവന്റെ വിശേഷണങ്ങളെക്കുറിച്ചുമുള്ള വിജ്ഞാനം സമ്പാദിക്കുക.
39. ഗുരുനാഥന്‍മാരെ വിമര്‍ശിക്കാതിരിക്കുക.
40. അനുസരണാശീലനാവുക
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment