*10🌸 മുത്ത് നബിﷺയുടെ 🌸*
*💎 മുഅ്ജിസത്തുകള്‍ 💎*
*✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿*
*💧Part : 10💧*
*📌 ഒരു തോല്‍പാത്രത്തില്‍ നിന്നും സമ്പല്‍ സമൃദ്ധമായ വെള്ളം*
മുത്ത്‌നബി ﷺ യാത്രയിലാണ്. അബൂറജാഇൽ നിന്നും ഔഫ് ഉദ്ധരിക്കുന്നു: "അപ്പോള്‍ ജനങ്ങള്‍ ദാഹത്തെക്കുറിച്ച് ആവലാതിപ്പെട്ടു. നബി ﷺ വാഹനത്തില്‍നിന്നിറങ്ങി അലിയെയും മറ്റൊരാളെയും (അബൂറജാഅ് അവരുടെ പേര് പറഞ്ഞിരുന്നു. ഔഫ് മറന്നു പോയി) വിളിച്ചു പറഞ്ഞു: നിങ്ങള്‍ പോയി വെള്ളമന്വേഷിക്കൂ...
അവര്‍ പോയി. വഴിയില്‍ അവര്‍, ഒട്ടകപ്പുറത്തു രണ്ടു വലിയ തോല്‍പാത്രങ്ങളില്‍ വെള്ളവുമായി നടുവില്‍ ഇരുന്ന് യാത്ര ചെയ്യുന്ന ഒരു സ്ത്രീയെ കണ്ടുമുട്ടി. എവിടെയാണു വെള്ളമുള്ളതെന്ന് അവര്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ഇന്നലെ ഈ സമയത്താണ് ഞാന്‍ വെള്ളമുള്ളിടത്തുണ്ടായിരുന്നത്. ഞങ്ങളുടെ ആളുകള്‍ (വെള്ളമന്വേഷിച്ച്) പിന്നില്‍ തങ്ങുകയാണ്. അവര്‍ പറഞ്ഞു: നീ ഞങ്ങളോടൊപ്പം വരൂ. അവള്‍ ചോദിച്ചു: എങ്ങോട്ട്? റസൂൽ ﷺ യുടെ അടുത്തേക്ക് എന്നവര്‍ പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു: മതം മാറിയെന്നു പറയപ്പെടുന്നയാളുടെ അടുത്തേക്കോ? അവര്‍ പറഞ്ഞു: നീ ഉദ്ദേശിച്ചയാള്‍ തന്നെ വരൂ.
അവര്‍ അവളെ നബി ﷺ യുടെ അടുത്ത് കൊണ്ടുവന്നു വിവരമെല്ലാം പറഞ്ഞു. നബി ﷺ പറഞ്ഞു: അവളെ ഒട്ടകപ്പുറത്തു നിന്നിറക്കൂ. എന്നിട്ടു നബി ﷺ ഒരു പാത്രം കൊണ്ടുവരാനാവശ്യപ്പെട്ടു. ശേഷം തോല്‍ പാത്രങ്ങളുടെ വായ തുറന്ന് അതിലേക്കൊഴിച്ചു. പിന്നെ അവയുടെ വായ കെട്ടുകയും താഴെ വെള്ളമെടുക്കുന്ന ദ്വാരം തുറക്കുകയും ചെയ്തു. നിങ്ങള്‍ കുടിക്കുകയും (മൃഗങ്ങളെ) കുടിപ്പിക്കുകയും ചെയ്തുകൊള്ളൂ. എന്നു ജനങ്ങളോടു വിളിച്ചു പറയുകയുണ്ടായി.
വേണ്ടവര്‍ കുടിക്കുകയും ആവശ്യമുള്ളവര്‍ കുടിപ്പിക്കുകയും ചെയ്തു. ആ സ്ത്രീ അവളുടെ വെള്ളം കൊണ്ടു ചെയ്യുന്നതെല്ലാം കണ്ടു നില്‍ക്കുകയായിരുന്നു. അല്ലാഹു ﷻ സത്യം, വെള്ളമെടുക്കല്‍ നിറുത്തിയപ്പോള്‍ വെള്ളമെടുക്കാന്‍ തുടങ്ങിയപ്പോഴുണ്ടായിരുന്നതിനേക്കാള്‍ അവ കൂടുതല്‍ നിറഞ്ഞിരിക്കുന്നതായി ഞങ്ങള്‍ക്കു തോന്നി.
അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ എന്തെങ്കിലും ശേഖരിച്ചു അവള്‍ക്കു നല്‍കൂ. അവര്‍ ഈത്തപ്പഴം, ഗോതമ്പുമാവ്, പൊടി എന്നിവ ശേഖരിച്ചു അതൊരു തുണിയില്‍ കെട്ടി അവളെ ഒട്ടകപ്പുറത്തു കയറ്റി തുണി മുമ്പില്‍ വെച്ചുകൊടുത്തു.
നബി ﷺ അവളോടു പറഞ്ഞു: നീ അറിയുക, ഞങ്ങള്‍ നിന്റെ വെള്ളത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല. അല്ലാഹുﷻവാണ് ഞങ്ങളെ കുടിപ്പിച്ചത്.
അവള്‍ കുടുംബത്തിലെത്തി. അവരുടെ അടുത്തെത്താന്‍ അവള്‍ വൈകിയിരുന്നു. അവര്‍ ചോദിച്ചു: എടീ നിന്നെ വൈകിച്ചതെന്ത്? അവള്‍ പറഞ്ഞു: ഒരത്ഭുതം! രണ്ടാളുകള്‍ എന്നെ കണ്ടു. ആ മതം മാറിയെന്നു പറയുന്ന ആളുടെ അടുത്തേക്ക് അവരെന്നെ കൊണ്ടുപോയി. അദ്ദേഹം ഇന്നയിന്ന കാര്യങ്ങള്‍ ചെയ്തു. നടുവിരലും ചൂണ്ടുവിരലും ആകാശത്തേക്കുയര്‍ത്തി അവള്‍ പറഞ്ഞു: അല്ലാഹു ﷻ സത്യം അദ്ദേഹം ഇതിനും ഇതിനുമിടയിലെ (ആകാശവും ഭൂമിയുമാണവള്‍ ഉദ്ദേശിച്ചത്) ജനങ്ങളില്‍ വെച്ചേറ്റവും വലിയ മാരണക്കാരനാണ്. അല്ലെങ്കില്‍ സത്യമായും അല്ലാഹുﷻവിന്റെ റസൂലാണ്.
ഇതിനു ശേഷം മുസ്ലിംകള്‍ അവളുടെ പരിസരത്തുള്ള മുശ്രിക്കുകളുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ അവള്‍ താമസിക്കുന്നിടത്തെ വീടുകള്‍ അക്രമിച്ചിരുന്നില്ല. ഒരു ദിവസം അവള്‍ തന്റെ ആളുകളോടു പറഞ്ഞു: ഈ ആളുകള്‍ നിങ്ങളെ മനഃപൂര്‍വ്വം ഒഴിവാക്കുകയാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ നിങ്ങള്‍ക്കും ഇസ്‌ലാം സ്വീകരിച്ചാലെന്ത്? അവര്‍ അവള്‍ക്കു വഴങ്ങി. പിന്നീട് എല്ലാവരും ഇസ്ലാമില്‍ പ്രവേശിച്ചു.
( صحيح البخاري ، رقم الحديث : 344 )
മുത്ത്‌നബി ﷺ യുടെ ബറകത്ത് കൊണ്ട് അല്ലാഹു ﷻ നമ്മുടെ രിസ്ഖില്‍ വിശാലത നല്‍കട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ
*_✍🏼അബൂബക്കർ അഹ്‌സനി പറപ്പൂർ_*
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
g▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment