*430 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*57📌 ഉത്ബതു ബ്നു ഗസ് വാൻ (റ)*
*💧Part : 01💧*
ഇസ്ലാമിന്റെ ശൈശവദശയിൽ കഷ്ടപ്പാടും ദുരിതങ്ങളും നിറഞ്ഞ ആ നാളുകളിൽ തന്നെ ഉത്ബത്ത് (റ) ഇസ്‌ലാം മതം ആശ്ലേഷിച്ചു. അന്ന് മുസ്ലിംകളുടെ അംഗസംഖ്യ വളരെ പരിമിതമായിരുന്നു.
മാസനി ഗോത്രത്തിൽപ്പെട്ട അദ്ദേഹം ബദർ തുടങ്ങി എല്ലാ യുദ്ധങ്ങളിലും നബിﷺയുടെ കൂടെ നിലകൊണ്ടു. ഇസ്ലാമിന്റെ മാർഗത്തിൽ അദ്ദേഹം വരിച്ച ത്യാഗങ്ങൾ അതിരറ്റതായിരുന്നു.
ഖുറൈശികളുടെ കിരാതമർദ്ദനങ്ങൾക്ക് അദ്ദേഹം വിധേയനായി. അക്രമത്തിന് വിധേയരായ അനുചരൻമാരോട് നബി ﷺ അബ്സീനിയായിലേക്ക് അഭയം തേടാൻ ആജ്ഞാപിച്ചപ്പോൾ ഉത്ബത്ത് (റ) ആജ്ഞ ശിരസ്സാവഹിച്ചു പുറപ്പെട്ടു. എങ്കിലും നബിﷺയിൽ നിന്ന് അകന്നുകൊണ്ടുള്ള ഒരു ജീവിതം ഉത്ബത്ത് (റ) വിന് അസഹ്യമായി തോന്നി. അസ്വസ്ഥനായ അദ്ദേഹം കരയും കടലും താണ്ടി മക്കയിലേക്ക് തന്നെ മടങ്ങി നബിﷺയുടെ സന്നിധിയിലെത്തി. നബി ﷺ മദീനയിലേക്ക് ഹിജ്റ പോകുന്നത് വരെ അവിടെത്തന്നെ കഴിച്ചുകൂട്ടി. നബിﷺയുടെ ഹിജ്റാനന്തരം മറ്റു മുസ്‌ലിംകൾക്കൊപ്പം അദ്ദേഹവും മദീനയിലേക്ക് പുറപ്പെട്ടു.
നബിﷺയുടെ വഫാത്ത് വരെ ഉത്ബത്ത് (റ) തന്റെ അസ്ത്രം ഇസ്ലാമിന്നുവേണ്ടി മാതൃകാ പരമായി ഉന്നം പിഴക്കാതെ പ്രയോഗിച്ചു.
വിഗ്രഹങ്ങളുടെയും അനാചാരങ്ങളുടെയും പൊളിച്ചെഴുത്തിന്നും, ഒരു പുതുയുഗത്തിന്റെ സംസ്ഥാപനത്തിന്നും വേണ്ടി ഉത്ബത്ത് (റ) തന്റെ സേവനം വിനിയോഗിച്ചു.
പേർഷ്യൻ കൊളോണിയലിസത്തിന്റെ നുകത്തിൽ അമർന്നു കഴിയുകയായിരുന്ന 'ഉബല്ലാ' എന്ന പ്രദേശത്തിന്റെ മോചനത്തിനു വേണ്ടി ഉമർ (റ) അദ്ദേഹത്തെ നിയോഗിച്ചയച്ചു.
സൈനിക നേതൃത്വമേറ്റെടുത്ത് പുറപ്പെടുന്ന അദ്ദേത്തോട് ഉമർ (റ) ഇങ്ങനെ പറഞ്ഞു: 'നീ സൈന്യ സമേതം അറബിനാടുകളുടെ അതിർത്തിക്കപ്പുറത്തേക്ക് പ്രവേശിക്കുക. ദൈവത്തിന്റെ നാമത്തിൽ, അവന്റെ സഹായത്താൽ നീ പുറപ്പെടുക. അവിടത്തെ ജനതയെ ഇസ്ലാമിലേക്ക് ക്ഷണിക്കുക. അതിന്ന് തയ്യാറില്ലാത്തവർ ജിസിയ നൽകട്ടെ. അതിന്നും സാദ്ധ്യതയില്ലാത്തവരോട് വിട്ടുവീഴ്ചയില്ലാത്ത സമരം നടത്തുക.'
ഉത്ബത്ത് (റ) ഒരു ചെറിയ സൈനികസംഘവുമായി 'ഉബല്ല'യിൽ പ്രവേശിച്ചു. പേർശ്യക്കാരാവട്ടെ അവിടെ വലിയ തയ്യാറെടുപ്പോടുകൂടി ഒരുങ്ങി നിൽക്കുകയായിരുന്നു.
ഉത്ബത്ത് (റ) തന്റെ ആയുധമണിഞ്ഞു സൈന്യസംഘത്തിന്റെ മുൻപന്തിയിൽ തന്നെ നിലയുറപ്പിച്ചു.
തന്റെ സൈനികരോട് അദ്ദേഹം ഇങ്ങനെ വിളിച്ചു പറഞ്ഞു: 'അല്ലാഹു അക്ബർ, അവൻ അവന്റെ വാഗ്ദത്തം ഇതാ നിറവേറ്റുന്നു.'
അതെ, സത്യവിശ്വാസികൾക്ക് വിജയം നൽകുമെന്ന വാഗ്ദത്തമായിരുന്നു അത്. ഏറെ താമസിയാതെ അത് കൈവരിക്കുകയും ചെയ്തു! 'ഉബല്ല' പേർഷ്യക്കാരുടെ അധീനതയിൽ നിന്ന് മോചിക്കപ്പെട്ടു.
അവിടെ അദ്ദേഹം 'ബസറ' പട്ടണത്തിന് തറക്കല്ലിട്ടു. പട്ടണവും പള്ളിയും സ്ഥാപിച്ചു. ഭരണാധികാരം കൈവെടിഞ്ഞ് മദീനയിലേക്ക് മടങ്ങുവാൻ അദ്ദേഹം തീരുമാനിച്ചു. പക്ഷേ ഉമർ (റ) അതിന്നനുവദിച്ചില്ല. ഉത്ബത്ത് (റ) ജനങ്ങൾക്ക് ദീൻ പഠിപ്പിച്ചും നീതി നിർവ്വഹിച്ചും നമസ്കാരത്തിന് നേതൃത്വം നൽകിയും അവിടെ ജീവിച്ചു. ഐഹിക വിരക്തി, ദൈവഭക്തി, സൂക്ഷ്മത എന്നീ ഗുണങ്ങളിൽ അദ്ദേഹം മാതൃകാപുരുഷനായിരുന്നു.
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിന്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ അംഗമാവുക,_*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join islamic
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

Comments
Post a Comment