Skip to main content

സ്വലാത്തിൻറെ മഹത്വം മനസ്സിലാക്കിത്തരുന്ന ഒരു മനോഹരമായ കഥ

 *💞സ്വലാത്തിൻറെ മഹത്വം മനസ്സിലാക്കിത്തരുന്ന ഒരു മനോഹരമായ കഥ💞*

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸


                          *വിഷയം*

=============================


              *മിഴി നിറയാതെ*


=============================


*അലിഞ്ഞു ചേര്‍ന്ന പ്രണയം*


🔸🔸


കുറച്ചു നേരം ചിന്തയിൽ ആണ്ടിരുന്ന ശാഹിദ് ഇനാറയെ നോക്കി ചോദിച്ചു, ഉമ്മാനെ നോക്കാനൊരു വേലക്കാരിയെ വെക്കണോ ഇനൂ... 


ഒരു വർഷമായി കിടത്തത്തിലായിരുന്ന ഉമ്മാന്റെ വിളി കേട്ട് പോയ ഇനാറ പാതിരാത്രി മൂന്ന് മണിക്ക് കിടക്കാൻ വന്നപ്പോ സൈഡ് ടേബിള്‍ ചെറുതായൊന്ന് തട്ടി ശബ്ദമുണ്ടായപ്പോൾ ആണ് ശാഹിദ് ഉണർന്നത്. അവൾ കൃത്യം നാല് മണിക്ക് ഉണരും. എന്നിട്ടും ഇത്ര വൈകിയാണ് അവൾ കിടക്കാനൊരുങ്ങുന്നത് എന്ന് കണ്ട് ശാഹിദിന് വല്ലായ്കയായി. 


അവൾ മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, എന്റെ ഉമ്മാനെ നോക്കാൻ ഞാൻ ജീവിച്ചിരിക്കുന്ന കാലത്ത് വേറൊരാളുടെ ആവശ്യം ഇല്ല ഇക്കാ.... 


അവൾ അവനോട് സലാം പറഞ്ഞ് പതുക്കെ ഉറക്കത്തിലേക്ക് വഴുതി, കൂടെ അവനും. 


നാല് മണിക്ക് ഇനു എണീറ്റു, നിസ്ക്കാരവും ഓത്തുമൊക്കെ കഴിഞ്ഞ് സുബ്ഹി ഖളാ ആവാറായപ്പോൾ ഇക്കാനെയും വിളിച്ചുണർത്തി അവൾ ബാക്കി ജോലികളിൽ മുഴുകി. 


ശാഹിദ് നിസ്കാരം കഴിഞ്ഞ് ഒരേ ഇരിപ്പായിരുന്നു. 

ഇവൾ മാലാഖയാണോ, ഇവൾക്ക് എങ്ങനെയാണ് ഇത്രമാത്രം ക്ഷമിച്ചു കഴിയാനാവുന്നത്. ഒരിക്കലും അവൾക്ക് ഒന്നിനും ഒരു പരാതിയില്ല, എന്താണിവളെ ഇത്രമേൽ മനോഹരമാക്കുന്നത്. 

എന്റെ പെങ്ങൾ കല്യാണം കഴിഞ്ഞ് കുറച്ചായപ്പോൾ തന്നെ അവളുടെ ഭര്‍ത്താവിനോട് പുതിയ വീട് വെക്കാൻ ആഗ്രഹം ഉന്നയിച്ചത് അമ്മായിമ്മ എടക്കൊന്ന് കാല് തിരുമ്മി കൊടുക്കാൻ പറഞ്ഞതിന്റെ പേരിലാണ്. അതേസമയം ഇനൂസോ, തന്റെ ഉമ്മാക്ക് വിസർജ്ജനത്തിന് പോലും അവളുടെ സഹായം വേണം, അവളാണ് വൃത്തിയാക്കി കൊടുക്കുന്നതും എല്ലാം. എന്നിട്ടും ഒരിക്കൽ പോലും അവളുടെ മിഴി നിറഞ്ഞ് കണ്ടിട്ടില്ല. 

എന്തിനേറെ പറയാൻ, ഒന്നര വർഷം പിന്നിട്ടിട്ടും മക്കളാവാത്തതിന്റെ പഴിചാരലുകൾ കേൾക്കുമ്പോൾ പോലും പുഞ്ചിരിയാണ് മറുപടി.


ഇനാറ ഉമ്മാന്റെ പ്രാഥമിക കർമ്മങ്ങളൊക്കെ തീർത്ത ശേഷം ചായയുമായി ശാഹിദിനരികിലെത്തി. 


നിസ്കാരപ്പായയിൽ നിന്ന് എഴുന്നേറ്റിട്ടില്ലാത്ത ശാഹിദിനെ കണ്ട് അവളിൽ സന്തോഷവും അമ്പരപ്പും നിറഞ്ഞു. ഇത് പതിവല്ല. പൊതുവേ ചായയുമായി വരുമ്പോഴേക്കും ഫോണിന്റെ ഉള്ളിലായിരിക്കും ഇക്ക. അവളതും ആലോചിച്ചു റൂമിനകത്ത് കയറി. 


അവളെ കണ്ടതും ശാഹി അവളോട് ചോദിച്ചു, മോളേ നിനക്ക് എങ്ങനെയാണ് ഇത്രേം ക്ഷമ.. 


ആഹ്. അപ്പൊ അതാണ് കാര്യം, ഞാനോർത്തു ഇക്ക നന്നായി ന്ന്... അവളൊന്നു ചിരിച്ചു കൊണ്ട് തുടർന്നു. 


ന്റെ ഇക്കു... നിക്കെന്റെ സ്വലാത്തില്ലേ... പിന്നെന്തിനാണ് ഞാൻ സങ്കടപ്പെടണേ... 


ശാഹിദിന് ഒന്നും മനസ്സിലായില്ല, എപ്പോഴും ഇതാണവളുടെ മറുപടി. ഈ സ്വലാത്ത് ചൊല്ലുമ്പോൾ ഓൾക്ക് ന്റെ ഉമ്മാനെ നോക്കുന്നത് എളുപ്പാവുന്നത് എങ്ങനെ, അവനങ്ങനെ ആലോചിച്ചു, പിന്നെ, ആ എന്തേലും ആവട്ടെ, ന്ന് ചിന്തിച്ച് അവൻ എണീറ്റു പോയി. സ്വലാത്ത് ഒരു ചുരുളഴിയാത്ത രഹസ്യം പോലെ അവനിൽ ബാക്കിയായി. 


***


ദിവസങ്ങൾ ആഴ്ചകളായും, ആഴ്ചകൾ മാസങ്ങളായും കൊഴിഞ്ഞു. ഇന്ന് ഇനു ഒരു ആൺകുഞ്ഞിന് ജന്മം നൽകി. 


ശാഹിദിന് ഇനുവിനോട് വല്ലാത്ത മതിപ്പ് തോന്നി. തന്റെ കുഞ്ഞിനെ ലോകം കാണിക്കാൻ അവൾ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ചെറിയ കോമ്പ്ലികേഷനും ഉണ്ടായിരുന്നു. അങ്ങനെ ഇനൂനെ റൂമിലേക്ക് കൊണ്ട് വന്നത് കൊണ്ട് ശാഹി മോനെ വിളിക്കാൻ എമിൻ എവാൻ എന്നൊരു പേരും മനസ്സിൽ കണ്ട് ഇനൂന്റെ അടുത്തേക്ക് പോയി. 


ഇക്കാ... നമ്മുടെ മോനെ കണ്ടോ... الحمد لله... നമുക്ക് മോന് ഖാസിം എന്ന് പേര് വിളിക്കാം ഇക്കൂ... "


അവൾ സന്തോഷത്തോടെ അത്രയും പറഞ്ഞപ്പോൾ ശാഹിദ് എമിൻ എവാൻ ഒക്കെ കാറ്റിൽ പറത്തി.. 

പഴയപേര് എനിക്ക് ഒട്ടും ഇഷ്ടമല്ല ന്നാലും അവൾ ആദ്യമായി പറഞ്ഞൊരു ആഗ്രഹമല്ലേ എന്ന് ഓർത്തപ്പോൾ അങ്ങ് സമ്മതിച്ചു. 


നാളുകൾ പിന്നെയും മറഞ്ഞു. മോന് ഇന്ന് ഒരു മാസമായി. പെട്ടെന്നാണ് ഇനു വന്നു പറഞ്ഞത്. 

"ഇക്കൂ മോന് നല്ല പനി, വല്ലാത്ത ശർദിയും. ഞാൻ മോനെ ചെന്നു തൊട്ട് നോക്കി.

തീ കനല് പോലെ പൊള്ളുന്നു. അവളുടെ 'ചെറിയ പനി' എന്നുള്ള പറച്ചില് കേട്ട് മിണ്ടാതിരിക്കാത്തത് നന്നായി എന്ന് ആലോചിച്ച് ശാഹിദ് ഇനൂനെയും മോനെയും കൂട്ടി ആശുപത്രിയിലേക്ക് വിട്ടു. 


ഖാസിമിനെ അവർ പരിശോധിച്ചു. പനി കൂടുതലാണെന്നും കാര്യം അൽപം ഗൗരവമാണെന്നും പറഞ്ഞ് ഐസിയുവിലേക്ക് മാറ്റി. ശാഹിദ് നിന്ന് വിയർക്കാൻ തുടങ്ങി. 


അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിക്കൊണ്ടിരുന്നു. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കൺമണി. ലാളിച്ചു കൊതി തീരും മുമ്പ് ഐസുവിന് മുന്നിൽ കാത്തിരിക്കേണ്ട അവസ്ഥയാണല്ലോ... ശാഹിദ് കാലത്തെയും സമയത്തേയും ശപിച്ചു കൊണ്ടിരുന്നു. അവന് ഇനൂന്റെ മുഖത്ത് നോക്കാൻ തോന്നിയില്ല. പാവം തന്റെ പെണ്ണ് എത്രമാത്രം വേദന തിന്നുന്നുണ്ടാവും. അവൾക്ക് ഒരു സന്തോഷം കൊടുക്കാനും തനിക്ക് ഇതുവരെ ആയിട്ടില്ലെങ്കിലും സദാ പുഞ്ചിരി തൂകി തന്നെ സന്തോഷിപ്പിക്കുന്നവൾ. എന്നിട്ട് ഇപ്പോൾ അവളും തളർന്നിട്ടുണ്ടാവും. ആ പുഞ്ചിരി മാഞ്ഞു പോവുമോ.. അവൾ അത്രമാത്രം സ്നേഹത്തോടെയേ ഏത് പാതിരാത്രിയിലും മോനെ പരിചരിച്ചിട്ടുള്ളൂ. ഏറെ വേദന സഹിച്ച് കിട്ടിയ മോനും. അവൾ വിതുമ്പി കരയുന്നുണ്ടാവില്ലേ. ശാഹിദിന് ഓരോന്ന് ആലോചിച്ച് തല പെരുത്ത് കയറി. അവൻ ഇനൂന്റെ അടുത്ത് ചെല്ലാൻ തന്നെ തീരുമാനിച്ചു. 


ഇനൂന്റെ മുഖത്ത് നോക്കിയ ശാഹിദ് ഒന്ന് അമ്പരന്നു. അവളുടെ മുഖത്ത് ഇപ്പോഴും പുഞ്ചിരി! അവൾ പതിവ് പോലെ കൗണ്ടറിൽ വിരലർത്തുന്നുമുണ്ട്. ഇടക്ക് അവളുടെ അടുത്ത് മകന്റെ കൈ ഒടിഞ്ഞ് പ്ലാസ്റ്റർ ഇടാൻ വന്നു കാത്തിരിക്കുന്ന സ്ത്രീയെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നത് കൂടി കണ്ടപ്പോൾ ശാഹിദ് ശരിക്കും അവിശ്വസനീയതയോടെ അവളെ നോക്കി നിന്നു.


പെട്ടെന്ന് ദൂരെ ഐസിയുവിന് മുന്നിൽ ഒരു വെപ്രാളവും തിരക്കും കണ്ട് ശാഹിദ് അവിടേക്ക് ഓടി. പെട്ടെന്ന് ഡോക്ടർ ശാഹിദിന്റെ അടുത്ത് വന്നു തോളിൽ തട്ടി പറഞ്ഞു... 

"See Mr. Shahid, we tried our best. But....." 

ഡോക്ടർ മുഴുമിക്കും മുമ്പ് ശാഹിദ് "മോനേ.." എന്ന് അലറി കൊണ്ടവിടെ ഇരുന്നു. 


ശാഹിദിന്റെ അലർച്ച കേട്ടതും ഇനൂന്റെ ഹൃദയകോണിലേക്ക് ഒരു മിന്നൽ പാഞ്ഞു. അവളുടെ ഹൃദയമാരോ ദൂരേക്ക് പറിച്ചെറിയും പോലെ. പെടുന്നനെ അവളുടെ അധരങ്ങൾ അവൾ സ്വലാത്ത് താജിനാൽ നനച്ചു. മദീനയിൽ നിന്ന് മുത്ത് മുസ്ത്വഫാ ﷺ സാന്ത്വനിപ്പിക്കുന്നത് അവൾ അറിഞ്ഞു. അവൾക്കതിൽ ശക്തി പകര്‍ന്നു കിട്ടി. അവൾ വീണ്ടും പുഞ്ചിരി എന്ന സുന്നത്ത് മുഖത്ത് വിരിയിച്ച് ശാഹിദിന്റെ അടുത്തേക്ക് നടന്നു. 


