*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 20/09/2021*
*MONDAY*
*12 Safar 1443*
*🔖 തുടക്കം കുറിക്കുക...*
_*🍃 വിജയത്തിലെത്താൻ* നീണ്ട കോണിപ്പടികളുടെ പടവുകൾ ഓരോന്നായി ക്ഷമയോടെ ചവിട്ടിക്കയറിയേ മതിയാവൂ..._
_*🍂 മഹാവിജയത്തിലേക്ക്* ഒറ്റയടിക്ക് അതിവേഗം പായിച്ചെത്തിക്കുന്ന ലിഫ്റ്റുണ്ടെങ്കിൽ എല്ലാവരും പെട്ടെന്നു വിജയിച്ചുനിൽക്കുമായിരുന്നു. അങ്ങനെയെല്ലാവരും വിജയിച്ചാൽ വിജയമെന്നത് വിലയില്ലാത്തതാകുമായിരുന്നു..._
_*🍃 ഏതു പ്രവർത്തനമായാലും* തുടക്കം മുതൽ തീർത്തും കുറ്റമറ്റതാക്കുക, തെറ്റുകൾ വരാം. തെറ്റിൽനിന്നു പാഠം പഠിക്കുന്നതാണ് വിജയിയുടെ ലക്ഷണം..._
_*🍂 പുരോഗതിയുടെ രഹസ്യം തുടക്കം കുറിക്കുന്നതിലാണ്.* തുടങ്ങുന്നതിന്റെ രഹസ്യം ഭാരിച്ച സങ്കീർണ പ്രവൃത്തി ചെയ്തുതീർക്കാവുന്ന ചെറുകഷണങ്ങളായി നുറുക്കി ആദ്യ കഷണത്തിൽ തുടങ്ങുന്നതും..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join islamic
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment