*_🌴കുറഞ്ഞ സമയം കൊണ്ട് അല്ലാഹുവിൽ നിന്നുള്ള മഹത്തായ പ്രതിഫലം സ്വന്തമക്കണോ.._*
1️⃣ *സമുദ്രത്തിലെ നുരയോളം പാപങ്ങൾ ഉണ്ടെങ്കിലും പൊറുത്ത് കിട്ടാൻ ആഗ്രഹം ഉണ്ടോ..*❔
📜 നബി(സ) അരുളി : “സുബ്ഹാനല്ലാഹി വബി ഹംദിഹി!” (“അല്ലാഹു എത്രയധികം പരിശുദ്ധന്‍, അവനാണ് എല്ലാ സ്തുതിയും നന്ദിയും.) എന്ന് ഒരു ദിവസം നൂറ് തവണ വല്ലവനും പറഞ്ഞാല്‍ അവന്‍റെ പാപങ്ങള്‍ സമുദ്രത്തിലെ നുരകളോളം ഉണ്ടായിരുന്നാല്‍ പോലും മായ്ക്കപ്പെടും!”
💫 *سُبْحانَ اللهِ وَبِحَمْدِهِ*
2️⃣ *ഇസ്മാഈല്‍ സന്തതികളില്‍ നിന്ന് നാല് അടിമകളെ മോചിപ്പിച്ചതിന് തുല്യം പ്രതിഫലം വേണമോ..*❔
📜നബി(സ) അരുളി : “ആരെങ്കിലും പത്ത് തവണ (ചുവടെ വരുന്ന ദിക്ര്‍ ) പറഞ്ഞാല്‍ അയാള്‍ക്ക് ഇസ്മാഈല്‍ സന്തതികളില്‍ നിന്ന് നാല് അടിമകളെ മോചിപ്പിച്ചതിന് തുല്യം (പ്രതിഫലം) ഉണ്ട്”:
💫 *لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ*
*“ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു, ലാ ശരീക്കലഹു, ലഹുല്‍-മുല്‍ക്കു, വലഹുല്‍-ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍”*
(യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്)
3️⃣ *പരലോകപ്രതിഫല ത്രാസില്‍ നന്മയുടെ ഭാരം വളെരെ അധികം കനം തൂങ്ങാൻ ആഗ്രഹിക്കുന്നുവോ..*❔
📜നബി(സ) പറഞ്ഞു : “നാവുകൊണ്ട് ഉച്ചരിക്കാന്‍ ഭാരം കുറഞ്ഞതും, പരലോകപ്രതിഫല ത്രാസില്‍ ഭാരം കൂടിയതും, പരമകാരുണ്യവാനായ അല്ലാഹുവിന് ഇഷ്ടപ്പെട്ടതുമായ രണ്ടു വചനം ഇപ്രകാരമാണ്.
💫 *سُبْحانَ اللهِ وَبِحَمْدِهِ وسُبْحَانَ اللهِ العَظِيمِ*
*“സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹില്‍-അളീം.”*
(അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും. അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് സര്‍വ്വ മഹത്വമുള്ളവന്‍!)
4️⃣ *നബി (സ)ക്ക് സൂര്യന്‍ ഉദിക്കുന്നതിന്‍റെ കീഴെയുള്ള (ഈ ലോകത്തുള്ള) സര്‍വ്വവസ്തുക്കളെക്കാളൊക്കെ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്.*
📜നബി(സ) അരുളി : “ഞാന്‍ പറയുന്നതില്‍ എനിക്ക് സൂര്യന്‍ ഉദിക്കുന്നതിന്‍റെ കീഴെയുള്ള (ഈ ലോകത്തുള്ള) സര്‍വ്വവസ്തുക്കളെക്കാളൊക്കെ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്.
💫 *سُبْحَانَ اللهِ، والحَمْدُ للهِ، لَا إِلَهَ إلَّا اللهُ واللهُ أَكْبَرُ*
*“സുബ്ഹാനല്ലാഹി വല്‍-ഹംദുലില്ലാഹി, വ ലാഇലാഹ ഇല്ലല്ലാഹു, വല്ലാഹു അക്ബര്‍.”*
(അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവനാണ് ഏറ്റവും മഹാനും വലിയവനും.)
5️⃣ *ദിവസവും 1000 നന്മകൾ നമുക്ക് ലഭിക്കാൻ ആ
ബി(സ) അരുളി : നിങ്ങളിലൊരാള്‍ക്ക് എല്ലാ ദിവസവും ആയിരം നന്മകള്‍ സമ്പാദിക്കാന്‍ കഴിയുമോ?” അപ്പോള്‍ സദസ്സില്‍ നിന്നൊരാള്‍ ചോദിച്ചു: ഞങ്ങള്‍ക്ക് എങ്ങനെയാണ് ആയിരം നന്മകള്‍ സമ്പാദിക്കാന്‍ കഴിയുക? അവിടുന്ന് (സ) അരുളി : ഇപ്രകാരം നൂറ് തവണ ചൊല്ലുക:
💫 *سُبْحَانَ اللهِ*
*“സുബ്ഹാനല്ലാഹ്”*
‘എന്നാല്‍ നിങ്ങള്‍ക്ക് ആയിരം നന്മകള്‍ രേഖപ്പെടുത്തപ്പെടും. അതല്ലെങ്കില്‍ നിങ്ങളുടെ ആയിരം പാപങ്ങള്‍ മായ്ക്കപ്പെടും’!”
