*401 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*41📌 ഇക്റിമതുബ്നു അബീജഹൽ (റ)*
*💧Part : 01💧*
ഇസ്ലാമിന്റെ ബദ്ധശത്രുവായിരുന്ന അബുജഹലിന്റെ പുത്രനായിരുന്നു ഇക്റിമ (റ).
അഹങ്കാരം, സ്വേച്ഛാധിപത്യം, ദുരഭിമാനം എന്നീ ദുർഗുണങ്ങളുടെ മൂർത്തിമത്ഭാവമായിരുന്ന പിതാവ് ഇസ്ലാമിന്റെ നാശത്തിനു വേണ്ടി കഴിവതും ശ്രമിച്ചു.
ഖുറൈശികളിൽ ഉന്നതനും സമ്പന്നനും തറവാടിയുമായിരുന്നു അദ്ദേഹം. തന്റെ പിതാവിന്റെ കഴിവുകളെയും ആദർശങ്ങളെയും അപ്പടി അംഗീകരിച്ചും അനുസരിച്ചും കൊണ്ടാണ് ഇക്റിമ (റ) ജീവിച്ചുപോന്നത്.
ഇക്രിമ (റ) വിന് മുപ്പതിനോടടുത്ത കാലഘട്ടത്തിലാണ് നബി ﷺ പരസ്യപ്രബോധനമാരംഭിച്ചത്. സഅദ്ബ്നു അബീവഖാസ് (റ), മിസ്അബ് (റ) പോലെയുള്ള തന്റെ
കൂട്ടുകാർ ഇസ്ലാമിലേക്ക് കടന്നുചെന്നപ്പോൾ ഇക്റിമ (റ) ഇസ്ലാമിന്റെ ശത്രുവായിത്തന്നെ നിലകൊണ്ടു. തന്റെ പിതാവിന്റെ ആജാനുവർത്തിയും ആദർശ സംരക്ഷകനുമായിക്കൊണ്ട്...
പിതാവിന്റെ സംതൃപ്തിക്കുവേണ്ടി നബിﷺയോടും അനുയായികളോടും അദ്ദേഹം ശത്രുത പുലർത്തി, അക്രമങ്ങൾ അവലംബിക്കുകയും ചെയ്തു.
ബദറിൽ ഇസ്ലാമിനെ നശിപ്പിക്കാൻ കുഫ്റിന്റെ പടയാളികളെ നയിച്ചത് അബുജഹലായിരുന്നു. മുഹമ്മദ് നബിﷺയെ പരാജയപ്പെടുത്തിയിട്ടല്ലാതെ മക്കയിലേക്ക് മടങ്ങുകയില്ലെന്ന്, ലാത്തയെയും ഉസ്സയെയും പിടിച്ച് അദ്ദേഹം ശപഥം ചെയ്തു.
മാംസവും മദ്യവും ഭുജിച്ച് മദിരാശികളുടെ നൃത്തപരിപാടികൾ ആസ്വദിച്ചുകൊണ്ട് അവരുടെ സൈന്യം മൂന്ന് ദിവസം ബദറിൽ കൂത്താടി.
ദൈവഹിതം അവരെ പരാജയത്തിന്റെ തിക്തകം കുടിപ്പിച്ചു. അബൂജഹൽ രണാങ്കണത്തിൽ ശിരസ്സറ്റുവീണു. വലംകയ്യായിരുന്ന പുത്രൻ ഇക്റിമ (റ) നിറഞ്ഞ കണ്ണുകളോടെ ആ കാഴ്ച്ച നോക്കിക്കണ്ടു. ദുഃഖിതനും നിരാശനുമായി സ്വന്തം പിതാവിന്റെ ജഡം മണ്ണിൽ മറയ്ക്കാൻ പോലും കഴിയാതെ കദനഭാരത്തോടെ ഇക്റിമ (റ) നാട്ടിലേക്ക് മടങ്ങി.
അതുവരെ പിതാവിനെക്കുറിച്ചുള്ള ദുരഭിമാനമായിരുന്നു ഇക്റിമ(റ)വിന്റെ ഇസ്ലാമിനോടുള്ള ശത്രുതക്ക് കാരണമെങ്കിൽ, പിതാവിന്റെ മരണാനന്തരം അദ്ദേഹത്തിനുവേണ്ടിയുള്ള പ്രതികാരവാഞ്ഛയും കൂടി അദ്ദേഹത്തിന്റെ ശത്രുതക്ക് കാരണമായിത്തീർന്നു.
ഇക്റിമ(റ)വും തുല്യദുഃഖിതരായ മക്കയിലെ കൂട്ടുകാരും ഇസ്ലാമിന്നും പ്രവാചകനുമതിരെ (ﷺ) ജനങ്ങൾക്കിടയിൽ പൂർവ്വോപരി ശത്രുതയും വിദ്വേഷവും വളർത്താൻ അഹോരാത്രം പരിശ്രമിച്ചു. അത് ഉഹ്ദിന്ന് വഴിയൊരുക്കി.
ഉഹ്ദ് രണാങ്കണത്തിലേക്ക് ഇക്രിമ (റ) പുറപ്പെട്ടു. കൂടെ ഭാര്യ ഉമ്മുഹകീമുമുണ്ടായിരുന്നു.
ഖുറൈശികൾ തങ്ങളുടെ സൈന്യത്തിന്റെ വലതുപക്ഷത്തിന്റെ നായകനായി ഖാലിദുബ്നു വലീദിനെയും ഇടതുപക്ഷത്തിന്റെ നായകനായി ഇക്റിമ(റ)വിനെയുമായിരുന്നു നിയോഗിച്ചത്.
രണ്ടു നായകൻമാരും തങ്ങളുടെ ജനതയ്ക്ക് വലിയ വിജയം നേടിക്കൊടുത്തു. മുസ്ലിംകളെ അന്ന് അവർ പരാജയത്തിന്റെ കയ്പുരസം അനുഭവിപ്പിക്കുകയും
ചെയ്തു.
അന്ന് ശത്രു പക്ഷത്തായിരുന്ന അബൂസുഫ്യാൻ (റ) ഇങ്ങനെ വിളിച്ചു പറയുക തന്നെ ചെയ്തു: ഈ യുദ്ധം ബദറിന്നുള്ള പ്രതികാരമാകുന്നു.
ഖന്തക്ക് യുദ്ധത്തിൽ ശത്രുക്കൾ ദീർഘദിവസം മദീനയെ വളയുകയുണ്ടായി. മദീനയിൽ പ്രവേശിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇക്റിമ(റ)വിന് ക്ഷമ നശിച്ചു തുടങ്ങി. അദ്ദേഹം മെല്ലെ കിടങ്ങിലേക്ക് പ്രവേശിച്ചു. കൂടെ ചെറിയ ഒരു സൈനിക സംഘവുമുണ്ടായിരുന്നു.
മുസ്ലിംകൾ യഥാസമയം അവരെ എതിരിട്ടു. ഇക്റിമ(റ)വും സംഘവും ഉദ്യമം ഉപേക്ഷിച്ച് ഓടിമറയുകയും ചെയ്തു.
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment