*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 29/08/2021*
*SUNDAY*
*20 Muharram 1443*
*🔖 അറിവില്ലായ്മയല്ല, ആത്മവിശ്വാസമില്ലായ്മയാണ് കാരണം...*
_🍃 സാഹചര്യങ്ങൾക്കും വിശദീകരണങ്ങൾക്കും സമീപനങ്ങൾക്കും അനുസരിച്ചാണ് ശരി തെറ്റുകളുടെ നിലനിൽപ്പ്. *പലരും ഉത്തരം പറയാത്തതിന്റെ കാരണം അറിവില്ലായ്മയല്ല, ആത്മവിശ്വാസമില്ലായ്മയാണ്...*_
_🍂 ശരി മാത്രമെ പറയാവൂ, തെറ്റു പറഞ്ഞാൽ അവഹേളിതരാകും എന്ന *പാരമ്പര്യ നിയമത്തെ മുറുകെ പിടിച്ച് അടങ്ങി ഒതുങ്ങി ഇരിക്കാനാണ് പലർക്കും താൽപര്യം...*_
_🍃 തെറ്റു വരുത്താനുള്ള ധൈര്യത്തിൽ നിന്നാണ് ശരികളുടെ നടപ്പാത രൂപപ്പെടുന്നത്. ശരിയായ ഉത്തരം പറയാൻ പരിശീലിക്കുന്നതിനൊപ്പം *ചോദ്യങ്ങൾക്ക് മുന്നിൽ പകച്ച് നിൽക്കാത്ത മനസ്ഥിതി രൂപീകരിക്കുകയും വേണം...*_
_🍂 ഓരോന്നിനും അർഹിക്കുന്ന മറുപടി പറയുന്നതിൽ ആണ് ഉത്തരം പറയുന്നതിന്റെ മിടുക്ക്. എല്ലാ ചോദ്യങ്ങൾക്കും ഒരേ പ്രാധാന്യവും പ്രസക്തിയും അല്ല ഉണ്ടാവുക. ഉത്തരം കിട്ടാൻ വേണ്ടിയും ഉത്തരം മുട്ടിക്കാൻ വേണ്ടിയും ഉള്ള ചോദ്യങ്ങൾ ഉണ്ടാകും. അത് തിരിച്ചറിഞ്ഞ് *ഉചിതമായി പ്രതികരിക്കാനുള്ള ചടുലതയാണ് വേണ്ടത്...*_
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
*💐ശുഭദിനം നേരുന്നു 💐*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment