*247 ♻ തിരിച്ചറിവ് ♻*
*🔘~~~~~▪️‼▪️~~~~~🔘*
*💧Part : 247💧*
*📌 അസഹിഷ്ണുക്കളായ വർഗ്ഗീയ വാദികളോടാണ്...*
✍🏼ദുബൈയിലെ സമ്പന്നനായ ഒരു അറബി പ്രമുഖന്റെ ഓഫീസിൽ ഉയർന്ന ശമ്പളത്തോടു കൂടി ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ അമുസ്ലിം ഉണ്ട്. അയാൾ നാട്ടിലെത്തിയാൽ വർഗ്ഗീയ സംഘടനയിലെ സജീവ പ്രവർത്തകനും കടുത്ത മുസ്ലിം വിരോധിയുമാണ്.
ഒരിക്കൽ ഈ അറബി പ്രമുഖനോടൊപ്പം ഞങ്ങൾ മൂന്നു നാലു പേർ സംസാരിച്ചിരിക്കുമ്പോഴാണ് അയാൾ കയറി വന്നത്. വളരെ ഭവ്യതയോടെ ഞങ്ങളെയെല്ലാം അഭിവാദ്യം ചെയ്ത് ബോസുമായുള്ള ആശയ വിനിമയം കഴിഞ്ഞ് അയാൾ പുറത്തേക്ക് പോയി.
അയാളുടെ വർഗ്ഗീയതയെക്കുറിച്ച് ഞങ്ങളുടെ കൂട്ടത്തിലാരാൾ അറബിയോട് വെറുതെ സൂചിപ്പിച്ചു. യഥാർത്ഥത്തിൽ പെട്ടെന്ന് അയാളെ കണ്ടപ്പോൾ യാദൃശ്ചികമായി അത് പറഞ്ഞു പോയതാണ്. പ്രത്യേക ലക്ഷ്യങ്ങളൊന്നും അതിന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മറുപടിയാണ് ഇവിടെ പ്രധാനം.
"ഞാനും അയാളുമായുള്ള കരാർ അടിസ്ഥാനത്തിൽ അയാളുടെ ജോലി എന്താണോ അത് അയാൾ ഭംഗിയായി നിർവ്വഹിക്കുന്നുണ്ട്. അതിന് ഞാൻ ശമ്പളവും നൽകുന്നു. അതിനപ്പുറമുള്ള അയാളുടെ മതവും ചിന്തകളും പരിഗണിച്ച് അയാൾക്കെതിരെ എന്തെങ്കിലും ചെയ്യാൻ കരാർ പ്രകാരം എനിക്ക് അവകാശമില്ല. അത് അനീതി ആവൂല്ലേ..?
وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ
ഒരു സമൂഹത്തോടുള്ള വിയോജിപ്പ് അവരോട് അനീതി ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ എന്നല്ലേ ഖുർആൻ പറഞ്ഞത്. ഇവരെയൊക്കെ നമ്മൾ മുസ്ലിംകൾ എന്തിന് ഭയക്കണം. നാം നമ്മുടെ സംസ്കാരം പ്രകടിപ്പിക്കുന്നു. അവർ അവരുടേതും. എല്ലാം സർവ്വശക്തനായ അല്ലാഹു ﷻ കൃത്യമായി റെക്കോഡ് ചെയ്യുന്നുണ്ട്. ബാക്കി സമ്പൂർണ്ണ വിചാരണയുടെ ലോകത്ത് വച്ച് നമുക്ക് കാണാം."
മുസ്‌ലിം വിദ്വേഷകരായ വർഗ്ഗീയ വാദികളേ..,
ഇസ്ലാം പഠിപ്പിച്ച സഹിഷ്ണുതയുടെയും നീതിബോധത്തിന്റെയും ആനുകൂല്യം നേരിട്ടനുഭവിച്ചു കൊണ്ട് ജോലിയും ബിസിനസും ചെയ്ത് സുഖ സുന്ദര ജീവിതം നയിക്കുമ്പോഴും ഇസ്ലാമിനെ നിങ്ങൾ കാണേണ്ടത് ഏതോ നാട്ടിൽ ഇസ്ലാമിന്റെ ശത്രുക്കൾ അവതരിപ്പിക്കുന്ന നാടകങ്ങളിലെ മുസ്‌ലിം വേഷം ധരിച്ച കഥാപാത്രങ്ങളിലൂടെയാണോ..?
കുതന്ത്രങ്ങൾ പ്രയോഗിച്ചോ നുണ പ്രചരണങ്ങൾ നടത്തിയോ അനീതി പ്രവർത്തിച്ചോ ഈ ലോകത്ത് അംഗബലം, സമ്പത്ത്, അധികാരം തുടങ്ങി ഒന്നും നേടാൻ ഇസ്‌ലാം ഞങ്ങളെ അനുവദിക്കുന്നില്ല. ധർമ്മവും നീതിയും കാത്തുസൂക്ഷിച്ചു കൊണ്ട് ലഭിക്കുന്നത് എന്താണോ അത് മാത്രം മതി ഞങ്ങൾക്ക്. മുസ്‌ലിംകളുടെ പരമമായ ലക്ഷ്യം ശാശ്വതമായ പരലോകമാണ്. അവിടെ സന്തോഷം കിട്ടാൻ ശത്രുക്കളുടെ എല്ലാ ദുരാരോപണങ്ങളും കുതന്ത്രങ്ങളും സഹിച്ച് നൻമ കൊണ്ട് മാത്രം അതിനെ പ്രതിരോധിച്ച് ഈ ലോകത്ത് ജീവിക്കേണ്ടി വരുമെന്ന് ഞങ്ങളുടെ തിരുനബി ﷺ കാണിച്ചു തന്നിട്ടുണ്ട്. അതിൽ ഉറച്ച് വിശ്വസിക്കുന്ന ഞങ്ങൾക്ക് നിങ്ങൾ ഇനി എന്തെല്ലാം നുണകൾ മെനഞ്ഞുണ്ടാക്കി പറഞ്ഞാലും എന്തൊക്കെ കുതന്ത്രങ്ങൾ ചെയ്താലും ഒരു പ്രശ്നവുമില്ല...
അതിനി ബിഷപ്പല്ല, പോപ്പായാലും ശരി. അന്തിമ വിജയം സത്യത്തിനാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്..,
ഇൻ ശാ അല്ലാഹ്☝🏼
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*
Comments
Post a Comment