Skip to main content

രണ്ടു ജീവിതങ്ങൾ...*തിരിച്ചറിവ്

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *238 ♻ തിരിച്ചറിവ് ♻*

      *🔘~~~~~▪️‼▪️~~~~~🔘*


*💧Part : 238💧*


*📌 രണ്ടു ജീവിതങ്ങൾ...*


*📍ജീവിതം 01:*


       ✍🏼ഒരാൾ മലബാറിലെ സമ്പന്ന കുടുംബത്തിൽ ജനിച്ചു. കുടുംബം പരമ്പരാഗതമായി കോഴിക്കോട് രാജ കുടുംബവുമായി ബന്ധമുള്ള അന്നത്തെ ബിസിനസ്സുകാരാണ്. നൂറുകണക്കിന് വണ്ടികൾ മലബാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഓരോ മാസവും ചരക്ക് നീക്കിയിരുന്നു. ഒരു ഓർഡറിന് കാതോർത്ത് ആയിരക്കണക്കിന് തൊഴിലാളികൾ ആ കുടുംബത്തിനുണ്ടായിരുന്നു...


 ദാരിദ്ര്യമോ വിശപ്പോ അറിയാത്ത ബാല്യം. പക്ഷെ ആ കുട്ടിക്ക് ചുറ്റുവട്ടത്തെ പാവങ്ങളുടെ വിശപ്പും കഷ്ടപ്പാടും ദാരിദ്ര്യവും തന്റെ വേദനയായി തോന്നി. ഒരു തുണ്ട് ഭൂമിയിൽ പോലും അവകാശമില്ലാത്ത, നിലത്ത് മണ്ണ് കുഴിച്ച് അതിൽ ഇല കൊണ്ട് കുമ്പിൾ കുത്തി അതിൽ നിന്ന് കഞ്ഞി മോന്തിക്കുടിച്ചിരുന്ന മലബാറിലെ അടിയാളരുടെ വേദന സ്വന്തം പിതാവിനെ പോലെ ആ മകന്റെയും വേദനയായി മാറി. 


 ഈ കർഷകർ പലപ്പോഴും മനുഷ്യരെന്ന നിലയ്ക്ക് തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്തപ്പോൾ അവർക്ക് താങ്ങും തണലുമായി ആ കുടുംബം ഉണ്ടായിരുന്നു. നാട് ഭരിച്ചിരുന്ന ബ്രിട്ടീഷുകാർക്ക് പാദ സേവ ചെയ്തും ഒത്താശ ചെയ്തും ജന്മികൾ ഈ അടിയാളരെ അടിച്ചമർത്തിയപ്പോൾ സ്വന്തം കാര്യം നോക്കി, സമ്പത്തും സൗകര്യങ്ങളും ആവോളം ആസ്വദിച്ച് ജീവിക്കുന്നതിനു പകരം ആ കുട്ടിയുടെ ഉപ്പ അവരുടെ സമരങ്ങളെ പിന്തുണച്ചു. സമ്പത്ത് നൽകി. അക്കാരണങ്ങൾ കൊണ്ട് 1894 ൽ ബ്രിട്ടീഷുകാർ ആ പിതാവിനെ ആന്തമാനിലേക്ക് നാട് കടത്തുകയും അവരുടെ സ്വത്ത് മുഴുവൻ കണ്ടു കെട്ടുകയും ചെയ്തു.


 മാപ്പ് പറഞ്ഞു സ്വത്ത് തിരികെ പിടിക്കേണ്ടതിന് പകരം ആ മകൻ വീണ്ടും ബ്രിട്ടീഷുകാർക്കെതിരെ ആളുകളെ സംഘടിപ്പിച്ചു. ബ്രിട്ടീഷുകാർ ആ യുവാവിനെ നോട്ടപുള്ളിയെ പോലെ പിന്തുടർന്ന് ബോംബെയിലേക്കും മക്കയിലേക്കും നാട് കടത്തി.


 3 വർഷം അന്യ ദേശത്ത് തുടർന്ന മകൻ നാട്ടിലേക്ക് തിരിച്ചു വന്ന് വീണ്ടും ബിസിനസ്സ് ചെയ്ത്‌ തന്റെ പിതാവിന് നഷ്ടപ്പെട്ടതിനോളം സ്വത്ത് സമ്പാദിച്ചു വീണ്ടും നാട്ടു പ്രമാണിയായി. മുൻകാല അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാനോ ബ്രിട്ടീഷുകാരുടെ പാദ സേവ ചെയ്യാനോ സുഖ ജീവിതം നയിക്കാനോ താത്പര്യം കാണിക്കാതെ മലബാറിലെ അടിയാളർക്ക് വേണ്ടി പോരാട്ടം തുടർന്നു.


  6 മാസം നാട് ജന്മികളിൽ നിന്നും ബ്രിട്ടീഷുകാരിൽ നിന്നും മോചിപ്പിച്ചു. അടിമത്തം നിരോധിച്ചു! അയിത്തം ഇല്ലായ്മ ചെയ്തു! കുമ്പിൾ കഞ്ഞി വിലക്കി, കാലങ്ങളായി കഷ്ടപ്പെടുന്ന കർഷകർക്ക് ഒരു വർഷം നികുതി ഇളവ് നൽകി സഹായിച്ചു, കൃഷി ഭൂമിയിൽ അവകാശം നൽകി, മനുഷ്യർ സമന്മാരാണെന്ന് പ്രഖ്യാപിച്ചു, ബ്രിട്ടീഷുകാരുടെ ഒറ്റുകാരായ ജന്മികളെ മതം നോക്കാതെ നേരിട്ടു!


 ഒറ്റുകാരായതിന്റെ പേരിൽ മുസ്ലിം ജന്മി മന്നാടി മൊയ്തീനും ചേക്കുട്ടി പോലീസുകാരനും ആ യുവാവിന്റെ ശിക്ഷാ നടപടികൾക്ക് വിധേയർ ആയിരുന്നു. അതെ സമയം പുല്ലൂരിലെ നമ്പൂരി ബാങ്ക് കൊള്ളയടിച്ച മാപ്പിളമാരെ പരസ്യമായി ശിക്ഷിച്ച് കൊണ്ട് നഷ്ടപ്പെട്ട രേഖകളും സ്വത്തും നമ്പൂരിക്ക് തിരിച്ചു നൽകി കൊണ്ട് മാതൃക കാണിച്ചു.


 മഞ്ചേരിയിൽ നടത്തിയ പരസ്യ പ്രസംഗത്തിൽ ഹിന്ദുക്കളും മുസ്ലിംകളും സഹോദരങ്ങൾ ആണെന്നും ഹിന്ദുക്കളെ ഒരുകാരണ വശാലും ദ്രോഹിക്കരുതെന്നും മാപ്പിളമാരോട്‌ ആജ്ഞാപിച്ചു. ഉത്തരവ് ലംഘിച്ച് ദ്രോഹിച്ചവരെ പിടികൂടാൻ പട്ടാളത്തെ നിയോഗിച്ചു. മേലാറ്റൂരിലെ ഹിന്ദു ജന്മി കുടുംബത്തെ സാമൂഹ്യ ദ്രോഹികൾ ആക്രമിക്കുമെന്ന വിവരം കിട്ടിയപ്പോൾ പട്ടാളത്തെ കാവലിന് നിയോഗിച്ചു. ഗാന്ധിയെ സ്‌നേഹിച്ചു.


 ഒടുവിൽ പിടികൂടപ്പെടും എന്നായപ്പോൾ ധീരതയോടെ പോരാടി. സമ്പാദ്യം മുഴുവനുമെടുത്ത്, മുസ്ലിംകളുടെ പുണ്യ മക്കയിലേക്ക് മാറി താമസിക്കാൻ സഹായിക്കാമെന്ന ഓഫർ നിരസിച്ചു കൊണ്ട് ഈ നാടിനു വേണ്ടിയുള്ള ധീര മരണം സ്വീകരിച്ചു. 


 അവസാനമായി തന്റെ കണ്ണ് കെട്ടാതെ നെഞ്ചത്തേക്ക് വെടി വെയ്ക്കണം എന്ന് ബ്രിട്ടീഷ്‌ സർക്കാരിനോട് ആവശ്യപ്പെട്ടു. ഒടുവിൽ വെടിയേറ്റ് പിടഞ്ഞു വീണപ്പോൾ ആ യുവാവിന്റെ മൃതദേഹം ബ്രിട്ടീഷുകാർ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു വെണ്ണീറാക്കി അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന് ഒരു ഖബർ പോലും നൽകാതെ ഇല്ലായ്മ ചെയ്തു. 


*📍ജീവിതം : 02*


     രണ്ടാമത്തെയാൾ ബോംബെയിലെ ബ്രാഹ്മിൻ കുടുംബത്തിൽ 1883 ൽ ജനിച്ചു. 12 വയസ്സുള്ളപ്പോൾ സ്വന്തം ഗ്രാമത്തിലെ ഒരു മുസ്ലിം പള്ളിയ്ക്ക് നേരെ ആക്രമണം നടത്തുന്ന ഒരു കൂട്ടം കുട്ടികളെ മുന്നിൽ നിന്ന് നയിക്കുന്നു.


 1909 ൽ മൊർലെയ്‌ മിന്ദോ പരിഷ്‌ക്കാരങ്ങൾക്ക് നേരെ ഒരു സായുധ വിപ്ലവം നടത്തിയതിന്റെ പേരിൽ കേസ് വരുന്നു. അറസ്റ്റ് ഒഴിവാക്കാൻ പാരീസിലേക്ക് മുങ്ങുന്നു. 1911 ൽ അറസ്റ്റിലാവുന്നു, ആന്തമാൻ ജയിലിലേക്ക് അയക്കുന്നു. 


 ജയിലിൽ എത്തി 6 മാസം ആയപ്പോഴേക്ക് ആദ്യത്തെ മാപ്പപേക്ഷ തയ്യാറാക്കി ബ്രിട്ടീഷുകാർക്ക് നൽകുന്നു. സമസ്താപരാധങ്ങളും പൊറുത്ത് മാപ്പാക്കി ജയിലിൽ നിന്ന് വിടണം എന്നായിരുന്നു ലെറ്റർ.


  പിന്നീട് 6 തവണ മാപ്പെഴുതി. അവസാനത്തെ മാപ്പിൽ തന്നെ വെറുതെ വിട്ടാൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വിനീത ദാസനായി ഇനിയുള്ള കാലം കഴിയുമെന്ന് വാക്ക് നൽകുന്നു.


 ആ വാക്ക് അനുസരിച്ച് 1924 ൽ ജയിൽ മോചിതനാവുന്നു. 1947 ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്നത് വരെ നീണ്ട 23 വർഷം ബ്രിട്ടീഷുകാർക്കെതിരെ ഒരക്ഷരം പോലും മിണ്ടാതെ അവരെ അനുസരിച്ച് ജീവിക്കുന്നു.


 ധീര ദേശാഭിമാനി ചന്ദ്ര ശേഖർ ആസാദിനോട് സ്വാതന്ത്ര്യ സമരം അവസാനിപ്പിച്ചാൽ 50,000 രൂപ നൽകാമെന്ന് ഓഫർ ചെയ്ത്‌ തന്റെ ബ്രിട്ടീഷ് വിധേയത്വം തെളിയിക്കുന്നു.


 ഇന്ത്യ ഹിന്ദു രാഷ്ട്രം ആക്കണമെന്നും മുസ്ലിംകളും ഹിന്ദുക്കളും ഒന്നിച്ച് ഒരു രാജ്യത്ത് കഴിയുക സാധ്യമല്ലെന്നും വാദിക്കുന്നു. 1935 ൽ അതായത് ജിന്ന ദ്വി രാഷ്ട്ര വാദം പറയുന്നതിന് മുൻപ് തന്നെ ഈ ആവശ്യം ഉന്നയിക്കുന്നു. 


 1948 ൽ ഗാന്ധി വധത്തിൽ പങ്കാളിയായതിന് ഗോഡ്‌സെയോടൊപ്പം പിടിയിൽ ആവുന്നു. കോടതിയിൽ പ്രത്യേക്ഷ തെളിവുകളോടെ ഗൂഡാലോചന തെളിയിക്കാൻ കഴിയാത്തത് കൊണ്ട് മാത്രം തൂക്കു കയറിൽ നിന്ന് രക്ഷപ്പെടുന്നു. 


 എന്നാൽ ഗാന്ധി വധം പുനരന്വേഷിച്ച കപൂർ കമ്മീഷൻ അയാളുടെ പങ്ക് മറ നീക്കി കൊണ്ടു വരുന്നു. ഗാന്ധിജി വധിക്കപ്പെടുന്നതിനു ഏതാനും ദിവസങ്ങൾക്ക് മുൻപ് ഗോഡ്സെയും കൂട്ട് പ്രതി ആപ്തെയും അയാളുടെ വീട്ടിൽ ജനുവരി 14 നും 17 നും സന്ദർശിച്ചതായും അയാൾ അവർക്ക് തങ്ങളുടെ മുൻപിൽ വെച്ച് വിജയാശംസകൾ നേർന്നതായും അയാളുടെ ബോഡി ഗാര്‍ഡ് ആയിരുന്ന ആപ്തെ രാമാ ചന്ദ്ര കസര്‍, അയാളുടെ സെക്രട്ടറി ആയിരുന്ന ഗജ്നന്‍ വിഷ്ണു ദംലെ എന്നിവർ മൊഴി നൽകുന്നു. 


 ഈ മൊഴി നേരത്തെ കോടതിയിൽ എത്താത്തത് കൊണ്ടാണ് ഗോഡ്‌സെ തൂങ്ങിയ കയറിൽ നിന്ന് അയാൾ രക്ഷപ്പെട്ടതെന്ന് കണ്ടെത്തുന്നു. സത്യം പുറത്തു വരുമോ എന്ന ഭയത്താൽ അയാൾ ജീവിതം മടുത്ത് പട്ടിണി കിടന്ന് ആത്മഹത്യ ചെയ്യുന്നു. 


 ചിത്രഗുപ്ത എന്നൊരാള്‍ രചിച്ച, 1926ല്‍ പ്രസിദ്ധീകരിച്ച “ബാരിസ്റ്റര്‍ സവര്‍ക്കറിന്റെ ജീവിതം” എന്ന സവര്‍ക്കറിന്റെ ജീവചരിത്രത്തിലാണ് ആദ്യമായി വീര്‍ സവര്‍ക്കര്‍ എന്ന് ഉപയോഗിച്ചിട്ടുള്ളത്. 1987 ൽ ഈ ബുക്കിന്റെ രണ്ടാം എഡിഷൻ ഇറങ്ങിയപ്പോൾ ചിത്ര ഗുപ്തൻ എന്ന വ്യാജ പേരിൽ തങ്ങൾക്ക് സ്വന്തം കഥ ഉണ്ടാക്കി എഴുതി തന്നത് സവർക്കർ തന്നെയാണെന്ന് പ്രസാധകർ വെളിപ്പെടുത്തുന്നു. അതായത് പാഴായി പോയ തന്റെ ജീവിതത്തിന് ഒരു നിറം കിട്ടാൻ വേണ്ടി ചിത്രഗുപ്തൻ എന്ന fake ഐഡി ഉണ്ടാക്കി സ്വയം വീർ എന്ന് വിളിച്ച വ്യക്തിയാണ് സവർക്കർ.


 ഈ രണ്ടു ജീവിതങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. ആദ്യത്തെയാൾ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി !! എല്ലാ സൗഭാഗ്യങ്ങളും വലിച്ചെറിഞ്ഞു കൊണ്ട്, മരണം മുന്നിൽ കണ്ടിട്ടും മാപ്പ് പറയാൻ കൂട്ടാക്കാതെ ബ്രിട്ടീഷുകാരന്റെ വെടിയുണ്ട കൊണ്ടുള്ള ധീര മരണം സ്വീകരിച്ച രാജ്യ സ്‌നേഹി..!!


 രണ്ടാമത്തെയാൾ ദാമോദർ സവർക്കർ !! ബ്രിട്ടീഷുകാർ പിടിച്ചു 6 മാസത്തിനകം മാപ്പെഴുതി തുടങ്ങി 6 ആമത്തെ മാപ്പിൽ പുറത്തിറങ്ങി പിന്നീട് വെള്ളക്കാർ ഇന്ത്യ വിടുന്നത് വരെയും ഒരക്ഷരം മിണ്ടാതെ, രാഷ്ട്ര പിതാവിന്റെ കൊലയിൽ പങ്കാളിയായി, വ്യാജ പേരിൽ സ്വന്തം കഥ എഴുതി വീർ എന്നു സ്വയം വിളിച്ച് ഒടുവിൽ പട്ടിണി കിടന്ന് ആത്മഹത്യ ചെയ്ത ഭീരു..!!


 രണ്ടാമത്തെയാളുടെ അനുയായികൾക്ക് ഒന്നാമത്തെയാളെ അംഗീകരിക്കാൻ മടിയുണ്ടാവുക സ്വാഭാവികമാണ്..!!


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

*join ഇസ്ലാമിക അറിവുകൾ*



*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه🌹_*

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

നക്ഷത്ര തുല്യരാം 💫* *🌹സ്വഹാബാക്കൾ🌹* *📜101 സ്വഹാബാ ചരിത്രം അബ്ദുല്ലാഹിബ്നു ഉമർ (റ)*

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *455 💫 നക്ഷത്ര തുല്യരാം 💫*             *🌹സ്വഹാബാക്കൾ🌹*     *📜101 സ്വഹാബാ ചരിത്രം📜*   *✿••••••••••••••••••••••••••••••••••••••••✿* *58📌 അബ്ദുല്ലാഹിബ്നു ഉമർ (റ)* *💧Part : 23💧*   *📍പ്രതിസന്ധികളുടെ കാലം...(1)*       ഉമർ(റ)വിന്റെ ഭരണ കാലഘട്ടം അവസാനിക്കുകയാണ്. ഒരു സുവർണ കാലഘട്ടം അസ്തമിക്കുകയാണ്. ഹിജ്റ ഇരുപത്തി മൂന്നാം വർഷം.  ദുൽഹജ്ജ് 26. അന്ന് സുബ്‌ഹി നിസ്കാരത്തിനുവേണ്ടി ഖലീഫ മസ്ജിദു നബവിയിലെത്തി. പള്ളിയിൽ സത്യവിശ്വാസികൾ നിറഞ്ഞു. ഖലീഫയാണ് ഇമാം. തക്ബീർ ചൊല്ലി. നിസ്കാരം ആരംഭിച്ചു.  ഇരുട്ടിൽ നിന്ന് ഒരു ക്രൂരൻ ചാടിവീണു. ഇരുതല മൂർച്ചയുള്ള ആയുധം ആഞ്ഞുവീശി. ഖലീഫയെ മൂന്നു തവണ കുത്തി. പൊക്കിളിനു താഴെയാണ് മൂന്നാമത്തെ കുത്ത് ഏറ്റത്.  ഉമർ(റ) തളർന്നുവീണു. അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിനോട് നിസ്കാരം നയിക്കാനാവശ്യപ്പെട്ടു. അക്രമിയെ അധീനപ്പെടുത്താൻ ചിലർ കഠിന ശ്രമം നടത്തുന്നു. അവൻ കത്തി ആഞ്ഞു വീശുന്നു. അടുക്കാനാവുന്നില്ല. ജീവൻ പണയം വെച്ചുകൊണ്ട് ഒരു കൂട്ടമാളുകൾ ചാടിവീണു. പന്ത്രണ്ട് പേർക്ക് കുത്തേറ്റ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...