*457 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*58📌 അബ്ദുല്ലാഹിബ്നു ഉമർ (റ)*
*💧Part : 25💧*
*📍ആ കാൽപാടുകൾ പിന്തുടർന്നു...(1)*
അലി(റ) പുറത്തേക്കു നോക്കി. വഴിയിലേക്ക്. ആരോ ഓടിവരുന്നു. സൂക്ഷിച്ചു നോക്കി. അമ്മാറുബ്നു യാസിർ(റ). പ്രമുഖ സ്വഹാബിവര്യൻ.
വളരെ വെപ്രാളത്തിലാണ് വരവ്. ധൃതിയിൽ പറഞ്ഞു: ഖലീഫയുടെ വീട്ടിലേക്കുള്ള വെള്ളം തടഞ്ഞിരിക്കുന്നു. താങ്കൾ എങ്ങനെയെങ്കിലും ഒരു തോൽപാത്രം വെള്ളം എത്തിച്ചു കൊടുക്കണം.
അലി(റ) ഒരു തോൽപാത്രവുമായി ഓടി. വെള്ളം നിറച്ചു. അതുമായി നടന്നു. പതിനായിരത്തോളം അക്രമികളാണ് വീട് ഉപരോധിച്ചിരിക്കുന്നത്. ഞെങ്ങിഞെരുങ്ങി നീങ്ങി. വീട്ടിനകത്ത് കടന്നു. വെള്ളം നൽകി.
സ്വന്തം മക്കളെ വിളിച്ചു. ഹസൻ(റ), ഹുസൈൻ(റ), എന്നിവർ വന്നു. നിങ്ങളിവിടെ നിൽക്കണം. ഖലീഫയെ അക്രമികൾ ഉപദ്രവിക്കാനിടവരരുത്. ചില പ്രമുഖ സ്വഹാബികളുടെ മക്കളും അവർക്ക് കൂട്ടിനെത്തി. അബ്ദുല്ലാഹിബ്നു ഉമർ(റ) വന്നും പോയുമിരിക്കുന്നു.
അലി(റ) ഇബ്നു ഉമർ(റ) തുടങ്ങിയവർ വിപ്ലവകാരികളെ തിരിച്ചയക്കാൻ വളരെയേറെ ശ്രമിച്ചു. അവർക്ക് ഖലീഫയുടെ ജീവൻ വേണം. മറ്റൊന്നും കേൾക്കേണ്ട. അക്രമികളോട് പൊരുതാൻ ഖലീഫ ആരെയും അനുവദിച്ചില്ല. ഒരു രാത്രി. ഖലീഫ അൽപം ഉറങ്ങി. അപ്പോൾ സ്വപ്നം കണ്ടു. നബിﷺതങ്ങൾ വിളിക്കുന്നു. "ഇങ്ങോട്ട് വരൂ... ഇവിടെ വന്ന് നോമ്പ് തുറക്കാം."
ഹിജ്റ 35, ദുൽഹജ്ജ്: 18, വെള്ളിയാഴ്ച. ഖലീഫ സുബ്ഹി നിസ്കരിച്ചു. ദുആ ഇരന്നു. വിശുദ്ധ ഖുർആൻ കയ്യിലെടുത്തു. ഓതാൻ തുടങ്ങി. കട്ടിലിന്നടുത്ത് കാവൽ നിന്നവർ വീടിന്റെ മുൻവശത്ത് നിന്നു. വാതിൽ തള്ളിത്തുറന്നു. ശത്രുക്കൾ അകത്തു കടക്കുമെന്ന് തോന്നി. ഇതിനിടയിൽ വീടിന്റെ പിൻഭാഗം പൊളിച്ചു ശത്രുക്കൾ അകത്തെത്തി.
ഖലീഫയെ തലങ്ങും വിലങ്ങും വെട്ടി. മുസ്ഹഫിൽ രക്തം വീണു. ഖലീഫ ശഹീദായി. വിപ്ലവകാരികൾ വീട്ടിലേക്ക് ഇടിച്ചുകയറി. അവിടെയുണ്ടായിരുന്ന വസ്തുക്കളെല്ലാം കൊള്ളയടിച്ചു. സ്ത്രീകളെ ഉപദ്രവിച്ചു.
അഞ്ചു ദിവസങ്ങൾ. അരക്ഷിതാവസ്ഥയുടെ നാളുകൾ. ഖലീഫയില്ലാത്ത തലസ്ഥാനം. ബൈത്തുൽമാൽ കൊള്ളയടിക്കപ്പെട്ടു.
അബ്ദുല്ലാഹിബ്നു ഉമർ(റ) ഭയന്നുപോയി. അൻസാറുകളും മുഹാജിറുകളും ഭയന്നു വിറച്ചു.
ഖലീഫയെ ഉടനെ തിരഞ്ഞെടുക്കണം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോവും.
ഒരുകൂട്ടമാളുകൾ അലി(റ)വിന്റെ സമീപത്തേക്കോടിയെത്തി. അവർ ഉറക്കെപ്പറഞ്ഞുകൊണ്ടിരുന്നു. ഓ... അലീ... താങ്കളാണ് ഞങ്ങളുടെ നേതാവ്. താങ്കളെപ്പോലെ മറ്റൊരാളില്ല. താങ്കൾ ഖിലാഫത്ത് ഏറ്റെടുക്കണം.
അലി(റ) പറഞ്ഞു: എന്നെക്കൊണ്ട് പറ്റില്ല. മറ്റാരെയെങ്കിലും സമീപിക്കൂ... എന്നെ ഒഴിവാക്കിത്തരൂ...
അലി(റ)വിനെ ഒഴിവാക്കാനാവില്ല. പകരക്കാരനില്ല. ആളുകൾ ധൃതികൂട്ടി. നിർബന്ധിതാവസ്ഥയിൽ അലി(റ) ഖലീഫയായി. ആളുകൾ ബൈഅത്ത് ചെയ്യാൻ തുടങ്ങി.
അബ്ദുല്ലാഹിബ്നു ഉമർ(റ) തകരുന്ന വേദനയോടെ സ്ഥിതിഗതികൾ നോക്കിക്കാണുകയാണ്. എന്തൊരവസ്ഥയാണിത്. പുണ്യമദീന വിപ്ലവകാരികൾ ചവിട്ടിമെതിക്കുന്നു. ക്രമസമാധാനം തകർന്നു. ഇത് നേരെയാക്കാൻ കഴിയുമോ..?
ഉസ്മാൻ(റ)വിന്റെ ഘാതകരെ പിടികൂടുക, ശിക്ഷിക്കുക. ഒരു വിഭാഗം മുറവിളി കൂട്ടുന്നു.
വിപ്ലവകാരികൾ വിദൂരദിക്കുകളിൽ നിന്ന് വന്നവരാണ്. അവർ സ്ഥലംവിട്ടുകഴിഞ്ഞു. അവരെ പിടികൂടാൻ സാവകാശം തരൂ. കുറ്റവാളികളെ വെറുതെ വിടില്ല. ശിക്ഷിക്കും. ക്രമസമാധാനം ശക്തമായാലേ അവരെ പിടികൂടാനാവുകയുള്ളൂ. - ഖലീഫ പ്രഖ്യാപിച്ചു.
തെറ്റിദ്ധാരണയുടെ പുക പടരുകയാണ്. പ്രമുഖരായ പലരും അലി(റ)വിനെ തെറ്റിദ്ധരിച്ചു. ഘാതകന്മാരെ പിടികൂടാൻ അലി(റ)വിന് താൽപര്യക്കുറവുണ്ടോ..?!
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join islamic
Comments
Post a Comment