*025 ✨ സുഭാഷിതം ✨*
*📌 സ്വദഖയുടെ ലാഭം*
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
حَدَّثَنَا عَلِيُّ بْنُ حَرْبٍ الطَّائِيُّ، حَدَّثَنَا مُحَمَّدُ بْنُ عَمَّارٍ الْقُرَشِيُّ، حَدَّثَنَا سُفْيَانُ، عَنْ مَنْصُورٍ، عَنْ يُونُسَ، عَنْ أَبِي سَلَمَةَ، عَنْ أُمِّ سَلَمَةَ، قَالَتْ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «مَا نَقَصَ مَالٌ مِنْ صَدَقَةٍ، وَلَا عَفَا رَجُلٌ عَنْ مَظْلِمَةٍ إِلَّا زَادَهُ اللَّهُ بِهَا عِزًّا، فَاعْفُوا يُعِزَّكُمُ اللَّهُ تَعَالَى»
(مكارم الأخلاق - الخرائطي - حديث - ٣٦٨)
ഉമ്മുസലമ ബീവി (റ) പറഞ്ഞു, നബിﷺതങ്ങൾ പറഞ്ഞു : സ്വദഖ കാരണമായി ഒരു മുതലും ചുരുങ്ങിയിട്ടില്ല. അക്രമത്തെ തൊട്ട് മാപ്പ് ചെയ്ത ഏതൊരാൾക്കും അത് കാരണമായി അല്ലാഹു ﷻ പ്രതാപം വർദ്ധിപ്പിക്കലല്ലാതെ ഉണ്ടായിട്ടില്ല. അതിനാൽ നിങ്ങൾ (അക്രമങ്ങളെ തൊട്ട്) മാപ്പ് ചെയ്തോളൂ എന്നാൽ അല്ലാഹു ﷻ നിങ്ങളെ പ്രതാപികളാക്കും...
👉🏼 സ്വദഖ എന്നാൽ അതൊരു കരുതി വെപ്പാണ്. അത് കൊണ്ട് ധനം നഷ്ടപ്പെടുകയല്ല, സുരക്ഷിതമാവുകയാണ് ചെയ്യുന്നത്. ഭൗതികമായും പാരത്രികമായും പുരോഗതിയുണ്ടാകാൻ അത് കാരണമാകും...
👉🏼 അക്രമിച്ചവർക്ക് മാപ്പ് കൊടുക്കുമ്പോൾ നാം താഴുകയല്ല, ഉയരുകയാണ് ചെയ്യുന്നത്. പ്രത്യാക്രമണം നടത്താനും പ്രതികാരം ചെയ്യാനുമുള്ള കഴിവിനേക്കാളും എത്രയോ മുകളിലാണ് മാപ്പ് ചെയ്യാനുള്ള കഴിവ്...
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ
Comments
Post a Comment