Skip to main content

സാബിതു ബ്നു ഖൈസ് (റ)* സ്വഹാബാ ചരിത്രം

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *429 💫 നക്ഷത്ര തുല്യരാം 💫*

            *🌹സ്വഹാബാക്കൾ🌹*

    *📜101 സ്വഹാബാ ചരിത്രം📜*

  *✿••••••••••••••••••••••••••••••••••••••••✿*




*56📌 സാബിതു ബ്നു ഖൈസ് (റ)*


*💧Part : 01💧*  


   ഹസ്സാൻ (റ), നബിﷺയുടെ കവിയും സാബിത്ത് (റ) പ്രാസംഗീകനുമായിരുന്നു.


 ഖസ്റജ് ഗോത്രക്കാരനായ സാബിത്ത് (റ) സുന്ദരമായ ഭാഷയിൽ ഇസ്‌ലാമിന് വേണ്ടി പ്രസംഗിക്കുമായിരുന്നു.


 ഒരിക്കൽ 'ബനൂതമീം' കാരായ ഒരു നിവേദകസംഘം മദീനയിൽ വന്നു. അവർ നബിﷺയോടു പറഞ്ഞു: ഞങ്ങൾ സ്വന്തം മാഹാത്മ്യം അങ്ങയുടെ മുമ്പിൽ പ്രകീർത്തിക്കണമെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞങ്ങളുടെ പ്രാസംഗികനും കവിക്കും അങ്ങ് സമ്മതം നൽകിയാലും.


 നബി ﷺ സുസ്മേരവദനനായി അവരോട് പറഞ്ഞു: അതെ, ഞാൻ സമ്മതിച്ചിരിക്കുന്നു. നിങ്ങളുടെ പ്രാസംഗികനെ വിളിക്കുക.


 ഹുത്വാരിദ്ബ്നുഹാജിബ് ആയിരുന്നു അവരുടെ പ്രാസംഗികൻ. അദ്ദേഹം സ്വന്തം ഗോത്രത്തെ പ്രശംസിച്ചു. അത് കഴിഞ്ഞപ്പോൾ നബി ﷺ സാബിതുബ്നു ഖൈസ് (റ) വിനോട് മറുപടി പറയാൻ ആവശ്യപ്പെട്ടു. അദ്ദേഹം അത് നിർവഹിച്ചു: 


 'ആകാശഭൂമികളെ സൃഷ്ടിച്ച് അവയിൽ വിധി നടത്തുന്ന അല്ലാഹു ﷻ വിന്ന് സർവസ്തുതിയും! അവന്റെ ജ്ഞാനത്തോളം അവന്റെ സിംഹാസനം വിശാലമാണ്! അവന്റെ അനുഗ്രഹമില്ലാതെ ലോകത്ത് ഒന്നുമില്ല. നമ്മെ വിവിധങ്ങളായ സമുദായമാക്കിയതും അവന്റെ ഉത്തമസ്വഷ്ടികളിൽ നിന്ന് പ്രവാചകനെ തിരഞ്ഞെടുത്തതും അവന്റെ കഴിവാകുന്നു.


 ഉത്തമ തറവാടും ആദരണീയ കുടുംബവുമാകുന്നു ആ പ്രവാചകന്റെത്. അദ്ദേഹത്തിന്ന് സത്യസന്ധമായ ഗ്രന്ഥമിറക്കിയത് അവനാകുന്നു!


 അതുവഴി അദ്ദേഹം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് ക്ഷണിച്ചു. തന്റെ ബന്ധക്കാരായ മുഹാജിറുകൾ ക്ഷണം സ്വീകരിച്ചു.


 അനന്തരം അൻസാരികളായ ഞങ്ങളും ആ പ്രവാചകനെ വിശ്വസിച്ചു. ഞങ്ങൾ അല്ലാഹു ﷻ വിൻ്റെ സഹായികളാകുന്നു. അവന്റെ പ്രവാചകന്റെ ആജ്ഞാനുവർത്തികളുമാകുന്നു.


 തഖ് വയിലും ദൈവഭയത്തിലും സാബിത്ത് (റ) മുൻപന്തിയിലായിരുന്നു. നബി ﷺ സ്വർഗ്ഗം വാഗ്ദത്തം ചെയ്ത തന്റെ ഉത്തമ അനുചരൻമാരിൽ ഒരാളുമായിരുന്നു അദ്ദേഹം.


 "അഹങ്കാരവും പൊങ്ങച്ചവും കാണിക്കുന്നവരെ അല്ലാഹു ﷻ ഇഷ്ടപ്പെടുകയില്ല' എന്ന ആയത്ത് ആദ്യമായി കേട്ട സാബിത്ത് (റ) തന്റെ വീട്ടിൽ കേറി വാതിലടച്ച് കരയാൻ തുടങ്ങി. പുറത്തിറങ്ങിയതേയില്ല. വിവരമറിഞ്ഞ നബി ﷺ അദ്ദേഹത്തെ വിളിപ്പിച്ചു കാരണമന്വേഷിച്ചു.


സാബിത്ത് (റ) പറഞ്ഞു: "നബിയെ, ഞാൻ സൗന്ദര്യമുള്ള വസ്ത്രവും പാദരക്ഷയും ഇഷ്ടപ്പെടുകയും അവ ധരിക്കുകയും ചെയ്യുന്ന ആളാകുന്നു. ഞാൻ അതുകാരണം അല്ലാഹു ﷻ ഇഷ്ടപ്പെടാത്ത അഹങ്കാരികളിൽ പെട്ടേക്കുമോ എന്ന് ഭയപ്പെടുന്നു!" 


 സംതൃപ്തനായ നബി ﷺ ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: "സാബിത്തേ, നീ അത്തരക്കാരിൽ പെട്ടവനല്ല. നീ ഉത്തമനായി ജീവിക്കുന്നു. ഉത്തമനായി മരിക്കുകയും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്യും!"


 'നബിﷺയുടെ ശബ്ദത്തിനുപരി നിങ്ങൾ ശബ്ദമുയർത്തരുത്. നിങ്ങൾ അന്യോന്യം ഉറക്കെ സംസാരിക്കുന്നത് പോലെ നബിﷺയോട് ഉറക്കെ സംസാരിക്കുകയുമരുത്. നിങ്ങളുടെ സൽകർമ്മങ്ങൾ നിഷ്ഫലമായി പോവാതിരിക്കാൻ വേണ്ടി' എന്ന ആയത്ത് അവതരിച്ചപ്പോൾ സാബിത്ത് (റ) കരയാൻ തുടങ്ങി!


 അദ്ദേഹം നബിﷺയോട് പറഞ്ഞു: 'നബിയേ, ഉച്ചത്തിൽ സംസാരിക്കുന്ന സ്വഭാവക്കാരനാകുന്നു ഞാൻ. ഞാൻ അങ്ങയെക്കാൾ ഉച്ചത്തിൽ സംസാരിച്ചിട്ടുണ്ട്. എന്റെ സൽകർമ്മങ്ങൾ നിഷ്ഫലമാവുകയും ഞാൻ നരകാവകാശിയായി തീരുകയും ചെയ്തിരിക്കുന്നു.'


 നബി ﷺ പറഞ്ഞു: "നീ അത്തരക്കാരനല്ല, നീ സ്തുത്യർഹനായി ജീവിക്കുന്നു. രക്തസാക്ഷിയായി മരിക്കും. സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്യും."


 ഉഹ്ദ് മുതൽ എല്ലാ രണാങ്കണങ്ങളിലും ആ ധീരയോദ്ധാവ് ഇസ്‌ലാമിന് വേണ്ടി പതറാതെ പടപൊരുതി.


 ചരിത്രപ്രസിദ്ധവും ത്യാഗപൂർണ്ണവുമായ യമാമ യുദ്ധത്തിൽ അൻസാരികളുടെ പതാക വഹിച്ചിരുന്നത് സാബിത്ത് (റ) ആയിരുന്നു.


 കള്ളപ്രവാചകനായ മുസൈലിമയുടെ സുശക്തമായ സൈന്യത്തെ ചെറുത്തുനിൽക്കാനാവാതെ ഒരുവേള മുസ്‌ലിം സൈന്യം പിന്തിരിഞ്ഞോടിയത് കണ്ട് സാബിത്ത് (റ) 'അല്ലാഹു ﷻ വാണ് സത്യം, നബിﷺയോടൊപ്പം ഇങ്ങനെയായിരുന്നില്ലല്ലോ പടപൊരുതിയത് എന്ന് പറഞ്ഞു കൊണ്ട് ശത്രുനിരയിലേക്ക് കുതിച്ചു.'


 ഒരിക്കൽ ഘോരസമരം നടന്നുകൊണ്ടിരിക്കെ യുദ്ധമുഖത്ത് നിന്ന് മടങ്ങി വന്ന അദ്ദേഹം സുഗന്ധദ്രവ്യം പൂശി തന്റെ കഫൻ പുടവയുമുടുത്ത് വീണ്ടും രണാങ്കണത്തിലിറങ്ങി. മുഹാജിറുകളുടെ പതാക വഹിച്ചുകൊണ്ടിരുന്ന സാലിമി(റ)വിന്റെ അടുത്ത് ചെന്നു.


 അദ്ദേഹം ഇങ്ങനെ വിളിച്ചു പറയുന്നുണ്ടായിരുന്നു: നാഥാ, ഈ കള്ളൻമാരുടെ ജൽപനത്തിൽ നിന്ന് ഞാൻ വിമുക്തനാകുന്നു. (മുസൈലിമയുടെ ആൾക്കാരെ ഉദ്ദേശിച്ചുകൊണ്ട്) ഇവരുടെ പ്രവർത്തനത്തിനു ഞാൻ ഉത്തരവാദിയുമല്ല (പിന്തിരിഞ്ഞാടുന്ന മുസ്‌ലിം സൈന്യത്തെ ഉദ്ദേശിച്ചുകൊണ്ട്).


 അനന്തരം സാലിം(റ)വും സാബിത്ത് (റ)വും മണലിൽ ഓരോ ചെറിയ വൃത്തങ്ങളുണ്ടാക്കി. അതിൽ നിന്ന് പുറത്ത് പോകാതെ ഉറച്ച പാദങ്ങളുമായി പടപൊരുതിക്കൊണ്ടിരുന്നു.


 ഒട്ടേറെ സഹാബിവര്യൻമാർ രക്തസാക്ഷികളായ പ്രസ്തുത യുദ്ധക്കളത്തിൽ വെച്ച് ഹിജ്റ 12 ൽ റബീഉൽ അവ്വലിൽ അദ്ദേഹം രക്തസാക്ഷിയായി.


 സാബിതു ബ്നു ഖൈസ് (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ☝🏼


 സാബിതു ബ്നു ഖൈസ് (റ)വിനും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...


 ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


*【 സാബിതു ബ്നു ഖൈസ് (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】*


🔚🔚🔚🔚🔚🔚🔚🔚🔚🔚🔚


*തുടരും.., ഇന്‍ ശാ അല്ലാഹ്...💫*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

*join ഇസ്ലാമിക അറിവുകൾ*

*islamic 



➖➖➖➖➖➖➖➖➖➖➖

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

നക്ഷത്ര തുല്യരാം 💫* *🌹സ്വഹാബാക്കൾ🌹* *📜101 സ്വഹാബാ ചരിത്രം അബ്ദുല്ലാഹിബ്നു ഉമർ (റ)*

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *455 💫 നക്ഷത്ര തുല്യരാം 💫*             *🌹സ്വഹാബാക്കൾ🌹*     *📜101 സ്വഹാബാ ചരിത്രം📜*   *✿••••••••••••••••••••••••••••••••••••••••✿* *58📌 അബ്ദുല്ലാഹിബ്നു ഉമർ (റ)* *💧Part : 23💧*   *📍പ്രതിസന്ധികളുടെ കാലം...(1)*       ഉമർ(റ)വിന്റെ ഭരണ കാലഘട്ടം അവസാനിക്കുകയാണ്. ഒരു സുവർണ കാലഘട്ടം അസ്തമിക്കുകയാണ്. ഹിജ്റ ഇരുപത്തി മൂന്നാം വർഷം.  ദുൽഹജ്ജ് 26. അന്ന് സുബ്‌ഹി നിസ്കാരത്തിനുവേണ്ടി ഖലീഫ മസ്ജിദു നബവിയിലെത്തി. പള്ളിയിൽ സത്യവിശ്വാസികൾ നിറഞ്ഞു. ഖലീഫയാണ് ഇമാം. തക്ബീർ ചൊല്ലി. നിസ്കാരം ആരംഭിച്ചു.  ഇരുട്ടിൽ നിന്ന് ഒരു ക്രൂരൻ ചാടിവീണു. ഇരുതല മൂർച്ചയുള്ള ആയുധം ആഞ്ഞുവീശി. ഖലീഫയെ മൂന്നു തവണ കുത്തി. പൊക്കിളിനു താഴെയാണ് മൂന്നാമത്തെ കുത്ത് ഏറ്റത്.  ഉമർ(റ) തളർന്നുവീണു. അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിനോട് നിസ്കാരം നയിക്കാനാവശ്യപ്പെട്ടു. അക്രമിയെ അധീനപ്പെടുത്താൻ ചിലർ കഠിന ശ്രമം നടത്തുന്നു. അവൻ കത്തി ആഞ്ഞു വീശുന്നു. അടുക്കാനാവുന്നില്ല. ജീവൻ പണയം വെച്ചുകൊണ്ട് ഒരു കൂട്ടമാളുകൾ ചാടിവീണു. പന്ത്രണ്ട് പേർക്ക് കുത്തേറ്റ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...