*86 ☪ FRIDAY THOUGHT ☪*
*✦•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•✦*
*💧Part : 86💧*
*📌 ചതുരനുശാസനം*
✍🏼മഹാനായ സുൽത്ഥാനുസ്സാഹിദീൻ സയ്യിദീ ഇബ്റാഹീം ബിൻ അദ്ഹം (റളിയല്ലാഹു അൻഹു) പറയുന്നു: അല്ലാഹുﷻവിന്റെ ഔലിയാക്കളിൽ ഒരുപാടു പേരോടു സഹവസിക്കാൻ ജബൽലബ്നാനിൽ വച്ച് എനിക്കു ഭാഗ്യം ലഭിച്ചു. അവരെല്ലാവരും എന്നോട് ഇങ്ങനെ വസിയ്യത്തു ചെയ്തു:
"ദുനിയാവിന്റെ സുഖലോലുപതയിൽ അഭിരമിക്കുന്നവരെ കണ്ടുമുട്ടിയാൽ അവരോടു താങ്കൾ നാലു കാര്യങ്ങൾ ഉപദേശിക്കുക.
*1)* അമിതഭോജനം ചെയ്യുന്നവന്ന് ആരാധനകളിലെ മാധുര്യം ലഭിക്കുന്നതല്ല.
*2)* അമിതമായി ഉറങ്ങുന്നവന്ന് ആയുസ്സിൽ ബറകത്തു ലഭിക്കുന്നതല്ല.
*3)* അല്ലാഹുﷻവിന്റെ കോപം കാര്യമാക്കാതെ ജനങ്ങളുടെ പ്രീതി കാംക്ഷിക്കുന്നവൻ റബ്ബിന്റെ പൊരുത്തം പ്രതീക്ഷിക്കേണ്ടതില്ല,
*4)* അനാവശ്യ സംസാരവും ഗീബത്തും പെരുപ്പിക്കുന്നവൻ ഇസ്‌ലാം ദീനിലായി ദുനിയാവിൽ നിന്നു വിട്ടു പിരിയുന്നതല്ല.
ഇതുൾക്കൊണ്ടു ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ.., ആമീൻ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment