*🚿 സുന്നത്ത് കുളികൾ 🚿*
*✥⚊⚊⚊⚊⚊⚊⚊⚊⚊⚊⚊⚊⚊⚊⚊⚊✥*
*📍01) ജുമുഅഃയുടെ കുളി:* ജുമുഅക്ക് ഹാജറാകാൻ ഉദ്ദേശിക്കുന്നവർക്കെല്ലാം ഈ കുളി സുന്നത്താണ്. സുന്നത്തിന്റെ പ്രതിഫലം ലഭിക്കണമെങ്കിൽ ജുമുഅഃയുടെ സുന്നത്തു കുളി ഞാൻ കുളിക്കുന്നുവെന്ന് കരുതണം.
ഇനി വിവരിക്കുന്ന കുളിക്കും നിയ്യത്ത് വേണം.
*📍02) രണ്ടു പെരുന്നാൾ കുളി:* എല്ലാവർക്കും ഈ കുളികൾ സുന്നത്താണ്. നിസ്കാരത്തിൽ ഹാജറായാലും ഇല്ലെങ്കിലും സുന്നത്തുതന്നെ.
*📍03) രണ്ടു ഗ്രഹണ കുളി:* സൂര്യ-ചന്ദ്ര ഗ്രഹണ നിസ്കാരങ്ങൾക്കു വേണ്ടി കുളി സുന്നത്താണ്.
*📍04) മഴയെ തേടുന്ന നിസ്കാര കുളി:* പ്രസ്തുത നിസ്കാരത്തിൽ ഹാജറാകാൻ ഉദ്ദേശിക്കുമ്പോൾ കുളി സുന്നത്താണ്. രണ്ടു ഗ്രഹണം, മഴയെ തേടൽ എന്നീ മൂന്നു നിസ്കാരങ്ങളും തനിച്ചു നിസ്കരിക്കുന്നവർക്കും കുളി സുന്നത്തുണ്ട്.
*📍05) മയ്യിത്തു കുളിപ്പിച്ചതിന്റെ കുളി:* മയ്യിത്തിനെ കുളിപ്പിച്ചവർക്ക് കുളിക്കൽ സുന്നത്തുണ്ട്.
*📍06) ഭ്രാന്ത്, ബോധക്ഷയം പോലുള്ളതിന്റെ കുളി:* ഭ്രാന്ത്, ബോധക്ഷയം എന്നിവയിൽ നിന്നു മുക്തരായാൽ കുളിക്കൽ സുന്നത്തുണ്ട്.
*📍07) കാഫിറിന്റെ കുളി:* കാഫിർ മുസ്‌ലിമായാൽ കുളിക്കൽ സുന്നത്തുണ്ട്. ഇസ്‌ലാമിനെ ബഹുമാനിച്ചുള്ളതാണ് ഈ കുളി. വലിയ അശുദ്ധിയുള്ളവർ മുസ്‌ലിമായാൽ കുളിക്കൽ നിർബന്ധമാണ്. കാഫിറായ കാലത്തുള്ള കുളി പരിഗണനീയമല്ല.
*📍08) കുട്ടിക്ക് പ്രായം തികഞ്ഞാൽ കുളി:* കുട്ടിക്കാലത്ത് കുളി നിർബന്ധമാകുന്ന കാര്യം ഉണ്ടായിട്ടില്ലെങ്കിൽ വയസുകൊണ്ട് പ്രായം തികഞ്ഞാൽ കുളിക്കൽ സുന്നത്തുണ്ട്. കുളി നിർബന്ധമായ കാര്യം ഉണ്ടായിട്ടുണ്ടെങ്കിൽ (ഉദാ: ഹശ്ഫഃ യോനിയിൽ പ്രവേശിക്കൽ) കുളി നിർബന്ധമാകും.
*📍09) ഹജ്ജ്, ഉംറയുടെ കുളികൾ:* ഹജ്ജ്, ഉംറയുമായി ബന്ധപ്പെട്ട പലതരം കുളികൾ സുന്നത്തുണ്ട്. ഇഹ്റാമിന് മക്കയിൽ പ്രവേശിക്കാൻ, അറഫയിൽ നിൽക്കാൻ, മുസ്ദലിഫയിൽ നിൽക്കാൻ, മൂന്നു ജംറകളെ എറിയാൻ, ത്വവാഫിന് എന്നിവയ്ക്കുവേണ്ടിയെല്ലാം കുളിക്കൽ സുന്നത്താണ് (ഇആനത്ത്: 2/486).
സുന്നത്തു കുളികളിൽ ഏറ്റവും ശക്തമായത് ജുമുഅയുടെ കുളിയാണ്. അതു നിർബന്ധമാണെന്നുവരെ അഭിപ്രായമുണ്ട്. അതു കൊണ്ടുതന്നെ ജുമുഅഃ കുളി ഒഴിവാക്കൽ കറാഹത്താണ് (ഇആനത്ത്: 2/115).
വുളൂഇൽ അംഗങ്ങളിലേക്കെല്ലാം വെള്ളം ചേർന്നിട്ടുണ്ടെന്ന ഭാവന മതി. കുളിയിലും ശരീരം മുഴുവനത്തിലേക്കും വെള്ളം ചേർന്നെന്ന ഭാവന മതി. രണ്ടു കർമത്തിലും ഉറപ്പ് നിർബന്ധമില്ല.
*📍10) പലതരം കുളികൾ:* മേൽ പറയപ്പെട്ടതിനു പുറമെ ഒട്ടേറെ കാര്യങ്ങൾക്കുവേണ്ടി കുളിക്കൽ സുന്നത്തുണ്ട്. ഇഅ്‌തികാഫ്, ബാങ്ക് വിളി, പള്ളിയിൽ പ്രവേശിക്കൽ, മക്ക, മദീന എന്നീ ഹറമുകളിൽ പ്രവേശിക്കൽ എന്നിവക്കു മുമ്പായി കുളിക്കൽ സുന്നത്തുണ്ട്. റമളാനിലെ ഓരോ രാത്രിയിലും കുളി സുന്നത്തുണ്ട്. അതുപോലെ ജനങ്ങൾ മേളിക്കുന്ന നല്ല സദസ്സിൽ ഹാജറാകാനും കുളിക്കൽ സുന്നത്താണ്.
ഗുഹ്യരോമം നീക്കൽ, കക്ഷരോമം പറിക്കൽ, മീശ വെട്ടൽ, കൊമ്പുവയ്ക്കൽ, കൊത്തിവയ്ക്കൽ എന്നിവ നടത്തിയാൽ കുളിക്കൽ സുന്നത്താണ്. ശരീരം പകർച്ചയായാൽ കുളിക്കലും സുന്നത്തുതന്നെ. വിയർപ്പും ചളിയും നീക്കാൻ വേണ്ടി സാധാരണ കുളിക്കാറുണ്ടല്ലോ. അപ്പോൾ സുന്നത്തു കുളിയുടെ നിയ്യത്തുണ്ടായാൽ പ്രസ്തുത കുളിക്ക് പ്രതിഫലം ലഭിക്കും.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*islamic
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment