*406 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*44📌 അബ്ദുല്ലാഹിബ്നു ജഹ്ശ് (റ)*
*💧Part : 01💧*
നബിﷺയുടെ പിതൃസഹോദരിയായ ഉമൈമത്തിന്റെ പുത്രനാകുന്നു അബ്ദുല്ലാഹിബ്നു ജഹ്ശ് (റ). അബ്ദുല്ലാഹിബ്നു ജഹ്ശ് (റ)വിന്റെ സഹോദരി സൈനബ (റ) നബിﷺയുടെ ഭാര്യമാരിൽ ഒരാളായിരുന്നു. അങ്ങനെ നബിﷺയുമായി അടുത്ത കുടുംബബന്ധമുണ്ടായിരുന്ന അബ്ദുല്ലാഹിബ്നു ജഹ്ശ് (റ) ഇസ്ലാമിലെ ആദ്യകാല വിശ്വാസികളിൽ ഒരാളായിരുന്നു.
ഇസ്ലാമിക ചരിത്രത്തിൽ ആദ്യമായി ഒരു സൈനിക നായകനായി തിരഞ്ഞടുക്കപ്പെട്ട സ്വഹാബിയും അബ്ദുല്ലാഹിബ്നു ജഹ്ശ് (റ) ആയിരുന്നു.
നബി ﷺ ദാറുൽ അർഖമിൽ രഹസ്യപ്രബോധനം നടത്തുന്നതിന് മുമ്പ് തന്നെ അബ്ദുല്ലാഹിബ്നു ജഹ്ശ് (റ) ഇസ്ലാമിൽ അംഗമായി.
ആദ്യഘട്ടം അബ്സീനിയയിലേക്കും അനന്തരം മദീനയിലേക്കും അദ്ദേഹം ആത്മരക്ഷാർത്ഥം പാലായനം ചെയ്യുകയുണ്ടായി.
അബ്ദുല്ലാഹിബ്നു ഉമ്മിമക്തും (റ), അബുസലമ (റ) എന്നിവരെപ്പോലെ അദ്ദേഹവും മുൻപേതന്നെ പാലായനം ചെയ്തു. അന്ന് അദ്ദേഹത്തിന്റെ കൂടെ തന്റെ കുടുംബം പരിപൂർണ്ണമായും ഹിജ്റയിൽ പങ്കെടുത്തു.
മക്കയിൽ അസദ് കുടുംബം (അതായിരുന്നു അദ്ദേഹത്തിന്റെത്) താമസിച്ചിരുന്ന പ്രദേശം പരിപൂർണ്ണ വിജനമായിത്തീർന്നു. ജഹശിന്റെ സന്തതികളുടെ സ്മരണകൾ വിളിച്ചോതുന്ന ആ വീടുകളിൽ അവശിഷ്ടങ്ങൾ മൂകഭാഷയിൽ വിരഹദുഃഖത്തിന്റെ വിലാപമുതിർത്തു.
അബൂജഹലും ഉത്ബത്തും പതിവുപോലെ അന്ന് പ്രഭാതത്തിലും മക്കയിലെ തെരുവീഥികളിലൂടെ പരതിക്കൊണ്ടിരുന്നു. ഓരോ രാത്രികളിലും ബന്ധുമിത്രാദികളെ ഉപേക്ഷിച്ചു മദീനയിലേക്ക് നാടുവിട്ടവർ ആരെല്ലാമാണെന്ന് അന്വേഷിക്കുകയായിരുന്നു അവരുടെ ജോലി.
അബ്ദുല്ലാഹിബ്നു ജഹ്ശ് (റ) വിന്റെ പാർപ്പിടം ശൂന്യമായിക്കണ്ടപ്പോൾ അവർ മദീനിയിലേക്ക് ഓടിപ്പോയതായി ഖുറൈശി പ്രമുഖർ ഊഹിച്ചു. ബൃഹത്തും സുന്ദരവുമായ ആ വീടുകൾ പിന്നീട് അബൂജഹൽ കൈവശപ്പെടുത്തുകയാണുണ്ടായത്.
തങ്ങളുടെ ഭവനം ദുഷ്ടനായ അബൂജഹൽ കൈവശം വച്ചതറിഞ്ഞ അബ്ദുല്ലാഹിബ്നു ജഹ്ശ് (റ) നബിﷺയോട് ആവലാതിപ്പെട്ടു.
നബി ﷺ അബ്ദുല്ലാഹിബ്നു ജഹ്ശ് (റ)നോട് പറഞ്ഞു: “അബ്ദുല്ലാ, അതിന് പകരം സുന്ദരമായ മണിസൗധങ്ങൾ നിനക്ക് പരലോകത്തിൽ നൽകും, നിനക്ക് അത് പോരെയോ..?''
അബ്ദുല്ലാഹിബ്നുജഹ്ശ് (റ) പറഞ്ഞു: “മതി, എനിക്കത് ധാരാളം മതി!'' അബ്ദുല്ലാഹിബ്നുജഹ്ശ് (റ) സന്തുഷ്ടനായി...
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ
*_ഹബീബിന്റെ (ﷺ) ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._*
*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment