*88 ☪ FRIDAY THOUGHT ☪*
*✦•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•✦*
*💧Part : 88💧*
*📌 വെള്ളിയാഴ്ചയിലെ ഖബർ സിയാറത്ത്...*
✍🏼ഉസ്മാൻ ബിൻ സവാദിന്റെ ഉമ്മ സ്വാലിഹായ ഒരു സ്ത്രീയായിരുന്നു.
മരണ സമയത്ത് അവർ ആകാശത്തേക്ക് കണ്ണുകളുയർത്തി ഇങ്ങനെ പറഞ്ഞു: "എന്റെ സംരക്ഷകാ.. മരണ നേരത്തും ശേഷം ഖബറിലും നീ എന്നെ കെെ വിടല്ലേ.. ഖബറിൽ എന്നെ ഒറ്റപ്പെടുത്തുകയും ചെയ്യല്ലേ..."
അങ്ങനെ ആ ഉമ്മ മരണപ്പെട്ടു.
ശേഷം എല്ലാ വെള്ളിയാഴ്ചയും ഞാനെന്റെ ഉമ്മയുടെ ഖബർ സിയാറത്ത് ചെയ്യുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും പൊറുക്കലിനെ തേടുകയും ചെയ്യുമായിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാനെന്റെ ഉമ്മയെ സ്വപ്നം കണ്ടു.
ഞാൻ ചോദിച്ചു: "ഉമ്മാ.. എങ്ങനെയുണ്ട്..?"
ഉമ്മ പറഞ്ഞു: "മോനേ.. മരണം അതുവല്ലാത്ത സംഭവമാണ്. വല്ലാത്ത പ്രയാസമാണതിന്ന്...
എങ്കിലും ഞാൻ വല്ലാത്ത സന്തോഷത്തിലാണ്. എനിക്ക് സ്വർഗീയ വിരിപ്പുകളും സുഗന്ധങ്ങളും നൽകപ്പെട്ടിട്ടുണ്ട്..."
ഞാൻ ചോദിച്ചു: "അല്ല ഉമ്മാ.. നിങ്ങൾക്ക് വല്ല ആവശ്യവും പറയാനുണ്ടോ..?"
ഉമ്മ: "അതെ മോനേ.. നീ ഇപ്പോൾ ഈ ചെയ്യുന്ന വെള്ളിയാഴ്ചയിലെ സിയാറത്ത് ഒരിക്കലും മുടക്കരുത്.
നിന്റെ വെള്ളിയാഴ്ചയിലെ വരവുണ്ടല്ലോ അത് എനിക്ക് വല്ലാത്ത സന്തോഷവും ആനന്ദവും നൽകുന്നുണ്ട്...
നീ വരുമ്പോൾ, അതാ നിന്റെ മകൻ വന്നിരിക്കുന്നു എന്നു പറയപ്പെടും.
അതു കണ്ട് എന്റെ ചുറ്റുമുള്ള ഖബറാളികളും സന്തോഷിക്കും."
(കിതാബുറൂഹ്)
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*islamic
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

Comments
Post a Comment