*399 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*41📌 ഉബയ്യുബ്നു കഅ്ബ് (റ)*
*💧Part : 09💧*
മസ്ജിദിൽ വെച്ചായാലും വീടുകളിൽ വെച്ചായാലും ആദ്യകാലത്ത് മുസ്ലിംകൾ തറാവീഹ് നിസ്കാരം ഒറ്റയ്ക്ക് ഒറ്റയ്ക്കായി നിസ്കരിക്കുകയായിരുന്നു പതിവ്.
നബിﷺയുടെ ഭൂമിയിലെ ജീവിത കാലത്തും ശേഷം ഖിലാഫത്ത്
ഏറ്റെടുത്ത അബൂബക്കർ സിദ്ദീഖ് (റ) വിന്റെ കാലത്തും എന്ന് മാത്രമല്ല, രണ്ടാം ഖലീഫയായ ഉമറുബ്നുൽ
ഖത്താബ് (റ) അവർകളുടെ ഖിലാഫത്തിന്റെ തുടക്കത്തിലുമെല്ലാം അപ്രകാരമായിരുന്നു. ഹിജ്റ വർഷം പതിനാലാം കൊല്ലം വരെ ആ സമ്പ്രദായം അങ്ങനെ തുടർന്നുപോന്നു.
ഹിജ്റ പതിനൊന്നാം കൊല്ലമാണ് നബിയ്യുനാ മുഹമ്മദ് അൽ
മുസ്ത്വഫാ ﷺ ഇഹലോക ജീവിതത്തിൽ നിന്ന് വിടവാങ്ങി. വഫാത്തായ ശേഷം ഭൂമിക്കടിയിൽ ജീവിതമാരംഭിച്ചത്.
ഹിജ്റ പതിനൊന്നാം കൊല്ലം വഫാത്തായി ഖബറടക്കം ചെയ്യപ്പെട്ടതുമുതൽ ഇത്രയും കാലം സുമാറ് ആയിരത്തി നാനൂറോളം കൊല്ലക്കാലം കൃത്യമായി പറഞ്ഞാൽ 1431 (ആയിരത്തി നാഞ്ഞൂറ്റി മുപ്പത്തി ഒന്ന്) കൊല്ലക്കാലം മുത്ത് മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങൾ മദീനയിൽ ഭൂമിക്കടിയിലായി ജീവിച്ചുകൊണ്ടിരിക്കുന്നു.
ഇദ്രീസ് നബിയും (അ) ഇല്യാസ് നബിയും (അ) ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അവർ ഒരിക്കലും മരിച്ചിട്ടില്ല.
ഇദ്രീസ് നബിയും (അ) ഇല്യാസ് നബിയും (അ) ഒരേ ആൾ തന്നെയാണെന്ന് എസുസുൽ ഹികം പേജ് 181ൽ പറഞ്ഞിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പണ്ഡിതന്മാരും അവർ രണ്ടുപേരും വെവ്വേറെ ആളുകളാണെന്നാണ് പറയുന്നത്.
നൂഹ് നബിക്ക് (അ) മുമ്പുവന്ന പ്രവാചകന്മാരാണവർ. ഇദ്രീസ് നബിയും (അ) ഈസാ നബിയും (അ) ആകാശത്ത് ജീവിച്ചിരിക്കുന്നു. ഇല്യാസ് നബി (അ) കടലിലും ഖിള്റ് നബി (അ)
കരയിലും ജീവിച്ചു കൊണ്ടിരിക്കുന്നു.
ഇബ്ലീസുല്ലഈൻ എന്ന പഴയ മലക്ക് കരയിലും കടലിലും ജീവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ജിന്ന് എന്ന വിഭാഗം മലക്കുകളിൽപ്പെട്ട ആളായിരുന്നു ഇബ്ലീസ്. നമ്മൾ സാധാരണ പറയാറുള്ള ജിന്നുകളിൽപ്പെട്ടവൻ അല്ല. മലക്കുകളിൽ ജിന്ന് എന്ന ഒരു വിഭാഗമുണ്ട്. ആ മലക്കുകളിൽ പെട്ടവനാണ് ഇബ്ലീസ് എന്ന് ഇമാം നവവി (റ)വും, ഇബ്നു ഹജറിൽ
ഹൈത്തമി (റ)വും പറയുന്നു.
നാം പറഞ്ഞുവന്നത് ഹിജ്റ വർഷം പതിനാലാം കൊല്ലം വരെ മുസ്ലിംകൾ തറാവീഹ് നിസ്കരിച്ചിരുന്ന രൂപമാണ്. അന്ന് തറാവീഹ് നിസ്കരിക്കാൻ സ്വഹാബിമാരോ താബിഉകളോ എല്ലാവരും കൂട്ടത്തോടെ പള്ളിയിൽ പോയിരുന്നില്ല. ചിലർ വീട്ടിൽ തറാവീഹ് നിസ്കരിച്ചിരുന്നു എന്നതും സത്യം.
പള്ളിയിൽ പോയി തറാവീഹ് നിസ്കരിക്കുന്നവരായാലും,
വീട്ടിൽ വെച്ച് തന്നെ തറാവീഹ് നിസ്കരിക്കുന്നവരായാലും
അവർ ഒരൊറ്റ ജമാഅത്തായി തറാവീഹ് നിസ്കരിച്ചിരുന്നില്ല.
ഒറ്റയ്ക്കൊറ്റയ്ക്കായിരുന്നു അവരെല്ലാം തറാവീഹ് നിസ്കരിച്ചിരുന്നത്.
വീട്ടിൽ വെച്ച് തനിയെ തറാവീഹ് നിസ്കരിക്കുന്നവരെയും പള്ളിയിൽ വെച്ച് കൂട്ടംതെറ്റി തറാവീഹ് നിസ്കരിക്കുന്നവരെയും ഉമറുബ്നുൽ ഖത്താബ് (റ) ഒരുമിച്ചു കൂട്ടി. എല്ലാവരെയും സംഘടിപ്പിച്ച് ഒരു സംഘടിത തറാവീഹ് നിസ്കാരം, ഒരൊറ്റ ഇമാമിന്റെ കീഴിൽ പുരുഷന്മാരെല്ലാം പള്ളിയിൽ വെച്ച് തറാവീഹ് നിസ്കരിക്കുക എന്ന നൂതന സമ്പ്രദായം - മനോഹരമായ ഒരു ബിദ്അത്ത് - ഉമർ ബ്നുൽ ഖത്താബ് (റ) നടപ്പിലാക്കി.
സുന്ദരമായ ബിദ്അത്തും പാടില്ലാത്ത താണെന്ന് നാൽപതു വട്ടം നാഴിക നാഴിക തോറും നാൽക്കവലകളിലെല്ലാം വിളിച്ചു കൂവുന്നവർ ഉമറുബ്നുൽ ഖത്താബ് (റ) നടപ്പിൽ വരുത്തിയ ചേതോഹരമായ ബിദ്അത്ത് (ബിദ്അത്ത് ഹസനത്ത്) അല്ലെങ്കിൽ നല്ല ബിദ്അത്ത്, നല്ല
പിള്ള ചമഞ്ഞ്, കണ്ണടച്ച്, കാത് പൊത്തി, വായ് പൂട്ടി അംഗീകരിച്ച് കൊണ്ടു നടക്കുന്നു. ഇത് എല്ലാവർക്കും ഒറ്റയ്ക്കിരുന്ന് ഓർത്ത് ചിരിക്കാൻ വക നൽകുന്ന രസകരമായ ഒരു സംഭവമാണ്, മറക്കേണ്ട.
എല്ലാ പട്ടണങ്ങളിലേക്കും ഉമറുബ്നുൽ ഖത്താബ് (റ) കത്തെഴുതിയെന്നാണ് ചരിത്ര ഗ്രന്ഥങ്ങളിലുള്ളത്. കത്തിൽ
പറഞ്ഞത് എല്ലാവരും ഇനി മുതൽ ഒരൊറ്റ ഇമാമിന്റെ കീഴിലായി മസ്ജിദിൽ വെച്ചു തന്നെ തറാവീഹ് നിസ്കരിക്കാൻ തയാറാകണമെന്നാണ്. ഏറ്റവും നന്നായി ഖുർആൻ ഓതുന്നയാൾ ഖുർആനിൽ ഏറ്റവും കൂടുതൽ പാണ്ഡിത്യമുള്ളയാൾ, നിസ്കാരത്തിന് ഇമാമത്ത് നിൽക്കണമെന്നാണ് ഖാത്തമുന്ന
ബിയ്യീൻ (ഖാത്തിമുന്നബിയ്യീൻ) മുഹമ്മദ് മുസ്ത്വഫാ ﷺ പഠിപ്പിച്ചിട്ടുള്ളത്.
ഉമറുബ്നുൽ ഖത്താബ് (റ) പറഞ്ഞു: ഉബയ്യുബ്നുകഅ്ബ് (റ) എന്നവരാണ് നമ്മുടെ കൂട്ടത്തിലെ ഏറ്റവും വലിയ പരിശുദ്ധ ഖുർആൻ പണ്ഡിതൻ. അങ്ങനെയതാ ഇരുപത് റക്അത്ത് തറാവീഹ് നിസ്കാരം ഉബയ്യുബ്നു കഅ്ബ് (റ)വിന്റെ മഹനീയമായ നേതൃത്വത്തിൻ കീഴിൽ പുരുഷന്മാർ സംഘടിതമായി നിർവഹിക്കുന്ന പതിവ് തുടങ്ങി. തമീമുദ്ദാരി (റ) എന്നവരാണ് പെണ്ണുങ്ങൾക്ക് തറാവീഹിന് ഇമാമത്ത് നിന്നത്. അതും ഇരുപത് റക്അത്താണ്. മറക്കേണ്ട..!!
അല്ലാഹു ﷻ വിന്റെ തിരുദൂതരായ മുഹമ്മദ് നബിﷺതങ്ങളുടെ ഈ ലോകത്തു നിന്നുള്ള, അതായത് ഭൗമോപരി തലത്തിൽ നിന്നുള്ള വേർപാടിന് ശേഷം മുസ്ലിംകൾ ചിന്ന
ഭിന്നമായതും അവരിൽ ഭിന്നാഭിലാഷങ്ങൾ ഉളവായതും ഉബയ്യുബ്നു കഅ്ബ് (റ)വിനെ വളരെയേറെ വ്യസനിപ്പിച്ചിരുന്നു.
നബി തിരുമേനി ﷺ തങ്ങളുടെ കാലത്ത് മുസ്ലിംകൾക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളുവെന്നതും ഏകാഭിലാഷമായിരുന്നു അവർക്കെല്ലാം എന്നതും ഉബയ്യുബ്നു കഅ്ബ് (റ) അയവിറക്കാറുണ്ടായിരുന്നു.
സ്നേഹം, പരസ്പര ബഹുമാനം, ത്യാഗ മനസ്ഥിതി, സാഹോദര്യബന്ധം എന്നിവയിൽ വലിയ കേമന്മാരായിരുന്നു നബിﷺയുടെ ഭൂവാസ കാലത്തവർ. തങ്ങൾക്കിടയിൽ അവർ സ്നേഹ ബന്ധത്തെ അരക്കിട്ടുറപ്പിച്ചിരുന്നു.
ഉബയ്യുബ്നു കഅ്ബ് (റ) വിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു: അല്ലാഹു ﷻ വിന്റെ റസൂൽ ﷺ യുടെ കൂടെയായിരുന്നപ്പോൾ ഞങ്ങളുടെ ലക്ഷ്യങ്ങൾ ഒന്നേയൊന്നായിരുന്നു. അവിടുന്ന് (ﷺ) ഞങ്ങളോട് വിടപറഞ്ഞു ഖബ്റിനുള്ളിലേക്ക് പോയപ്പോൾ ഞങ്ങളുടെ ലക്ഷ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടുമായി. വലത്തോട്ടും ഇടത്തോട്ടുമായി ലക്ഷ്യങ്ങൾ തിരിഞ്ഞു മറിഞ്ഞു പോവുകയായിരുന്നു.
റമളാൻ മാസത്തിൽ സംഘടിതമായ തറാവീഹ് നിസ്കാരത്തിലൂടെ മുസ്ലിം സമുദായത്തിന്റെ ഐക്യം കണ്ടപ്പോൾ ഉബയ്യുബ്നു കഅ്ബ് (റ)വിന് എന്തെന്നില്ലാത്ത സന്തോഷമായി...
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ
*_ഹബീബിന്റെ (ﷺ) ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._*
*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment