*🌴കടമിടപാടിലെപഞ്ചവിധികൾ )*
*▪️കടമുള്ളവന്റെ സ്വദഖ*
✍️സുന്നത്തായ കടം നൽകുന്നതിനേക്കാൾ പുണ്യം സ്വദഖ നൽകുന്നതിനാണ്. സ്വദഖയിൽ കടം നൽകുന്നതിലുള്ളതുപോലെ തത്തുല്യമായതു തിരിച്ചു കിട്ടുന്നില്ലല്ലോ. രണ്ടു പ്രാവശ്യം കടം കൊടുത്താൽ ഒരു പ്രാവശ്യം സ്വദഖ ചെയ്ത പ്രതിഫലം ലഭിക്കുമെന്ന ഹദീസ് തന്നെ സ്വദഖക്കാണ് കടത്തിനേക്കാൾ മഹത്വമെന്നു അറിയിക്കുന്നുണ്ട്.
എന്നാൽ, കടബാധ്യതയുള്ളവൻ തന്റെ കടം വീട്ടാൻ മറ്റൊരു മാർഗം കാണാതെ കടം അവധിയുള്ളതാണെങ്കിലും കടം കിട്ടാനുള്ളവൻ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും വീട്ടാനാവശ്യമായ ധനം കൊണ്ട് സ്വദഖ ചെയ്യൽ ഹറാമാണ് (ഫത്ഹുൽ മുഈൻ, പേജ്: 186).
വീട്ടൽ നിർബന്ധമായ കടബാധ്യതയുള്ളവൻ അതു വീട്ടാനാവശ്യമായ പണംകൊണ്ട് സ്വദഖ ചെയ്യുകയല്ല വേണ്ടത്. പ്രത്യുത കടം വീട്ടി ബാധ്യത ഒഴിവാക്കുകയാണ് അവന്റെ കടമ.
സ്വദഖ ചെയ്യൽ ഹറാമാകുമ്പോൾ തന്നെ അതു സ്വദഖയായി ലഭിച്ചവനു ഉടമാവകാശം ലഭിക്കുന്നതാണെന്നു ഇമാം ഇബ്നു ഹജർ(റ) തുഹ്ഫയിൽ (7/181) പ്രസ്താവിച്ചിട്ടുണ്ട്. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് *قرة العين ببيان انّ التبرع لا يبطله الدّين* എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെ ഇബ്നു ഹജർ(റ)വിനുണ്ട് (ഇആനത്ത്: 2/332).
*▪️കടമുള്ളവന്റെ യാത്ര*
കടം വീട്ടാനുള്ളവൻ കഴിവുള്ളവനാകുകയും കടം അവധിയെത്തിയതാവുകയും ചെയ്താൽ കടം വീട്ടാൻ മറ്റൊരാളെ ഏൽപിക്കാതെയോ കടക്കാരന്റെ സമ്മതമില്ലാതെയോ യാത്ര പുറപ്പെടൽ നിഷിദ്ധമാണ്. ഹജ്ജ്, ഉംറ, മറ്റു കാര്യങ്ങൾക്കായാലും ഹറാം തന്നെയാണ് (ഇആനത്ത്: 4/299).
അവധിയെത്താത്ത കടമാണെങ്കിൽ ആ കടത്തിന്റെ അവധിയെത്തുമ്പോൾ കടം വീട്ടാൻ ആവശ്യമായ മാർഗം കാണുന്നുണ്ടെങ്കിൽ കടമുള്ളവന്റെ യാത്ര നിഷിദ്ധമല്ല. അതുപോലെ മറ്റുള്ളവരിൽ നിന്നു കിട്ടാനുണ്ടാവുകയും കിട്ടാൻ സാധ്യതയുള്ളതാവുകയും ചെയ്താൽ അതു കൈയിലുള്ളതിനോട് തുല്യമാണ് (നിഹായ: 3/282).
*▪️കുട്ടിയുടെ സമ്പത്ത്*
നിർബന്ധിത സാഹചര്യത്തിലല്ലാതെ താൻ കൈകാര്യ കർത്താവായ വ്യക്തിയുടെ ധനം കടം കൊടുക്കൽ വലിയ്യിനു അനുവദനീയമല്ല. കവർച്ച നടക്കുന്ന സമയമാണെങ്കിൽ ആ അനിവാര്യ ഘട്ടത്തിൽ കടം കൊടുക്കൽ രക്ഷാകർത്താവിനു അനുവദനീയമാണ്.
നിർബന്ധ സാഹചര്യമല്ലെങ്കിലും കടം വാങ്ങുന്നവൻ വിശ്വസ്ഥനും ധനികനുമാണെങ്കിൽ ധനസംബന്ധമായ കൈകാര്യം തടയപ്പെട്ട വ്യക്തിയുടെ ധനം കടം കൊടുക്കൽ ഖാളിക്ക് അനുവദനീയമാണ്. അദ്ദേഹത്തിനു ആ ധനം സൂക്ഷിക്കൽ മാത്രമല്ല, വേറെയും പല ജോലികളുമുണ്ടെന്നാണ് കാരണം.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*islamic
Comments
Post a Comment