Skip to main content

ത്വരീഖത്തും 🏮* ശരീഅത്തും

 ‎‎ *07🏮 ത്വരീഖത്തും 🏮*

                    *ശരീഅത്തും*

       *❂••••••••••••••••••••••••••••••••❂*



*💧Part : 07💧*


     ഇമാം ഖുശയ്രി (റ) തന്റെ ഗ്രന്ഥത്തില്‍ ഉദ്ധരിച്ച ത്വരീഖതിന്റെ മശാഇഖുമാരില്‍ നിന്നുള്ള വീക്ഷണങ്ങളാണു നാം വായിച്ചത്. ശരീഅതും ത്വരീഖതും തമ്മില്‍ ഉണ്ടാകേണ്ട ബന്ധത്തെപ്പറ്റി മാന്യ സഹോദരന്മാര്‍ ഇതിനകം ഗ്രഹിച്ചിരിക്കുമെന്നുറപ്പാണ്. 


 ഇമാം ഖുശയ്രി(റ) ഈ വിധം മശാഇഖുമാരെപ്പറ്റി പരാമര്‍ശിക്കാനുള്ള കാരണം തന്നെ പ്രധാനമായും അവര്‍ ശരീഅതിനെ അംഗീകരിക്കുന്നതിലെ യോജിപ്പ് ബോധിപ്പിക്കാനാണെന്നു മഹാന്‍ തന്നെ പറഞ്ഞിട്ടുണ്ട് (രിസാല പേ: 30 കാണുക). ഇമാം ഖുശയ്രി (റ)യുടെ വഫാത് ഹിജ്റ 465ലാണ്.


 ശയ്ഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സ്വാരി (റ) തസ്വവ്വുഫ് സംബന്ധമായി എഴുതുന്നതു കാണുക: “ഹൃദയ സംരക്ഷണം, സ്വഭാവ സംസ്കരണം, ശാശ്വത വിജയം ലക്ഷ്യം വെച്ച് അകവും പുറവും പരിപാലിക്കല്‍ തുടങ്ങിയവ കൊണ്ടുള്ള അറിവാകുന്നു തസ്വവ്വുഫ്. ഈ ജ്ഞാനം യഥാർത്ഥത്തില്‍ അനുഷ്ഠാന കര്‍മങ്ങളുടെ പരിണിത ഫലമാകുന്നു. അറിഞ്ഞതില്‍ അനുഷ്ഠാനിയായാല്‍ അറിയാത്തവ അറിയിച്ചു കൊടുക്കുമെന്ന നബിവചനത്തില്‍ സൂചിപ്പിക്കുന്ന ജ്ഞാനശാഖയാണ് ഇത്” 

  (ശറഹുല്‍ഖുശയ്രി: 7)


 ഇമാം റാത്വിബി (റ) ത്വരീഖതിന്റെ മശാഇഖുമാരുടെ ജീവിത ചിന്തകളെ പരാമര്‍ശിച്ചു ഇങ്ങനെ പറയുന്നു: “ഈ വിഷയത്തില്‍ പരിണിത പ്രജ്ഞരായ ഇമാം ജുനയ്ദ് (റ) വിനെ പോലെയുള്ളവരെല്ലാം തന്നെ ശരീഅതില്‍ അടിസ്ഥാനമുള്ള അനുഷ്ഠാനത്തിനല്ലാതെ വില കല്‍പ്പിച്ചിട്ടില്ല. ശരീഅത്തില്‍ ആധാരമല്ലാത്തത് ആചാരമാക്കാന്‍ പറ്റില്ലെന്നു തന്നെയാണ് അവരുടെ കാഴ്ചപ്പാട്. തിരുനബി ﷺ യുടെ ചര്യയാണ് ഏത് ഇമാമിന്റെയും പ്രമാണം. അല്ലാതെ, ആരുടെയെങ്കിലും ചെയ്തി സുന്നത്തിനുപ്രമാണമാക്കാവുന്നതല്ല” 

  (ഹിദായ: 26)


 സഹ്ലുബ്ന്‍ അബ്ദില്ലാഹി (റ) പറഞ്ഞു: “ത്വരീഖതിന്റെ ആധാരങ്ങള്‍ ആറെണ്ണത്തില്‍ ഒതുങ്ങുന്നതാണ്. അവയില്‍ ഒന്നും രണ്ടും സ്ഥാനത്തിരിക്കുന്നതു വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും തന്നെയാകുന്നു” 

  (ഹിദായ: 26)


 കന്‍സുല്‍ ബറാഹീനില്‍ പറയുന്നതു കാണുക: “ആര്‍ക്കെങ്കിലും അദൃശ്യജ്ഞാനങ്ങള്‍ കൊണ്ട് അല്ലാഹു ﷻ സൗഭാഗ്യം നല്‍കിയാല്‍ അവന്റെ ദേഹം ശരീഅത്തിന്റെ ഒപ്പവും മനസ് ഹഖീഖത്തിന്റെ ഒപ്പവും സഞ്ചരിക്കുന്ന അവസ്ഥ വരുന്നതാണ്” 

  (ഹിദായ: 42)


 ഇമാം അബുല്‍ഗനിയ്യുന്നാബല്‍സി(റ) പറയുന്നു: “സത്യത്തില്‍ ത്വരീഖത്തിന്റെ ശയ്ഖുമാര്‍ ശരീഅത്തിന്റെ മര്യാദകള്‍ നിലനിറുത്തുന്നവരും സൃഷ്ടികള്‍ക്ക് അല്ലാഹു ﷻ നിര്‍ണയിച്ചിരിക്കുന്ന നിയമങ്ങള്‍ മാനിക്കണമെന്നു വിശ്വസിക്കുന്നവരുമാകുന്നു. ഇക്കാരണത്താലാണു അവര്‍ ആത്മ നിര്‍വൃതിയുടെ വിശുദ്ധ ആലയം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരായത്” 

  (ഹദീഖതുന്നദിയ്യ:/ ഹിദായ: 43)


 ഹദീഖ് തന്നെ മറ്റൊരിടത്തു വ്യക്തമാക്കുന്നു: “സമ്പൂര്‍ണരായ സ്വൂഫി ശ്രേഷ്ഠന്മാരില്‍ നിന്നു വിശുദ്ധ ശരീഅതിന്റെ നിയമങ്ങളെ നിസ്സാരപ്പെടുത്തുന്നതും സ്വീകരിക്കാതിരിക്കുന്നതുമായ യാതൊരു തത്വവും ഉദ്ധരിക്കപ്പെട്ടതിനു രേഖകള്‍ ഇല്ല തന്നെ. മറിച്ച് അവരെല്ലാവരും പരിപൂര്‍ണമായി ശരീഅത് പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും വിശ്വസിച്ച് അനുകരിക്കുകയും ചെയ്തതാണു ചരിത്രം” 

  (ഹദീഖതുന്നദിയ്യ:/ ഹിദായ: 44)


 മുഹമ്മദ്ബ്ന്‍ അജീബ (റ) പറയുന്നു: “ശരീഅത്ത് കവാടമാകുന്നു. ഹഖീഖത് ആധ്യാത്മ ഭവനവുമാകുന്നു.  അല്ലാഹു തആലാ പറഞ്ഞിരിക്കുന്നതു വീടുകളിലേക്കു കടക്കേണ്ടതു വാതിലുകളില്‍ കൂടിയാണെന്നാണ്. അതുകൊണ്ടു ഹഖീഖതിലേക്കു പ്രവേശിക്കാന്‍ ശരീഅതിലൂടെയല്ലാതെ സാധിക്കുന്നതല്ല” 

  (ഈഖ്വാള്വുല്‍ഹിമം: 162)


 ത്വരീഖതിനെ വിശദീകരിക്കവെ ഫുതൂഹാതുല്‍ഇലാഹിയ്യ: പറയുന്നു: “ത്വരീഖത് ശരീഅതിന്റെ അനന്തര ഫലമാകുന്നു. ശരീഅതെന്നാല്‍ ബാഹ്യം നന്നാക്കലാണ്. ആന്തരിക രംഗം നന്നാക്കല്‍ ത്വരീഖതും. ഈ ത്വരീഖതിലേക്കു വഴി തെളിയിക്കുന്നതു ശരീഅതാകുന്നു” (പേ:38)


*തുടരും, ഇന്‍ ശാ അല്ലാഹ്...💫*


〰〰〰〰〰〰〰〰〰〰〰

*_ഇസ്ലാമിക_*

*_അറിവുകൾക്കും_*

*_പ്രഭാഷണങ്ങൾക്കും_*

*_ചരിത്രകഥകൾക്കും_*

*_ഇസ്ലാമിക അറിവുകൾ

g▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

നക്ഷത്ര തുല്യരാം 💫* *🌹സ്വഹാബാക്കൾ🌹* *📜101 സ്വഹാബാ ചരിത്രം അബ്ദുല്ലാഹിബ്നു ഉമർ (റ)*

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *455 💫 നക്ഷത്ര തുല്യരാം 💫*             *🌹സ്വഹാബാക്കൾ🌹*     *📜101 സ്വഹാബാ ചരിത്രം📜*   *✿••••••••••••••••••••••••••••••••••••••••✿* *58📌 അബ്ദുല്ലാഹിബ്നു ഉമർ (റ)* *💧Part : 23💧*   *📍പ്രതിസന്ധികളുടെ കാലം...(1)*       ഉമർ(റ)വിന്റെ ഭരണ കാലഘട്ടം അവസാനിക്കുകയാണ്. ഒരു സുവർണ കാലഘട്ടം അസ്തമിക്കുകയാണ്. ഹിജ്റ ഇരുപത്തി മൂന്നാം വർഷം.  ദുൽഹജ്ജ് 26. അന്ന് സുബ്‌ഹി നിസ്കാരത്തിനുവേണ്ടി ഖലീഫ മസ്ജിദു നബവിയിലെത്തി. പള്ളിയിൽ സത്യവിശ്വാസികൾ നിറഞ്ഞു. ഖലീഫയാണ് ഇമാം. തക്ബീർ ചൊല്ലി. നിസ്കാരം ആരംഭിച്ചു.  ഇരുട്ടിൽ നിന്ന് ഒരു ക്രൂരൻ ചാടിവീണു. ഇരുതല മൂർച്ചയുള്ള ആയുധം ആഞ്ഞുവീശി. ഖലീഫയെ മൂന്നു തവണ കുത്തി. പൊക്കിളിനു താഴെയാണ് മൂന്നാമത്തെ കുത്ത് ഏറ്റത്.  ഉമർ(റ) തളർന്നുവീണു. അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിനോട് നിസ്കാരം നയിക്കാനാവശ്യപ്പെട്ടു. അക്രമിയെ അധീനപ്പെടുത്താൻ ചിലർ കഠിന ശ്രമം നടത്തുന്നു. അവൻ കത്തി ആഞ്ഞു വീശുന്നു. അടുക്കാനാവുന്നില്ല. ജീവൻ പണയം വെച്ചുകൊണ്ട് ഒരു കൂട്ടമാളുകൾ ചാടിവീണു. പന്ത്രണ്ട് പേർക്ക് കുത്തേറ്റ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...