👉 *🌴സമ്പത്തു ലഭിച്ചിട്ടും ചെലവഴിക്കാത്തവൻ നഷ്ടത്തിൽ*
عَنْ أَبِي ذَرٍّ ، قَالَ : انْتَهَيْتُ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ جَالِسٌ فِي ظِلِّ الْكَعْبَةِ، فَلَمَّا رَآنِي، قَالَ : " هُمُ الْأَخْسَرُونَ وَرَبِّ الْكَعْبَةِ ".فَقُلْتُ، فِدَاكَ أَبِي وَأُمِّي، مَنْ هُمْ ؟ قَالَ : " هُمُ الْأَكْثَرُونَ أَمْوَالًا، إِلَّا مَنْ قَالَ هَكَذَا، وَهَكَذَا، وَهَكَذَا - مِنْ بَيْنِ يَدَيْهِ، وَمِنْ خَلْفِهِ، وَعَنْ يَمِينِهِ، وَعَنْ شِمَالِهِ وَقَلِيلٌ مَا هُمْ.
(رواه البخاري ومسلم)
അബൂദർറ് (റ) പറയുന്നു: ഞാൻ ഒരിക്കൽ റസൂലുല്ലാഹി ﷺ യുടെ അടുക്കൽ ചെന്നു. തങ്ങൾ ﷺ കഅ്ബയുടെ തണലിൽ ഇരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ തങ്ങൾ ﷺ ഇപ്രകാരം വിളിച്ചു പറഞ്ഞു: “കഅ്ബയുടെ രക്ഷിതാവിൽ സത്യം, അവർ നഷ്ടവാളികളാകുന്നു". ഞാൻ ചോദിച്ചു: എന്റെ മാതാപിതാക്കൾ അങ്ങേയ്ക്ക് അർപ്പണം. ആരാണവർ? തങ്ങൾ ﷺ പറഞ്ഞു: “അധികരിച്ച സമ്പത്തുള്ളവരാണവർ. എന്നാൽ, തങ്ങളുടെ മുമ്പിലും പുറകിലും വലതു വശത്തും ഇടതു വശത്തും (നന്മയുടെ എല്ലാ വിഭാഗങ്ങളിലും) ചെലവഴിച്ചവർ ഒഴികെ. (അവർ നഷ്ടവാളികളല്ല) എന്നാൽ അത്തരമാളുകൾ തുലോം കുറവായിരിക്കുന്നു ".
(ബുഖാരി, മുസ്ലിം)
📖 *വിവരണം*
അബൂദർറ് ഗിഫാരി (റ) ദരിദ്ര ജീവിതം സ്വയം തിരഞ്ഞെടുത്ത സ്വഹാബിയാണ്. അദ്ദേഹത്തിന്റെ സ്വഭാവ-പ്രകൃതിക്ക് അനുയോജ്യവും അതുതന്നെയായിരുന്നു. നബി ﷺയുടെ അടുക്കൽ അദ്ദേഹം ഹാജരായപ്പോൾ സ്വന്തം അവസ്ഥയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ മനസ്സിൽ സമാധാനമുണ്ടാകണമെന്ന ഉദ്ദേശത്തിലാണ് നബി ﷺ ഇപ്രകാരം പറഞ്ഞത്. പ്രത്യക്ഷത്തിൽ സമ്പന്നത വലിയ അനുഗ്രഹമാണെങ്കിലും യഥാർത്ഥത്തിൽ കഠിനമായ പരീക്ഷണമാണത്. ഹൃദയത്തിൽ സമ്പത്തിനോട് സ്നേഹമുണ്ടാക്കാതെ നന്മകളിൽ ധാരാളമായി ചെലവഴിക്കുന്നവരാണ് അതിലെ വിജയികൾ . ഇപ്രകാരം പ്രവർത്തിക്കാത്തവരുടെ പര്യവസാനം വളരെ നഷ്ടത്തിലായിരിക്കും.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*islamic
❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment