*405 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*43📌 അബ്ദുല്ലാഹി ബ്നു ഉമ്മിമഖ്ദൂം (റ)*
*💧Part : 02💧【അവസാനം】*
ഖുറൈശികളുടെ മൃഗീയതാണ്ഡവം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോൾ മുസ്ലിംകൾക്ക് ആത്മരക്ഷാർത്ഥം മദീനയിലേക്ക് പാലായനം ചെയ്യാൻ അല്ലാഹു ﷻ അനുമതി നൽകി.
അന്ധനായ അബ്ദുല്ലാഹിബ്നു ഉമ്മിമക്തും (റ) ഉറ്റവരെയും ഉടയവരെയും ത്യജിച്ച് ഒന്നാമനായിത്തന്നെ മദീനയിലേക്ക് പുറപ്പെട്ടു.
മദീനിൽ ചെന്ന് അദ്ദേഹം പ്രബോധനരംഗത്ത് മിസ്അബ്(റ)വിന്റെ വലംകയ്യായി നിലകൊണ്ടു. അദ്ദേഹം ജനങ്ങൾക്ക് പരിശുദ്ധ ഖുർആൻ ഓതിക്കേൾപ്പിക്കുകയും ദീൻമുറകൾ പഠിപ്പിക്കുകയും ചെയ്തുപോന്നു.
നബി ﷺ മദീനയിലെത്തിയപ്പോൾ അബ്ദുല്ലാഹിബ്നു ഉമ്മിമക്തും (റ) ബിലാൽ (റ) വിന്റെ കുട്ടുകാരനായിത്തീർന്നു. ബിലാൽ (റ) ബാങ്കുവിളിച്ചാൽ അബ്ദുല്ലാഹിബ്നു ഉമ്മിമക്തും (റ) ഇഖാമത്ത് നിർവ്വഹിക്കും. അദ്ദേഹം ബാങ്കുവിളിച്ചാൽ ബിലാൽ (റ) ഇഖാമത്തും.
റമളാനിൽ അത്താഴബാങ്ക് ഒരാളും സുബ്ഹി ബാങ്ക് മറ്റേ ആളും മാറിമാറി നിർവഹിക്കുമായിരുന്നു.
നബി ﷺ വല്ലപ്പോഴും മദീന വിട്ടുപോകുമ്പോൾ അബ്ദുല്ലാഹിബ്നു ഉമ്മിമക്തും(റ)വിനെ തന്റെ പ്രതിനിധിയായി നിർത്തുമായിരുന്നു! മക്കാവിജയമടക്കം പത്തിലധികം തവണ അദ്ദേഹം മദീനയിൽ നബിﷺയുടെ അഭാവത്തിൽ നബിﷺയെ പ്രതിനിധീകരിക്കുകയുണ്ടായി.
ബദർ യുദ്ധാനന്തരം മുജാഹിദുകളുടെ ശ്രേഷ്ഠത പ്രകീർത്തിക്കുന്നതും രണാങ്കണത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നവരെ ആക്ഷേപിക്കുന്നതുമായ പരിശുദ്ധ ഖുർആൻ സൂക്തങ്ങൾ അവതരിച്ചപ്പോൾ അത് അബ്ദുല്ലാഹിബ്നു ഉമ്മിമക്തും(റ)വിനെ വേദനിപ്പിച്ചു.
സൈനികസേവനത്തിന് സാധ്യമല്ലാത്ത തന്റെ ശാരീരികാവസ്ഥയോർത്ത് അദ്ദേഹം ദുഃഖിച്ചു. പ്രതിബന്ധമുള്ളവരെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു പരിശുദ്ധ ഖുർആൻ സൂക്തത്തിന്റെ അവതരണം അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹംപോലെ പ്രതിബന്ധമുള്ളവരെ ഒഴിച്ചുനിർത്തിക്കൊണ്ടുള്ള ദിവ്യസൂക്തം അവതരിക്കപ്പെട്ടു.
എങ്കിലും രക്തസാക്ഷിത്വത്തിന്റെ പുണ്യം കൈവെടിയാൻ അബ്ദുല്ലാഹിബ്നു
ഉമ്മിമക്തും (റ) ഒരുക്കമല്ലായിരുന്നു. അദ്ദേഹം പറഞ്ഞു:
“എന്നെ നിങ്ങൾ രണാങ്കണത്തിൽ കൊണ്ടുപോയി ഇരുവിഭാഗത്തിന്റെയും അണികൾക്കിടയിൽ നിർത്തുക. എന്നിട്ട് നമ്മുടെ പതാക എന്റെ കയ്യിൽ തരിക! അന്ധനായ എനിക്ക് ഓടി രക്ഷപ്പെടാൻ കഴിയുകയില്ലല്ലോ. ഞാൻ പതാകയുമായി മരണം വരെ സമരമുഖത്ത് ഉറച്ചുനിൽക്കുകയും ചെയ്യും!''
ഹിജ്റ 14ാംവർഷം ഖലീഫ ഉമർ (റ) പേർഷ്യക്കാരുമായി ഒരു നിർണ്ണായക സമരത്തിന്ന് വട്ടം കൂട്ടി. തന്റെ ഗവർണ്ണർമാർക്ക് അദ്ദേഹം ഇങ്ങനെ എഴുതി: “ആയുധം, കുതിര, പണം, യുദ്ധപരിജ്ഞാനം എന്നിവ സ്വയത്തമായുള്ള ഒരാളെയും ഒഴിവാക്കാതെ ഉടൻ മദീനയിലേക്കയക്കുക.”
ഉമർ(റ)വിന്റെ കൽപ്പനയനുസരിച്ച് മുസ്ലീം ലേകം മദീനയിലേക്ക് കുലം കുത്തിയൊഴുകി. ആരും ഒഴിഞ്ഞുനിന്നില്ല. അക്കൂട്ടത്തിൽ അന്ധനായ അബ്ദുല്ലാഹിബ്നു ഉമ്മിമക്തും (റ)വുമുണ്ടായിരുന്നു.
സഅദുബ്നുഅബീവഖാസ് (റ)വിനെ ഉമർ (റ) നായകനായി നിയമിച്ചു. സൈന്യം ഖാദിസിയ്യായിൽ എത്തിച്ചേർന്നു.
അബ്ദുല്ലാഹിബ്നു ഉമ്മിമക്തും (റ) പടയങ്കിയണിഞ്ഞു! ഇസ്ലാമിന്റെ വെള്ളക്കൊടി വലതുകയ്യിൽ പിടിച്ചു, അന്ധനായ അബ്ദുല്ലാഹിബ്നു ഉമ്മിമക്തും (റ) സമരമുഖത്ത് നിലയുറപ്പിച്ചു.
ലോകചരിത്രത്തിൽ തുല്യതയില്ലാത്ത ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും ഗാഥ രചിച്ച മൂന്നുദിവസങ്ങൾ! ഖാദിസിയ്യയുടെ തെരുവുകൾ ചുടുനിണം കൊണ്ടു ചെഞ്ചായമണിഞ്ഞു! ആയിരങ്ങൾ രക്തസാക്ഷികളായി! കൂട്ടത്തിൽ അബ്ദുല്ലാഹി ബ്നു ഉമ്മിമക്തും(റ)വും !
പക്ഷേ, അന്നു പിഴുതെറിയപ്പെട്ട പേർഷ്യൻ സിംഹാസനത്തിന്റെ മുകളിൽ അബ്ദുല്ലാഹിബ്നു ഉമ്മിമക്തം (റ) നാട്ടിയ പതാക ഇന്നും പാറിക്കളിക്കുന്നു!
അബ്ദുല്ലാഹി ബ്നു ഉമ്മിമഖ്ദൂം (റ) വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
അബ്ദുല്ലാഹി ബ്നു ഉമ്മിമഖ്ദൂം (റ)വിനും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
*【 അബ്ദുല്ലാഹി ബ്നു ഉമ്മിമഖ്ദൂം (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】*
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment