Skip to main content

FRIDAY THOUGHT

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *87 ☪ FRIDAY THOUGHT ☪*

    *✦•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•✦*


*💧Part : 87💧*


*📌 ജീവിതം നശിപ്പിക്കുന്ന സമയനഷ്ടങ്ങൾ*


       ✍🏼പ്രസിദ്ധനായ ഭരണാധികാരി അബ്ബാസി ഖലീഫ അബൂജഅ്ഫറുൽ മൻസൂറിന്റെ സന്നിധിയിലേക്ക് ഒരാൾ കടന്നുവന്നു. തന്റെ കഴിവുകൾ പ്രകടിപ്പിക്കുക എന്നതായിരുന്നു ആഗതന്റെ ഉദ്ദേശ്യം. 


 രണ്ട് അഭ്യാസങ്ങൾ അദ്ദേഹം നടത്തി. 20 പാത്രങ്ങൾ താഴെ വീഴാതെ വായുവിൽ എറിഞ്ഞു കളിച്ചു ആദ്യം. അതു കണ്ടപ്പോൾ കൊട്ടാര വാസികൾ അത്ഭുത സ്തബ്ദരായി. 


 രണ്ടാമതായി അയാൾ ഒരു സൂചി നിലത്തിട്ടു. ശേഷം മറ്റൊരു സൂചി എടുത്ത് കൃത്യം ആദ്യത്തേതിന്റെ മുനയിൽ തന്നെ എറിഞ്ഞു കൊള്ളിച്ചു. അങ്ങനെ നൂറ് സൂചികൾ. ഉടനെ മൻസൂറിന്റെ പ്രഖ്യാപനം വന്നു: ഇയാൾക്ക് 1000 ദിർഹം സമ്മാനവും 100 ചാട്ടവാറടിയും നൽകുക. അടിയുടെ സാംഗത്യം സദസ്സിനു മനസ്സിലായില്ല. ഇത് തിരിച്ചറിഞ്ഞ് ഖലീഫ പറഞ്ഞു: ഒരുപാട് കാലത്തെ പരിശീലനത്തിനും പരിശ്രമത്തിനും ശേഷം നേടിയെടുത്ത കഴിവിനുള്ള സമ്മാനമാണ് ആയിരം ദിർഹം. ആർക്കും ഒരു ഉപകാരവുമില്ലാത്ത, പ്രത്യുൽപന്ന സാധ്യതയില്ലാത്ത അഭ്യാസത്തിനായി ഒരുപാട് സമയം ഇയാൾ ദുർവിനിയോഗം ചെയ്തു. അതോടൊപ്പം ഇത് പ്രദർശിപ്പിക്കുന്നതിലൂടെ പല നല്ല കാര്യങ്ങളും ചെയ്തുതീർക്കേണ്ട സമയം ദുരുപയോഗം ചെയ്യപ്പെടുന്നു. അതിനാണ് ചാട്ടവാർ പ്രഹരം..!!


 വർത്തമാനകാലത്തെ സമ്പന്നമാക്കുകയും ഭാവിയെ മികച്ചതാക്കാനുള്ള ആസൂത്രണവുമാണ് ജീവിതവിജയത്തിന്റെ നിദാനം. സമയ വിനിയോഗം ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. നബി ﷺ പറയുന്നു: ആയുസ്സ് എന്തിനു വിനിയോഗിച്ചു, ധനം എങ്ങനെ സമ്പാദിച്ചു, എങ്ങനെ ചെലവഴിച്ചു, അറിവുകൊണ്ട് എന്ത് ചെയ്തു എന്നീ നാലു കാര്യങ്ങളെ സംബന്ധിച്ച് ചോദ്യം ചെയ്യാതെ അന്ത്യദിനത്തിൽ ഒരു അടിമയുടെയും ഇരുകാലുകളും മുന്നോട്ട് നീങ്ങുകയില്ല.

  (തുർമുദി)


 കർമങ്ങളാണ് സമയത്തെ നല്ലതും ചീത്തയുമാക്കുന്നത്. സമയത്തെ നന്മയിൽ ഉപയോഗിച്ചവർ വിജയിക്കും, തിന്മയിലാണെങ്കിൽ പരാജയപ്പെടും. ദിവസവും ചെയ്തുതീർക്കേണ്ട കാര്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുകയും പുതിയ നന്മകൾക്ക് അവസരം കണ്ടെത്തുകയും ചെയ്യുന്നിടത്താണ് വിശ്വാസിയുടെ വിജയം. റസൂൽ ﷺ അരുളി: ‘ജനങ്ങൾ അശ്രദ്ധമായി ചെലവഴിക്കുന്ന രണ്ടു സംഗതികളാണ് ആരോഗ്യവും ഒഴിവു സമയവും’. കുട്ടികൾ മുതൽ വൃദ്ധർ വരെ എല്ലാവർക്കും ഇന്റർനെറ്റ് സംവിധാനവും മൊബൈൽ ഫോണുകളും സുലഭമായ ഈ കാലത്ത് സമയ വിനിയോഗത്തെ കുറിച്ച് അറിഞ്ഞിരിക്കലും കുട്ടികളെ നിയന്ത്രിക്കലും രക്ഷിതാക്കളുടെ ബാധ്യതയാണ്.


 ഗെയിമുകളും വീഡിയോകളും കണ്ട് സമയം കളയുന്ന അലക്ഷ്യമായ ആൾക്കൂട്ടം ഇന്ന് രൂപപ്പെട്ടിട്ടുണ്ട്. ലോക്ഡൗണിൽ വെറുതെയിരിക്കുകയല്ലേ എന്നാണ് ന്യായം. വീട് വൃത്തിയാക്കുന്നതും അലക്കുന്നതും കടയിലേക്ക് സാധനം വാങ്ങാൻ പോകുന്നതും വീട്ടിലെ കോഴിയും ആടും പൂച്ചയും കളിക്കുന്നതുമെല്ലാം വീഡിയോ ആക്കി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതും മറ്റുള്ളവരുടേത് ആസ്വദിച്ചു കാണുന്നതുമാണ് പ്രധാന നേരംപോക്ക്. എന്നാൽ ഗെയിമുകൾ ഏറെ മാരകമാണ്. അതിനു വേണ്ടി ചിലപ്പോൾ നഷ്ടപ്പെടുത്തി കളയുന്നത് സമയം മാത്രമാവില്ല, പണവും ജീവിതം തന്നെയുമായിരിക്കും. 


 ഓൺലൈൻ ക്ലാസുകളുടെ മറവിൽ ഇന്റർനെറ്റ് ദുരുപയോഗം കുട്ടികൾക്കിടയിൽ വർധിച്ചതായാണ് റിപ്പോർട്ട്. കുട്ടികൾ ചൂഷണത്തിന്റെ ഇരകളാകുന്നതും വർധിച്ചിരിക്കുന്നു. രക്ഷിതാക്കൾ കൃത്യമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക മാത്രമേ പരിഹാരമുള്ളൂ.

പ്രവാചക പുത്രി ഫാത്തിമ (റ) പറയുന്നു: ഒരിക്കൽ അല്ലാഹുﷻവിന്റെ ദൂതർ (ﷺ) എന്നെ തട്ടിവിളിച്ച് ഇപ്രകാരം പറഞ്ഞു: മകളേ എഴുന്നേൽക്കുക. അല്ലാഹുﷻവിന്റെ അനുഗ്രഹം എന്തെന്ന് കാണുക. അശ്രദ്ധ കാണിക്കരുത്. ഉഷസ്സ് തൊട്ട് ഉദയം വരെയാണ് അല്ലാഹു ﷻ ജീവിതാനുഗ്രഹങ്ങൾ ചൊരിയുന്നത്.

  (ബൈഹഖി)


 നേരാംവണ്ണം ആലോചിക്കുകയാണെങ്കിൽ ഒഴിവുസമയം എന്നൊന്ന് ഇല്ലെന്ന് ബോധ്യമാകും. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് എന്ന രീതിയിൽ തിരക്കുള്ളതാവേണ്ടതാണ് വിശ്വാസിയുടെ ജീവിതരീതി. മഹത്തുക്കളുടെ ജീവിത മാതൃകകൾ അത്തരത്തിലുള്ളതാണ്. അവരുടെ ചരിത്രം നമുക്ക് പ്രചോദനം നൽകുന്നതാണ്. ദിവസത്തെ എങ്ങനെ ക്രമീകരിക്കണം എന്നതിനെക്കുറിച്ച് ഇമാം ഇബ്‌നു സുന്നി, ഇമാം നസാഈ, ഇമാം സുയൂത്വി(റ)വിനെ പോലുള്ളവർ ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുണ്ട്. അതിനാൽ ഓരോ സെക്കന്റും വിലപ്പെട്ടതാണ്. തീർച്ചയായും അന്ത്യദിനത്തിൽ അതിനെ സംബന്ധിച്ച് ചോദ്യം ചെയ്യാതിരിക്കില്ല.


 പിന്നീട് ചെയ്യാം എന്ന മനോഭാവത്തോടെ നീട്ടിവെക്കുന്നത് അലസതയുടെ ലക്ഷണമാണ്. ഇങ്ങനെ മാറ്റിവെക്കുന്നതാണ് സമയനഷ്ടത്തിന്റെ പ്രധാന വില്ലൻ. അലി (റ) പറയുന്നു: പിന്നീട് ചെയ്യാമെന്ന ചിന്ത ആഖിറത്തെ മറപ്പിക്കും. മഹാന്മാർ പറഞ്ഞു: ഇബിലീസിന്റെ സൈന്യങ്ങളിൽ ഏറ്റവും ശക്തൻ ‘സൗഫ’യാണ്. പിന്നെ ചെയ്യാമെന്ന വിചാരം ഇട്ടുതന്ന് നന്മയെ തകർക്കുന്ന വിഭാഗമാണ് ഇത്.

നാളെ ചെയ്യാനുള്ളത് ഇന്ന് ചെയ്യുന്നിടത്താണ് വിശ്വാസിയുടെ മിടുക്ക്. ഇപ്പോൾ സാധിക്കുന്ന കാര്യങ്ങൾ നീട്ടിവെക്കുന്നത് അലസന്മാരുടെ ലക്ഷണമാണ്. നിസ്‌കാരം പ്രഥമ സമയത്ത് തന്നെ നിർവഹിക്കണമെന്നതിന്റെ യുക്തി ഇതാണ്. ഇസ്‌ലാം അത്രമേൽ സമയത്തിന് പ്രാധാന്യം കൽപിക്കുന്നു.


*📍സമയക്രമീകരണം*


   തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ജീവിക്കാൻ തന്നെ മറന്നവരാണ് പലരും. യഥാർത്ഥത്തിൽ സമയക്കുറവ് എന്നൊന്നുണ്ടോ. ഇല്ലതന്നെ. ദരിദ്രനും സമ്പന്നനും പാമരനും പണ്ഡിതനും ഇന്ത്യക്കാരനും അമേരിക്കക്കാരനുമെല്ലാം 24 മണിക്കൂർ ലഭിക്കുന്നു. ചിലരത് അധ്വാനം കൊണ്ട് മികച്ചതാക്കുന്നു. മൂല്യവത്തായി വിനിയോഗിക്കാതിരിക്കുന്നിടത്താണ് ചിലരെല്ലാം പരാജയപ്പെടുന്നത്.

മൊബൈൽ കയ്യിലെടുക്കുമ്പോൾ തന്നെ അത് തിരിച്ചുവെക്കുന്ന സമയം മനസ്സിൽ കുറിക്കുകയും ആ സമയത്ത് തന്നെ മാറ്റിവെക്കുകയും ചെയ്യുന്ന ശീലം വളർത്തി നോക്കൂ. മക്കളിലും വിദ്യാർത്ഥികളിലുമെല്ലാം ഇത് ഫലപ്രദമാണ്.


 നിത്യവ്യവഹാരങ്ങളെ സമയബന്ധിതമായി ചെയ്തുതീർക്കുക എന്നതാണ് സമയം ലാഭിക്കാനുള്ള മറ്റൊരു ഉപായം. ഓരോ പ്രവർത്തനത്തിനും ഇത്ര സമയം എന്ന് കണക്കാക്കുക. പ്രവർത്തനത്തിന്റെ ക്വാളിറ്റി അനുസരിച്ചായിരിക്കണം സമയം നിർണയിക്കുന്നത്. എത്ര സമയം അങ്ങാടിയിൽ, കവലകളിൽ, സുഹൃത്തുക്കൾക്കൊപ്പം, പള്ളിയിൽ, ക്ലാസിനായി ചെലവിട്ടു എന്നതിനെ കുറിച്ച് നിരീക്ഷണം നടത്തുകയും വരുംദിവസങ്ങളിൽ കൂടുതൽ മെച്ചപ്പെട്ടതാക്കുകയും ചെയ്യണം.


 ആസൂത്രണമില്ലായ്മ മൂലം വീട്ടുജോലികൾ സമയത്തിന് തീർക്കാനാവാത്ത എത്രയെത്ര കുടുംബിനികളുണ്ട്! വിശ്വാസിയുടെ ജീവിതം നന്മയിൽ അധിഷ്ഠിതമായിരിക്കണം. സമയം നഷ്ടപ്പെടുന്നുണ്ടെന്നു പോലും തിരിച്ചറിയാത്ത വിധം ജീവിതം തീർക്കുന്നവർ എത്ര ഹതഭാഗ്യർ.


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

*join islamic 



▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...