*430 💫 നക്ഷത്ര തുല്യരാം 💫* *🌹സ്വഹാബാക്കൾ🌹* *📜101 സ്വഹാബാ ചരിത്രം📜* *✿••••••••••••••••••••••••••••••••••••••••✿* *57📌 ഉത്ബതു ബ്നു ഗസ് വാൻ (റ)* *💧Part : 01💧* ഇസ്ലാമിന്റെ ശൈശവദശയിൽ കഷ്ടപ്പാടും ദുരിതങ്ങളും നിറഞ്ഞ ആ നാളുകളിൽ തന്നെ ഉത്ബത്ത് (റ) ഇസ്‌ലാം മതം ആശ്ലേഷിച്ചു. അന്ന് മുസ്ലിംകളുടെ അംഗസംഖ്യ വളരെ പരിമിതമായിരുന്നു. മാസനി ഗോത്രത്തിൽപ്പെട്ട അദ്ദേഹം ബദർ തുടങ്ങി എല്ലാ യുദ്ധങ്ങളിലും നബിﷺയുടെ കൂടെ നിലകൊണ്ടു. ഇസ്ലാമിന്റെ മാർഗത്തിൽ അദ്ദേഹം വരിച്ച ത്യാഗങ്ങൾ അതിരറ്റതായിരുന്നു. ഖുറൈശികളുടെ കിരാതമർദ്ദനങ്ങൾക്ക് അദ്ദേഹം വിധേയനായി. അക്രമത്തിന് വിധേയരായ അനുചരൻമാരോട് നബി ﷺ അബ്സീനിയായിലേക്ക് അഭയം തേടാൻ ആജ്ഞാപിച്ചപ്പോൾ ഉത്ബത്ത് (റ) ആജ്ഞ ശിരസ്സാവഹിച്ചു പുറപ്പെട്ടു. എങ്കിലും നബിﷺയിൽ നിന്ന് അകന്നുകൊണ്ടുള്ള ഒരു ജീവിതം ഉത്ബത്ത് (റ) വിന് അസഹ്യമായി തോന്നി. അസ്വസ്ഥനായ അദ്ദേഹം കരയും കടലും താണ്ടി മക്കയിലേക്ക് തന്നെ മടങ്ങി നബിﷺയുടെ സന്നിധിയിലെത്തി. നബി ﷺ മദീനയിലേക്ക...