സ്വലാത്തിന്റെ മഹത്വവും പ്രതിഫലങ്ങളും അബൂഹറൈറ(റ) വില്‍നി് നിവേദനം റസൂല്‍ (സ) പറഞ്ഞു. എനിക്ക് ആരെങ്കിലും ഒരു സലാത്ത് ചൊല്ലിയാല്‍ പത്ത് സ്വലാത്തുകള്‍ (റഹ്മത്തുകള്‍) അവനുവേണ്ടി അല്ലാഹു നിര്‍വ്വഹിക്കുതാണ്. മുസ്‌ലിം 408( തുര്‍മുദി-485 അബൂദാവൂദ് 1530) ഒരാള്‍ എനിക്കുവേണ്ടി ഒരു തവണ സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്റെ പത്ത് സ്വലാത്ത് വര്‍ഷിക്കുതാണ്. അതുകാരണം അവന് പത്ത് പദവികള്‍ ഉയര്‍ത്തുതാണ്. പത്ത് ദോഷങ്ങള്‍ പൊറുക്കുതാണ്. (ബുഖാരി അദബുല്‍ മുഫ്‌റദ്. 643) അനസ്ബ്‌നു മാലിക് (റ) നിവേദനം ചെയ്യുു നബി (സ) പറഞ്ഞു. ഒരാള്‍ എന്റെമേല്‍ ഒരുസ്വലാത്ത് ചൊല്ലിയാല്‍ ആ വ്യക്തിയുടെ മേല്‍ അല്ലാഹു പത്തു സ്വലാത്തുകള്‍ ചൊരിയും. ഒരാള്‍ എന്റെ മേല്‍ പ്ത്ത് സ്വലാത്ത് ചൊല്ലിയാല്‍ ആ വ്യക്തിയുടെ മേല്‍ അല്ലാഹു നൂറ് സ്വലാത്ത് ചൊരിയും . ആരെങ്കിലും നൂറ് സ്വലാത്ത് എന്റെ മേല്‍ ചൊല്ലിയാല്‍ ആവ്യക്തിയുടെ ഇരു കണ്ണുകള്‍ക്കു മിടയില്‍ ഇങ്ങനെ രേഖപ്പെടുത്തുതാണ്. ഈ വ്യക്തി, കാപട്യത്തില്‍ നി് സുരക്ഷിതനാണ്. നരകത്തില്‍ സുരക്ഷിതനാണ്. അന്ത്യനാളില്‍ ഈ വ്യക്തിയെ രക്തസാക്ഷികളായ ബഹുമാന്യരോടൊപ്പം അല്ലാഹു താമസിപ്പിക്കുതാണ്.(ത്വബ്‌റാനി) അലി(റ) നിവേദ...
*🎊 നബിദിനാഘോഷം 🎊* *ഒരു ഹൃസ്വ വിശകലനം* *✦•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•✦* ✍🏼ലോകാനുഗ്രഹി തിരുനബിﷺയുടെ ജന്മ മാസം എന്ന പേരില്‍ പ്രസിദ്ധമായ റബീഉല്‍ അവ്വലില്‍ തിരുദൂതരെ (ﷺ) പ്രകീര്‍ത്തിക്കാന്‍ വേണ്ടി പ്രഭാഷണം, മദ്ഹ് ഗീതാലാപനം, അന്നദാനം തുടങ്ങിയവ സംഘടിപ്പിക്കുന്നത് പൊതുവെ നബിദിനാഘോഷം എന്ന പേരില്‍ അറിയപ്പെടുന്നു... ലോകത്ത് മുസ്‌ലിംകള്‍ താമസിക്കുന്ന ഒട്ടുമിക്ക പ്രദേശങ്ങളിലും ഈ ആഘോഷം നടക്കാറുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളായി നടന്നു വരുന്ന നിരവധി സദാചാരങ്ങളെ വിമര്‍ശിക്കുകയും സമുദായത്തിന്റെ ആത്മികവും ചിന്താപരവുമായ മുരടിപ്പിന് വഴിയൊരുക്കുകയും ചെയ്ത വഹാബി പ്രസ്ഥാനം നബിദിനാഘോഷത്തെയും രൂക്ഷമായി തന്നെ ആക്ഷേപിച്ചു. 'ഉത്തമ നൂറ്റാണ്ടുകളില്‍ നബിദാനാഘോഷം ഉണ്ടായിരുന്നില്ല, മഹാന്മാരായ ഇമാമുമാര്‍ അതു കാണുകയോ കേള്‍ക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല'. (മൗലിദ്: വിമര്‍ശനവും വിശകലനവും; മായിന്‍ കുട്ടി സുല്ലമി). 'മക്കയിലും മദീനയിലും ഒരു കാലത്തും നബിദിനാഘോഷം ഉണ്ടായിരുന്നില്ല'. (അബ്ദുര്‍റഹ്മാന്‍ ഇരിവേറ്റി: മാതൃഭൂമി, 2010 മാര്‍ച്ച്...