*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻♂*
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 21/09/2021*
*TUESDAY*
*13 Safar 1443*
*🔖 ആരേയും വിലകുറച്ച് കാണരുത്...*
_🍃 നമുക്ക് പല കാര്യങ്ങളെക്കുറിച്ചും അറിവുണ്ടെന്ന് കരുതി അത് മറ്റുള്ളവരെ പരിഹസിക്കാനും ‘കൊച്ചാക്കാ’നുമുള്ള ലൈസൻസാക്കിയെടുക്കരുത്. ആരെയും വില കുറച്ചു കാണുകയുമരുത്. *മറ്റുള്ളവരെ അപഹസിക്കാൻ ശ്രമിക്കുന്നവർ സ്വയം അപഹാസ്യരായെന്ന് വരും. അതിനാൽ വാക്കും പ്രവൃത്തിയും സൂക്ഷിക്കുക. ബഹുമാനം നൽകി ബഹുമാനം നേടുക...*_
_🍂 പെരുമാറ്റത്തിലൂടെ മറ്റുള്ളവരുടെ മനസ്സിൽ അവർ പോലും അറിയാതെ ഉണ്ടാകേണ്ടതാണു ബഹുമാനം. അധികാരശ്രേണിയെ അടിസ്ഥാനമാക്കിയുള്ള ബഹുമാനം കൃത്രിമമായിരിക്കും. *സ്ഥാനത്തെക്കാൾ വ്യക്തികളെയാണു ബഹുമാനിക്കേണ്ടത്...*_
_🍃 ബഹുമാനം നേടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി ചെയ്യേണ്ടത് മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറുക എന്നുള്ളതാണ്. ഏറ്റവും പ്രധാനപ്പെട്ട വസ്തുത, ഓരോ വ്യക്തിയുടെയും പ്രവർത്തിയുടെയും അടിസ്ഥാനത്തിൽ അയാൾ ആദരവ് നേടുന്നു എന്നതാണ്. *ഒരു വ്യക്തി നല്ല പെരുമാറ്റമുള്ളവനോ സഹായമനസ്കനോ ആയാൽ മറ്റുള്ളവർ അദ്ദേഹത്തെ ആദരിക്കാൻ നിർബന്ധിതരാകുന്നു.*_
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join islamic
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment