*01 🍛 ഭക്ഷണ മര്യാദകൾ 🍛*
*❂•••••••••••••••••••••••••••••••••••••••••❂*
*💧Part : 01💧*
✍🏼ഭക്ഷണം അല്ലാഹു ﷻ നൽകുന്ന അനുഗ്രഹമാണ്. അത് പാഴാക്കരുത്. ദുർവിനിയോഗം ചെയ്യരുത്. ഭക്ഷണം കൊണ്ട് തമാശ കളിക്കരുത്. അതിന് ചില മര്യാദകളുണ്ട്. അത് പാലിക്കപ്പെടണം.
*📍01) കൈ കഴുകുക*
അന്നം തിന്നുന്നതിന് മുമ്പ് രണ്ട് കൈകളും കഴുകല്‍ പ്രധാനമാണ്. വൃത്തിയും ശുചിത്വവും കാത്തു സൂക്ഷിക്കുന്നതിന് പുറമെ ആത്മീയമായും അതിന് പിന്നില്‍ ചില അര്‍ത്ഥങ്ങളുണ്ട്. ഒരു നബി വചനത്തില്‍ ഇങ്ങനെ കാണാം: ”ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകുന്നത് ദാരിദ്ര്യത്തെ നിഷ്കാസനം ചെയ്യുന്നതാണ്”
(ഖുള്വാള)
*📍02) തീറ്റകൊണ്ട് നല്ല ലക്ഷ്യം മാത്രം*
തീറ്റകൊണ്ട് നാം ലക്ഷ്യമാക്കേണ്ടത് രസവും സുഖവുമൊന്നുമല്ല. മറിച്ച് അല്ലാഹുﷻവിന് ആരാധന നിര്‍വഹിക്കുന്നതിന് ശക്തി പകരാനായിരിക്കണം. നബി ﷺ പറഞ്ഞു: ”മനുഷ്യന്‍ നിറക്കുന്ന മോശമായ പാത്രം അവന്റെ വയറാകുന്നു”
(തിര്‍മുദി)
തീറ്റ ആഘോഷമാക്കരുതെന്നും ആത്മീയമാക്കണമെന്നും ഈ പറഞ്ഞതില്‍നിന്ന് ഗ്രഹിക്കാം.
*📍03) കിട്ടിയതുകൊണ്ട് തൃപ്തിയടയല്‍*
മുമ്പില്‍ ലഭിച്ചത് തിന്നുക എന്നതായിരിക്കണം സമീപനം. അത് കുറഞ്ഞുപോയതിനും സുഭിക്ഷമാകാത്തതിനും ശുണ്ഠി പിടിക്കുന്നതും കൂടുതല്‍ കുശാലാകാന്‍ കാത്തുകെട്ടി നില്‍ക്കുന്നതും ഒഴിവാക്കണം. ഇമാം ഗസ്സാലി (റ) പറയുന്നു: "പത്തിരി കിട്ടിയാല്‍ കൂട്ടാന്‍ കാത്തു നില്‍ക്കാതിരിക്കുന്നതാണ് മാന്യത. പത്തിരിയെ ആദരിക്കണമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ടല്ലോ”
(ഇഹ്യാഅ്: 2/4)
ഇനിയെന്ത്, ഇനിയെന്ത് എന്ന ചിന്തയും ചോദ്യവും അന്നത്തിന് മുമ്പില്‍ വെച്ച് അപമാനമാണെന്നാണ് ഈ പറഞ്ഞതിന്റെ പൊരുള്‍. കിട്ടിയ അന്നത്തെ അനാദരിക്കുന്ന പ്രവണതയാണത്.
*📍04) സംഘടിത തീറ്റ*
ഒന്നിച്ചിരുന്ന് തിന്നാന്‍ ശ്രമിക്കുന്നതും കൂടുതല്‍ പേരെ തീറ്റക്ക് സംഘടിപ്പിക്കുന്നതും നന്ന്. നബി ﷺ പറഞ്ഞു: ”നിങ്ങള്‍ സംഘടിച്ചു തിന്നുവീന്‍. അതില്‍ ബറകത്ത് നല്‍കപ്പെടും”
(അബൂദാവൂദ്)
*📍05) ബിസ്മി ചൊല്ലല്‍*
തീറ്റ ആരംഭിക്കുന്നത് അല്ലാഹുﷻവിന്റെ നാമത്തിലാകണം. അതിന് പൂര്‍ണമായി ബിസ്മി ചൊല്ലുക. ബിസ്മി ചൊല്ലാതിരുന്നാല്‍ പിശാച് ഒപ്പം ഭക്ഷിക്കുമെന്ന് ഹദീസില്‍ കാണാം.
*📍06) തീറ്റ വലത് കൈകൊണ്ടാവുക*
തിന്നുന്നതും കുടിക്കുന്നതും വലതു കൈകൊണ്ടാകണം. നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത് വലതു കൈയാണ്. നബി ﷺ പറഞ്ഞു: ”നിങ്ങളാരും ഇടത് കൈകൊണ്ട് തിന്നരുത്, കുടിക്കരുത്. പിശാച് തിന്നുന്നതും കുടിക്കുന്നതും ഇടത് കൈകൊണ്ടാണ്”
(ഇബ്നുമാജ)
”നിങ്ങള്‍ വലത് കൈകൊണ്ട് മാത്രം തിന്നുകയും കുടിക്കുകയും ചെയ്യുക”
(ഇബ്നുമാജ)
*📍07) തീറ്റ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും സ്വല്‍പം ഉപ്പുകൊണ്ടാവുക*
(ഇഹ്യാഅ്: 2/5)
*📍08) ചവച്ചരച്ച് തിന്നുക*
(കയശറ: 2/5)
*📍09) ഭക്ഷണത്തെ പഴിക്കാതിരിക്കുക*
"ഒരു അന്നത്തെയും കുറ്റപ്പെടുത്തുന്നത് ഭൂഷണമല്ല. നബി ﷺ ഒന്നിനെയും ആക്ഷേപിച്ചിരുന്നില്ല. ഇഷ്ടപ്പെട്ടാല്‍ തിന്നും, ഇല്ലെങ്കില്‍ ഒഴിവാക്കും”
(ബുഖാരി, മുസ്‌ലിം)
*📍10) അരികെ നിന്നു മാത്രം ഭക്ഷിക്കുക*
നാം ഇരിക്കുന്നതിന്റെ അടുത്ത സ്ഥലത്ത് നിന്ന് മാത്രമേ തീറ്റ പാടുള്ളൂ. സുപ്രയിലും പാത്രത്തിലും കൈ പരന്ന് നടക്കുന്ന ഗതി വരരുത്. നബി ﷺ പറഞ്ഞു: ”തിന്നുമ്പോള്‍ അടുത്തുനിന്ന് തിന്നുക”
(ബുഖാരി, മുസ്‌ലിം)
എന്നാല്‍, പഴവര്‍ഗങ്ങള്‍ തിന്നുമ്പോള്‍ ഈ നിയമം പാലിക്കണമെന്നില്ല. നബി ﷺ ഫലങ്ങള്‍ തിന്നപ്പോള്‍ കൈ പാത്രത്തില്‍ ചുറ്റിക്കറങ്ങുന്നത് കണ്ട് ചിലര്‍ സംശയ ഭാവേനെ നോക്കി. നബി ﷺ പറഞ്ഞു: ”പഴം ഒരു ഇനമല്ലല്ലോ. കുറെയുണ്ടല്ലോ”
(തിര്‍മുദി, ഇബ്നുമാജ)
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക
*_🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه🌹_*
Comments
Post a Comment