ഇനൂനോട് ഇതെങ്ങനെ പറയും എന്നറിയാതെ നീറുകയായിരുന്നു ശാഹിദ്. ധാരധാരയായി ഒഴുകുന്ന മിഴിനീർ തന്റെ ഉറുമാലാകെ നനച്ചത് കൊണ്ട് അതൊന്ന് ഉയർത്തിയ ശാഹി കാണുന്നത് തന്റരികിൽ വന്നിരിക്കുന്ന ഇനൂനെയാണ്. 


ഇക്കാ... പടച്ചോൻ നമുക്ക് തന്നത് അവൻ തിരിച്ചെടുത്തു എന്ന് കരുതിയാ മതീ

എന്നു പറഞ്ഞ് ഇനു ശാഹിദിന്റെ കൈകളിലേക്ക് സ്വന്തം കൈ കോർത്തു പിടിച്ചു. 


ശാഹിദ് അപ്പോൾ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു, പെണ്ണേ... നിനക്ക് സങ്കടമില്ലേ? മക്കളില്ലാത്ത നോവ് ഏറെ രുചിച്ചത്, ഒടുവിൽ ആയപ്പോൾ പ്രസവത്തിൽ ഒരുപാട് ബുദ്ധിമുട്ടിയതും ഒക്കെ നീ... പിന്നെ നിനക്കെങ്ങനെ ഈ മിഴി നിറയാതെ സൂക്ഷിക്കാനാവുന്നു? 


അവൾ ഒന്ന് പുഞ്ചിരിച്ചു പറഞ്ഞു, 

ഇക്കൂ.. ഇക്കൂക്കറിയോ? 1400 വർഷങ്ങൾക്ക് മുമ്പ് മുത്ത് മുസ്ത്വഫാ ﷺ തങ്ങളോര്ക്ക് നമ്മുടെ മോന്റെ അതേ പേരുള്ള ഒരു മോനുണ്ടായിരുന്നില്ലേ.. ആ മോന് മുലകുടി പ്രായത്തിലേ വഫാത്ത് ആയിപ്പോയീല്ലേ..? അന്ന് ഒരുനാൾ പുന്നാര ഹബീബ് ﷺ തങ്ങളും ബീവി ഖദീജാ رضي الله عنها യും ഇരിക്കുന്ന സമയത്ത് ഖദീജ ഉമ്മ رضي الله عنها കണ്ണുകൾ നിറച്ച് മോനെ ഓർത്തപ്പോൾ, മോൻ സ്വർഗ്ഗത്തിൽ മുലകുടിക്കുകയാണെന്ന് പറഞ്ഞു കൊടുത്തില്ലേ മുത്ത് മുസ്ത്വഫാ ﷺ തങ്ങൾ.. എന്നിട്ടതിന്റെ ശബ്ദം ബീവി ഉമ്മാക്ക് رضي الله عنها കേൾപ്പിച്ചു കൊടുത്തില്ലേ..? 

ആ മോൻ ഉള്ള സ്വർഗ്ഗത്തിലേക്ക് നമ്മുടെ ഖാസിം മോന് ചെല്ലുമ്പോൾ ഒരേ പേരുള്ള രണ്ടു പേർ എന്ന നിലക്ക് നമ്മുടെ മോനെ ഖാസിം തങ്ങൾ കൂടെ കൂട്ടിയെങ്കിൽ എന്നുള്ള അടങ്ങാത്ത സന്തോഷമാണെന്റെ ഉള്ളിൽ ഇക്കാ.. നമ്മെക്കാളും നല്ല കൂട്ട് കിട്ടിയില്ലേ നമ്മുടെ മുത്തിന്. 


ഇനു ഇത്രയും പറഞ്ഞു തീർത്തപ്പോൾ ശാഹിദിൽ ഒരു ഞെട്ടൽ ഉളവായി. ഇവൾ മനസ്സിന്റെ സമനില തെറ്റിയെങ്ങാനമാവുമോ ഇങ്ങനെ സംസാരിക്കുന്നത്. ഏയ്, അതൊന്നും ആവില്ല. എന്നാലും ഇവൾക്കെങ്ങനെയാണ് ഇവൾ കണ്ടിട്ട് പോലുമില്ലാത്ത നബിയുടെ ﷺ ചരിത്രമോർത്ത് മകന്റെ വേർപാടിൽ ക്ഷമിക്കാനൊക്കെ ആവുന്നത്. നമ്മെക്കാളും നാം നബി ﷺ തങ്ങളെ സ്നേഹിക്കണം എന്നൊക്കെ ഉമ്മ ചെറുപ്പത്തിൽ പറയാറുണ്ട്. പക്ഷെ ഇത്രമാത്രമൊക്കെ എങ്ങനെ സാധിക്കുന്നു. 

ശാഹിദൊന്ന് നെടുവീർപ്പയച്ചു. 


രണ്ടു മൂന്ന് ദിവസം അങ്ങനെ കടന്നു പോയി. 


ഇക്കാ.. ഞാൻ പറയാറുള്ള "തിരുനബിയിലൂടെ ﷺ" എന്ന മുഈനി ഉസ്താദിന്റെ ക്ലാസില്ലേ.. അത് ഇന്ന് ഉണ്ട് ട്ടാ... ഇക്ക തിരക്കാണെന്ന് പറഞ്ഞു ഇതുവരെ പങ്കെടുത്തില്ലല്ലോ? ഇപ്രാവശ്യം ലോക്കായോണ്ട് ഇക്കാക്ക് പണിയൂല്യ ക്ലാസ് സൂമിലും ആണ്.. അതോണ് ഇന്ന് ന്റെ കൂടെ ഇരിക്കണേ... 


ശാഹിദ് മുങ്ങാൻ വേറെ വഴിയില്ലാത്തത് കൊണ്ടും മകൻ പിരിഞ്ഞിട്ട് വെറും മൂന്ന് ദിവസം അല്ലേ ആയതുള്ളൂ അത് കൊണ്ട് അവൾക്ക് കുറച്ചെങ്കിലും സന്തോഷം ആവട്ടെ എന്ന് കരുതിയും സമ്മതിച്ചു കൊണ്ടൊന്ന് മൂളി. അത് കേട്ടതും സതോഷത്തോടെ നടന്നു നീങ്ങുന്ന തന്റെ ജീവന്റെ പാതിയെ അവൻ നോക്കി നിന്നു. 


അന്ന് രാത്രി ഇരുവരും കൂടി ക്ലാസ് കേൾക്കാൻ ഇരുന്നു. 

ഉസ്താദ് പറഞ്ഞു തുടങ്ങി.. 


"അതാ ഇരുപത്തിയഞ്ച് വയസ്സിന്റെ തുടിപ്പ് തിളങ്ങുന്ന സൗന്ദര്യമേറിയ വദനം ഉയർത്തി പിടിച്ചു ഒരാൾ നടന്നു നീങ്ങുകയാണ്. എവിടേക്കാണവർ പോവുന്നത്? സ്വന്തം ജീവനൊടുക്കാനുള്ള തൂക്കുകയറിന് നേരെ. അവർക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ്. പക്ഷേ അവർ പരിപൂർണ്ണ സന്തോഷത്തോടെയാണ് നടക്കുന്നത്. ആരാണ് അവരെന്നറിയുമോ? മഹാനായ ഖുബൈബ് رضي الله عنه... 


ഇടക്ക് ശത്രുക്കൾ ഒരു ഭാഗത്ത് നിന്ന് വിളിച്ചു പറഞ്ഞു... ഖുബൈബേ.. നിന്നെ നാം വെറുതെ വിടാം. നിന്റെ സൗന്ദര്യത്തിൽ വീണ് കാത്തിരിക്കുന്ന സുന്ദരികളായ തരുണീമണികളെ നിനക്ക് ഒരുക്കി തരാം. ആവശ്യത്തിനേറെ സമ്പത്തും നൽകി തിരിച്ചയക്കാം. 

പകരം ചോദിക്കുന്നത് ഒരൊറ്റ കാര്യം മാത്രം.

മുഹമ്മദിനെ ﷺ ഒന്ന് തള്ളിപ്പറയുക. 


ഖുബൈബോര് رضي الله عنه ഒട്ടും പതറാതെ ധീരതയോടെ വിളിച്ചു പറയുകയാണ് 

ഓ ഖുറൈശികളേ.. നിങ്ങൾക്ക് തെറ്റി! മുത്ത് ഹബീബുല്ലാഹി ﷺ തങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ട് ഒരു നിമിഷം പോലും ഈ ദുനിയാവിൽ എനിക്ക് ജീവിക്കേണ്ട. 


അങ്ങനെ ആ അനുരാഗിയതാ അനുരാഗത്തിന്റെ ഉച്ഛിയിൽ നിന്ന് കൊണ്ട് പ്രണയിനിക്ക് വേണ്ടി സ്വജീവൻ ത്യജിക്കാൻ തിരക്ക് കൂട്ടുകയാണ്. തെല്ലൊരു പരിഭവം പോലും ഇല്ലാതെ... 


അങ്ങനെ അതാ ഖുറൈശി കിങ്കരർ ഖുബൈബോരെ رضي الله عنه കഴുമരത്തിലേക്ക് ഏറ്റുകയാണ്. 


*"السلام عليك يا رسول الله ﷺ"*


എന്ന് മദീനരാജരോട് ﷺ ഉറക്കെ പറഞ്ഞു കൊണ്ട് അതാ.... 

കഴുമരം മുറുകുകയാണ്. ആ പ്രണയിനിയുടെ റൂഹതാ അറ്റുവീഴുകയാണ്..... "



ഉസ്താദ് ഇത്രയും പറഞ്ഞപ്പൊഴേക്കും ശാഹി അതിൽ ചെറുതായി മുഴുകിയിരുന്നു. പെട്ടെന്ന് ഒരു കരച്ചിൽ കേട്ടാണ് അവൻ തിരിഞ്ഞു നോക്കുന്നത്. 


ശാഹി ആകെ പരിഭ്രാന്തനായി. കല്യാണം കഴിഞ്ഞ് നാളിതുവരെ ഇവളുടെ കണ്ണുകളിൽ സങ്കടത്തിന്റെ ഒരു ചെറു നീർതുള്ളി പോലും കണ്ടിട്ടില്ല. സ്വന്തം മകന്റെ മയ്യിത്തിന് മുന്നിൽ പോലും മിഴികളെ പിടിച്ചു നിർത്തിയ ഇവൾ പൊട്ടിക്കരയുകയോ? അതും കാലങ്ങൾ മുമ്പേ വധശിക്ഷ ഏൽകേണ്ടി വന്നൊരു സ്വഹാബിയെ رضي الله عنه ഓർത്ത്? ഇനിയീ മരണം അവളിൽ മോന്റെ മരണത്തിന്റെ ഓർമ്മ കൊണ്ടിട്ട് കാണുമോ?

ശാഹിദിന്റെ ഉള്ളുലഞ്ഞു. പരിപാടി കാണേണ്ടിയിരുന്നില്ല എന്ന് വരെ അവന് തോന്നിപ്പോയി. 


അവൻ പതിയെ അവളുടെ കൈ കോർത്തു പിടിച്ചു കാര്യം തിരക്കി. 


ഇനു വിക്കി വിക്കികൊണ്ട് പറഞ്ഞു, ഇക്കാ... ഞാ.. ൻ.. കര.. ഞ്ഞത്... 

ഞാൻ കരഞ്ഞത് നമ്മുടെ മോനെ ഓർത്തല്ല, ഖുബൈബ് തങ്ങൾ رضي الله عنه വധിക്കപ്പട്ടതിലും അല്ല. പുന്നാര മുസ്ത്വഫാ ﷺ തങ്ങൾക്ക് വേണ്ടി ഈ ജീവൻ സമർപ്പിക്കാൻ എനിക്കായില്ലല്ലോ എന്നോർത്താണ്. അവിടുത്തെ ﷺ ലക്ഷ്യം വെച്ച് പായുന്ന ഒരു അമ്പ് പോലും ഈ ഹൃദയത്തിലേക്ക് തുളഞ്ഞു കയറീലല്ലോ... 

മുത്ത് മുസ്ത്വഫയോരെ ﷺ കാലിലൊരു മുള്ള് പോലും തറക്കുന്നത് എനിക്ക് സഹിക്കൂലെന്ന് പറഞ്ഞ് റൂഹങ്ങ് സമർപ്പിക്കുമ്പോൾ ഖുബൈബോര് رضي الله عنه അനുഭവിച്ച ആനന്ദം, ആ മധുരം... അതൊന്നു നുണയാൻ കൊതിച്ചു പോവുന്നു ഇക്കാ... 


അവളുടെ കണ്ഠമിടറി... വീണ്ടും കണ്ണുനീർ പ്രവാഹം. 


ശാഹിദിന്റെ മനസ്സ് ഒന്നിളകി മറിഞ്ഞു. എന്താണിവളീ പറയുന്നത്. കഴുമരത്തിൽ മധുരമോ... ഇതെന്ത് മനസ്സാണ് പടച്ചോനെ... അവനൊന്നു നിശ്വസിച്ചു.. 


***


സമയം ആരെയും കാത്ത് നിൽക്കാതെ നീങ്ങിപ്പോയി. മോൻ മരിച്ചു മൂന്ന് മാസം പിന്നിട്ടിരിക്കുന്നു. ഇനിയൊരു കുഞ്ഞിന് ചെറിയ ചികിത്സകൾ ആവശ്യമായതിനാൽ ശാഹിദ് കാശ് സ്വരുക്കൂട്ടി വെച്ചു ഇനുനോട് കാര്യം പറഞ്ഞു. 


പക്ഷേ ഇനുവിന്റെ ആഗ്രഹം മറ്റൊന്നായിരുന്നു. അവൾ പറഞ്ഞു... ഇക്കു.. മോൻ മരിച്ചിട്ട് അത്രല്ലേ ആയുള്ളൂ നമുക്ക് ഈ കാശ് കൊണ്ട് ആദ്യമൊന്ന് ഉംറക്ക് പോവാം. അതിന് ശേഷം വേണ്ടത് ചെയ്യാൻ നോക്കാം.. 


ശാഹിദിന് ആശങ്കയായി. എപ്പൊഴേലും പറയുന്ന ആഗ്രഹങ്ങൾ ആയതു കൊണ്ട് തന്നെ ശാഹിദിന് മറുത്തൊന്ന് ചിന്തിക്കാൻ ആവാറില്ല. ഒടുവിൽ അവർ ഉംറക്ക് പോവാൻ തന്നെ തീരുമാനിച്ചു. 


ഉമ്മാന്റെ അടുത്ത് പെങ്ങളെ നിർത്തി അവർ യാത്രയായി. 


അവളിലെ സന്തോഷം തെല്ലൊന്നുമല്ല ശാഹിദിനെ സന്തോഷിപ്പിച്ചത്. പ്രെഗ്നെൻസി പോസിറ്റീവ് കാണിച്ചപ്പോൾ പോലും അവളിൽ ഇത്രയധികം ആഹ്ലാദം കണ്ടിട്ടില്ലെന്ന് അവന് തോന്നി, മക്കളില്ലാത്ത വിഷമം തന്നേക്കാൾ അനുഭവിച്ചത് അവളായിരുന്നിട്ട് പോലും അവൾ മതിമറന്നിട്ടില്ല. 


അങ്ങനെ അവരുടെ ഉംറ റാഹത്തായി കഴിഞ്ഞു. അവർ മദീനയിലേക്ക് പുറപ്പെട്ടു. ആ യാത്രയിലുടനീളം ഇനുവിന്റെ നയനങ്ങൾ നിറഞ്ഞു തുളുമ്പുന്നത് ശാഹി ശ്രദ്ധിച്ചു. ഇതുവരെ അവളുടെ മുഖത്ത് കണ്ടിട്ടില്ലാത്ത പല വികാരങ്ങളും ആ മുഖത്തെ മാറി മാറി അലങ്കരിക്കുന്നത് അവനറിഞ്ഞു. അവൾ അവനോട് മദീനയിൽ നിന്ന് മടങ്ങും വരെയെങ്കിലും സ്വലാത്ത് ചൊല്ലണമെന്ന് പറഞ്ഞ് ഫിർദൗസ് സ്വലാത്ത് പറഞ്ഞു കൊടുത്തു. അങ്ങനെ അവനും ചൊല്ലിത്തുടങ്ങി. 


അങ്ങനെ മദീനാസിയാറ കഴിഞ്ഞു മടങ്ങേണ്ട ദിവസമായപ്പോൾ ഇനു മസ്ജിദുന്നബവിയുടെ മുറ്റത്ത് ശാഹിദിന്റെ കൈകൾ പിടിച്ചു ഇമവെട്ടാതെ ഖുബ്ബതുൽ ഖള്റാഇലേക്ക് നോക്കി നിൽക്കുന്നത് കണ്ട് ശാഹിദിന് മനസ്സിൽ എന്തോ ഒരു പേടി തോന്നി. പെട്ടെന്ന് 

لا إلاه إلّا اللٰه

എന്നുറക്കെ ഉച്ചരിച്ച് ഇനു ശാഹിദിന്റെ പിടിവലയത്തിൽ നിന്നൂർന്നു വീണു. തന്റെ പാതി ദുനിയാവ് വെടിഞ്ഞെന്ന സത്യം അവനിൽ വല്ലാത്തൊരു മുറിവുണ്ടാക്കി. എന്നാലും അവന്റെ മിഴികൾ എന്തോ.. അന്ന് പെയ്തില്ല. 


സംഘാടകരോട് സമ്മതം വാങ്ങി ശാഹി അവളുടെ ഖബറടക്കലിൽ ചില അറബികളോടൊപ്പം ചേർന്നു. 


അവസാനം ഖബ്ർ മൂടി തിരിക്കുമ്പോൾ ഒരു അറബി എന്തോ പറയുന്നത് കേട്ടു. അർത്ഥം മനസ്സിലായില്ലെങ്കിലും ആ പറഞ്ഞതിൽ 'ജന്നത്തുൽ ബഖീഅ്' എന്നത് അവന്റെ ഹൃദയത്തിൽ തറച്ചു. അവൾ എപ്പോഴും പറയാറുള്ള സ്വപ്നവീട്, അത് ഇവിടെയാണോ...? 


അപ്പോഴാണ് അവൻ ബോർഡിൽ ആ പേര് എഴുതി കണ്ടത്. എന്തെന്നറിയാത്തൊരു സന്തോഷം അവനെ പൊതിഞ്ഞു. 


ഇത്രയകലെ കൈരളിയിൽ ഉണ്ടായിരുന്ന അവൾ പറഞ്ഞ ആഗ്രഹം ഇങ്ങ് മദീനയിൽ നിന്ന് സാധിപ്പിച്ചു കൊടുത്ത മദീനരാജരോട് ﷺ അവനും തെല്ലൊന്ന് അത്ഭുതം കൂറി. 


പെട്ടെന്ന് അവളുടെ മിഴി നിറയാതെ കാത്ത 'സ്വലാത്ത്' എന്ന രഹസ്യം അന്നാദ്യമായി അവന് മുന്നിൽ ചുരുളഴിയുന്നതായി അവനറിഞ്ഞു. 


അങ്ങനെ അവന്റെ റൂഹിന്റെ പാതി അലിഞ്ഞു ചേര്‍ന്ന പ്രണയത്തിന്റെ ﷺ നൗകയിൽ കയറിയിരുന്നു അവനും തുഴഞ്ഞു തുടങ്ങി, പ്രണയത്തിന്റെ അനന്തതയിലേക്കാ നൗകയും ചേക്കേറി...

*~من فضل ربي🍃*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_


_*join ഇസ്ലാമിക അറിവുകൾ*_

_*islamic

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

നക്ഷത്ര തുല്യരാം 💫* *🌹സ്വഹാബാക്കൾ🌹* *📜101 സ്വഹാബാ ചരിത്രം അബ്ദുല്ലാഹിബ്നു ഉമർ (റ)*

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *455 💫 നക്ഷത്ര തുല്യരാം 💫*             *🌹സ്വഹാബാക്കൾ🌹*     *📜101 സ്വഹാബാ ചരിത്രം📜*   *✿••••••••••••••••••••••••••••••••••••••••✿* *58📌 അബ്ദുല്ലാഹിബ്നു ഉമർ (റ)* *💧Part : 23💧*   *📍പ്രതിസന്ധികളുടെ കാലം...(1)*       ഉമർ(റ)വിന്റെ ഭരണ കാലഘട്ടം അവസാനിക്കുകയാണ്. ഒരു സുവർണ കാലഘട്ടം അസ്തമിക്കുകയാണ്. ഹിജ്റ ഇരുപത്തി മൂന്നാം വർഷം.  ദുൽഹജ്ജ് 26. അന്ന് സുബ്‌ഹി നിസ്കാരത്തിനുവേണ്ടി ഖലീഫ മസ്ജിദു നബവിയിലെത്തി. പള്ളിയിൽ സത്യവിശ്വാസികൾ നിറഞ്ഞു. ഖലീഫയാണ് ഇമാം. തക്ബീർ ചൊല്ലി. നിസ്കാരം ആരംഭിച്ചു.  ഇരുട്ടിൽ നിന്ന് ഒരു ക്രൂരൻ ചാടിവീണു. ഇരുതല മൂർച്ചയുള്ള ആയുധം ആഞ്ഞുവീശി. ഖലീഫയെ മൂന്നു തവണ കുത്തി. പൊക്കിളിനു താഴെയാണ് മൂന്നാമത്തെ കുത്ത് ഏറ്റത്.  ഉമർ(റ) തളർന്നുവീണു. അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിനോട് നിസ്കാരം നയിക്കാനാവശ്യപ്പെട്ടു. അക്രമിയെ അധീനപ്പെടുത്താൻ ചിലർ കഠിന ശ്രമം നടത്തുന്നു. അവൻ കത്തി ആഞ്ഞു വീശുന്നു. അടുക്കാനാവുന്നില്ല. ജീവൻ പണയം വെച്ചുകൊണ്ട് ഒരു കൂട്ടമാളുകൾ ചാടിവീണു. പന്ത്രണ്ട് പേർക്ക് കുത്തേറ്റ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...