6️⃣ *സ്വർഗത്തിൽ നിങ്ങൾക് വേണ്ടി ഈന്തപ്പന നട്ടു പിടിപ്പിക്കാൻ ആഗ്രഹിക്കുന്നുവോ..*❔
📜നബി(സ) അരുളി :
💫 *سُبْحَانَ اللهِ العَظِيمِ وبِحَمْدِهِ*
*“സുബ്ഹാനല്ലാഹില്‍ അളീം, വബിഹംദിഹി.”*
(അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് സര്‍വ്വ മഹത്വമുള്ളവന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും) എന്ന് ഒരാള്‍ ചൊല്ലിയാല്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഒരു ഈന്തപ്പന നട്ടുപിടിപ്പിക്കുന്നതാണ്.
7️⃣ *സ്വര്‍ഗത്തിലെ നിധികളില്‍പെട്ട ഒരു നിധി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവോ..*❔
📜നബി(സ) അരുളി : “അബ്ദുല്ലാഹിബ്നു ഖൈസേ (റ), നിനക്ക് ഞാന്‍ സ്വര്‍ഗത്തിലെ നിധികളില്‍പെട്ട ഒരു നിധി (ലഭ്യമാകുവാനുള്ള മാര്‍ഗം) അറിയിച്ച് തരട്ടെയോ?’ ഞാന്‍ പറഞ്ഞു: അതെ, തിരുദൂതരെ. അവിടുന്ന് (സ) അരുളി : ‘നീ ഇപ്രകാരം പറയുക.
💫 *لَا حَوٍلَ وَلَا قُوَّةَ إِلَّا باللهِ*
*ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്.*
(അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല.)
8️⃣ *അല്ലാഹുവിന് ഇഷ്ടപ്പെട്ട നാല് വചനങ്ങൾ ചൊല്ലാൻ ആഗ്രഹിക്കുന്നുവോ..*❔
📜നബി(സ) അരുളി : ‘വചനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് നാലെണ്ണമാണ്. അവ:
💫 *سُبْحَانَ اللهِ، والحَمْدُ للهِ، ولَا إِلَهَ إِلاَّ اللهُ واللهُ أَكْبَرُ*
*(1) സുബ്ഹാനല്ലാഹ്* *(2)അല്‍ഹംദുലില്ലാഹ്* *(3)ലാഇലാഹ ഇല്ലല്ലാഹ്* *(4)അല്ലാഹു അക്ബര്‍*
ഇവയില്‍ ഏതുകൊണ്ട് തുടങ്ങിയാലും പ്രശ്നമില്ല.
(“അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവനാണ് ഏറ്റവും മഹാനും വലിയവനും!”)
9️⃣ *ശ്രേഷ്ഠമായ വചനം*
📜നബി(സ) അരുളി : “അല്ലാഹുവിന് സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുവാനുള്ള ദിക്റുകളില്‍ ശ്രേഷ്ഠമായ വചനം ഇതാണ്”:
💫 *لَا إِلَه إِلَّا اللهُ*
*“ലാ ഇലാഹ ഇല്ലല്ലാഹ്.”*
“ദുആയില്‍ അല്ലാഹുവിന്‍റെ അതിമഹത്വത്തെ വാഴ്ത്തിവിളിച്ച് പ്രാര്‍ത്ഥിക്കുവാന്‍ ശ്രേഷ്ഠമായ വചനം ഇതാണ്:
💫 *الْحَمْدُ للهِ*
“അല്‍ഹംദുലില്ലാഹ്”
🔟 *നരക ശിക്ഷയെ തടുക്കുന്ന പരിച വേണമോ..?*
📜നബി(സ) അരുളി : “നിങ്ങള്‍ “നരകശിക്ഷയെ തടുക്കുന്ന പരിച” സ്വീകരിക്കുക, അവ ഇതാണ്”:
💫 *سُبْحَانَ اللهِ، والْحَمْدُ للهِ، لَا إِلَهَ إَلَّا اللهُ واللهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إلَّا باللهِ*
“സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹു, അല്ലാഹുഅക്ബര്‍, ലാഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്.” “…ഇവ എന്നെന്നും നിലനില്‍ക്കുന്ന സല്‍ക്കര്‍മ്മങ്ങളാണ്!”
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment