Skip to main content

Posts

Showing posts from October, 2021

നബിദിനാഘോഷം *ഒരു ഹൃസ്വ വിശകലനം

 ‎‎  *🎊 നബിദിനാഘോഷം 🎊*          *ഒരു ഹൃസ്വ വിശകലനം*     *✦•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•✦*          ✍🏼ലോകാനുഗ്രഹി തിരുനബിﷺയുടെ ജന്മ മാസം എന്ന പേരില്‍ പ്രസിദ്ധമായ റബീഉല്‍ അവ്വലില്‍ തിരുദൂതരെ (ﷺ) പ്രകീര്‍ത്തിക്കാന്‍ വേണ്ടി പ്രഭാഷണം, മദ്ഹ് ഗീതാലാപനം, അന്നദാനം തുടങ്ങിയവ സംഘടിപ്പിക്കുന്നത് പൊതുവെ നബിദിനാഘോഷം എന്ന പേരില്‍ അറിയപ്പെടുന്നു...  ലോകത്ത് മുസ്‌ലിംകള്‍ താമസിക്കുന്ന ഒട്ടുമിക്ക പ്രദേശങ്ങളിലും ഈ ആഘോഷം നടക്കാറുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളായി നടന്നു വരുന്ന നിരവധി സദാചാരങ്ങളെ വിമര്‍ശിക്കുകയും സമുദായത്തിന്റെ ആത്മികവും ചിന്താപരവുമായ മുരടിപ്പിന് വഴിയൊരുക്കുകയും ചെയ്ത വഹാബി പ്രസ്ഥാനം നബിദിനാഘോഷത്തെയും രൂക്ഷമായി തന്നെ ആക്ഷേപിച്ചു. 'ഉത്തമ നൂറ്റാണ്ടുകളില്‍ നബിദാനാഘോഷം ഉണ്ടായിരുന്നില്ല, മഹാന്മാരായ ഇമാമുമാര്‍ അതു കാണുകയോ കേള്‍ക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല'. (മൗലിദ്: വിമര്‍ശനവും വിശകലനവും; മായിന്‍ കുട്ടി സുല്ലമി). 'മക്കയിലും മദീനയിലും ഒരു കാലത്തും നബിദിനാഘോഷം ഉണ്ടായിരുന്നില്ല'. (അബ്ദുര്‍റഹ്മാന്‍ ഇരിവേറ്റി: മാതൃഭൂമി, 2010 മാര്‍ച്ച്...

അബ്ദുല്ലാഹിബ്നു ഉമർ (റ)*സ്വഹാബാ ചരിത്രം

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *457 💫 നക്ഷത്ര തുല്യരാം 💫*             *🌹സ്വഹാബാക്കൾ🌹*     *📜101 സ്വഹാബാ ചരിത്രം📜*   *✿••••••••••••••••••••••••••••••••••••••••✿* *58📌 അബ്ദുല്ലാഹിബ്നു ഉമർ (റ)* *💧Part : 25💧*   *📍ആ കാൽപാടുകൾ പിന്തുടർന്നു...(1)*     അലി(റ) പുറത്തേക്കു നോക്കി. വഴിയിലേക്ക്. ആരോ ഓടിവരുന്നു. സൂക്ഷിച്ചു നോക്കി. അമ്മാറുബ്നു യാസിർ(റ). പ്രമുഖ സ്വഹാബിവര്യൻ.  വളരെ വെപ്രാളത്തിലാണ് വരവ്. ധൃതിയിൽ പറഞ്ഞു: ഖലീഫയുടെ വീട്ടിലേക്കുള്ള വെള്ളം തടഞ്ഞിരിക്കുന്നു. താങ്കൾ എങ്ങനെയെങ്കിലും ഒരു തോൽപാത്രം വെള്ളം എത്തിച്ചു കൊടുക്കണം.  അലി(റ) ഒരു തോൽപാത്രവുമായി ഓടി. വെള്ളം നിറച്ചു. അതുമായി നടന്നു. പതിനായിരത്തോളം അക്രമികളാണ് വീട് ഉപരോധിച്ചിരിക്കുന്നത്. ഞെങ്ങിഞെരുങ്ങി നീങ്ങി. വീട്ടിനകത്ത് കടന്നു. വെള്ളം നൽകി.  സ്വന്തം മക്കളെ വിളിച്ചു. ഹസൻ(റ), ഹുസൈൻ(റ), എന്നിവർ വന്നു. നിങ്ങളിവിടെ നിൽക്കണം. ഖലീഫയെ അക്രമികൾ ഉപദ്രവിക്കാനിടവരരുത്. ചില പ്രമുഖ സ്വഹാബികളുടെ മക്കളും അവർക്ക് കൂട്ടിനെത്തി. അബ്ദുല്ലാഹിബ്നു ഉമർ(റ) വന്നും പോയുമിരിക്കുന...

പ്രഭാതചിന്തകൾ

*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 21/10/2021*                         *THURSDAY*               *14 Rabi ul Awwal 1443* *🔖 ക്ഷമിക്കുക, പിന്നെ മറക്കുക...*    _🍃 മറ്റുള്ളവർ നമ്മുക്കെതിരായി ചെയ്യുന്ന തെറ്റുകൾ ക്ഷമിക്കുന്നതിനോടൊപ്പം അതേ നിമിഷം തന്നെ മറക്കാനും നമ്മൾ ശ്രമിക്കണം..._    _🍂 ക്ഷമിക്കുന്നതാണ് നല്ലത്, എന്നാൽ അതിനേക്കാൾ നല്ലത് മറക്കുന്നതാണ്..._    _🍃 തെറ്റ് ക്ഷമിക്കാത്തിടത്തോളം കാലം മനസിൽ പ്രതികാരാഗ്നി ജ്വലിപ്പിക്കും, ഇത് ജീവിതവിജയം കണ്ടെത്തുന്നതിന് പ്രതിബന്ധമാണ് എന്ന് മനസിലാക്കുക..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവരേയും ഇഹപര വിജയികളിൽ ഉൾപ്പെടുത്തട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..,* *ആമീൻ യാ റബ്ബൽ ആലമീൻ*   ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ *join ഇസ്ലാമിക അറിവുകൾ* ➖➖➖➖➖➖

നക്ഷത്ര തുല്യരാം 💫* *🌹സ്വഹാബാക്കൾ🌹* *📜101 സ്വഹാബാ ചരിത്രം അബ്ദുല്ലാഹിബ്നു ഉമർ (റ)*

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *455 💫 നക്ഷത്ര തുല്യരാം 💫*             *🌹സ്വഹാബാക്കൾ🌹*     *📜101 സ്വഹാബാ ചരിത്രം📜*   *✿••••••••••••••••••••••••••••••••••••••••✿* *58📌 അബ്ദുല്ലാഹിബ്നു ഉമർ (റ)* *💧Part : 23💧*   *📍പ്രതിസന്ധികളുടെ കാലം...(1)*       ഉമർ(റ)വിന്റെ ഭരണ കാലഘട്ടം അവസാനിക്കുകയാണ്. ഒരു സുവർണ കാലഘട്ടം അസ്തമിക്കുകയാണ്. ഹിജ്റ ഇരുപത്തി മൂന്നാം വർഷം.  ദുൽഹജ്ജ് 26. അന്ന് സുബ്‌ഹി നിസ്കാരത്തിനുവേണ്ടി ഖലീഫ മസ്ജിദു നബവിയിലെത്തി. പള്ളിയിൽ സത്യവിശ്വാസികൾ നിറഞ്ഞു. ഖലീഫയാണ് ഇമാം. തക്ബീർ ചൊല്ലി. നിസ്കാരം ആരംഭിച്ചു.  ഇരുട്ടിൽ നിന്ന് ഒരു ക്രൂരൻ ചാടിവീണു. ഇരുതല മൂർച്ചയുള്ള ആയുധം ആഞ്ഞുവീശി. ഖലീഫയെ മൂന്നു തവണ കുത്തി. പൊക്കിളിനു താഴെയാണ് മൂന്നാമത്തെ കുത്ത് ഏറ്റത്.  ഉമർ(റ) തളർന്നുവീണു. അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിനോട് നിസ്കാരം നയിക്കാനാവശ്യപ്പെട്ടു. അക്രമിയെ അധീനപ്പെടുത്താൻ ചിലർ കഠിന ശ്രമം നടത്തുന്നു. അവൻ കത്തി ആഞ്ഞു വീശുന്നു. അടുക്കാനാവുന്നില്ല. ജീവൻ പണയം വെച്ചുകൊണ്ട് ഒരു കൂട്ടമാളുകൾ ചാടിവീണു. പന്ത്രണ്ട് പേർക്ക് കുത്തേറ്റ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

മുത്ത് നബിﷺയുടെ മുഅ്ജിസത്തുകള്‍

‎‎ *10🌸 മുത്ത് നബിﷺയുടെ 🌸*       *💎 മുഅ്ജിസത്തുകള്‍ 💎*   *✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿* *💧Part : 10💧* *📌 ഒരു തോല്‍പാത്രത്തില്‍ നിന്നും സമ്പല്‍ സമൃദ്ധമായ വെള്ളം*      മുത്ത്‌നബി ﷺ യാത്രയിലാണ്. അബൂറജാഇൽ നിന്നും ഔഫ് ഉദ്ധരിക്കുന്നു: "അപ്പോള്‍ ജനങ്ങള്‍ ദാഹത്തെക്കുറിച്ച് ആവലാതിപ്പെട്ടു. നബി ﷺ വാഹനത്തില്‍നിന്നിറങ്ങി അലിയെയും മറ്റൊരാളെയും (അബൂറജാഅ് അവരുടെ പേര് പറഞ്ഞിരുന്നു. ഔഫ് മറന്നു പോയി) വിളിച്ചു പറഞ്ഞു: നിങ്ങള്‍ പോയി വെള്ളമന്വേഷിക്കൂ...  അവര്‍ പോയി. വഴിയില്‍ അവര്‍, ഒട്ടകപ്പുറത്തു രണ്ടു വലിയ തോല്‍പാത്രങ്ങളില്‍ വെള്ളവുമായി നടുവില്‍ ഇരുന്ന് യാത്ര ചെയ്യുന്ന ഒരു സ്ത്രീയെ കണ്ടുമുട്ടി. എവിടെയാണു വെള്ളമുള്ളതെന്ന് അവര്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ഇന്നലെ ഈ സമയത്താണ് ഞാന്‍ വെള്ളമുള്ളിടത്തുണ്ടായിരുന്നത്. ഞങ്ങളുടെ ആളുകള്‍ (വെള്ളമന്വേഷിച്ച്) പിന്നില്‍ തങ്ങുകയാണ്. അവര്‍ പറഞ്ഞു: നീ ഞങ്ങളോടൊപ്പം വരൂ. അവള്‍ ചോദിച്ചു: എങ്ങോട്ട്? റസൂൽ ﷺ യുടെ അടുത്തേക്ക് എന്നവര്‍ പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു: മതം മാറിയെന്നു പറയപ്പെടുന്നയാളുടെ അടുത്തേക്കോ? അവര്‍ പറഞ്ഞു: നീ ഉദ്ദേശിച...