.
🏴
*മരണം നമ്മുടെ കൂടെയുണ്ട്*🏴
കെട്ടുറപ്പുള്ള കെട്ടിടത്തിന്റെ ഏറ്റവും സുരക്ഷിതമായ നിലയിൽ നിങ്ങൾ ഇരുന്നാലും പടച്ചവൻ കുറിച്ച മരണത്തിന്റെ തിയ്യതി എത്തി കഴിഞ്ഞാൽ ആ സുരക്ഷാ വലയങ്ങളെ മുഴുവൻ ബേധിച്ചു കൊണ്ട് മരണത്തിന്റെ ദൂദൻ നമ്മിലേക്ക് എത്തുന്നതാണ്..
*ചരിത്രത്തിന്റെ ഇന്നലകളിൽ എത്ര എത്ര രാജാക്കന്മാരാണ് കാലി കൈകളുമായി തിരിച്ച് പോയത്.. അവയൊന്നും നമ്മുടെ കണ്ണുകളെ തുറപ്പിക്കുന്നില്ലേ..*❔
മരണം!! അതൊരു യാഥാർഥ്യമാണ്..
📗 ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.(3:185)
📘 അള്ളാഹു ഒരു മനുഷ്യനെ ഒരു (പ്രത്യേക) സ്ഥലത്ത് വെച്ച് മരിപ്പിക്കാനുദ്ദേശിച്ചാൽ അയാൾക് അവിടെ പോകേണ്ട ഒരു ആവശ്യമുണ്ടാക്കിക്കൊടുക്കും ” ( അങ്ങനെ അയാൾ സ്വയം അവിടെ ആ സമയത്ത് എത്തുമെന്നർത്ഥം.)
[ തിർമിദി]
📕 മരണവെപ്രാളം യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്. എന്തൊന്നില്‍ നിന്ന് നീ ഒഴിഞ്ഞ് മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്.(50:19)
📙 ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു
(63:11)
*നാം ഭയത്തിലാണ്. എന്തായാലും ഒരിക്കൽ മരണം കണ്ടുമുട്ടും എന്ന് ഉറപ്പുള്ള നാം അതിനെക്കുറിച്ച് ചിന്തിക്കാറുണ്ടോ*❓
📗 അബൂഹുറയ്റ (റ) വിൽ നിന്ന് നിവേദനം. നബി സ്വ പറഞ്ഞു: "നിങ്ങൾ സർവ്വ രസങ്ങളും നശിപ്പിക്കുന്നതിന്റെ (മരണം) സ്മരണയെ വർദ്ധിപ്പിക്കുവീൻ.”
(നസാഈ, തിർമുദി, ഇബ്നുമാജഃ)
📘 നബി(സ്വ) പറയുന്നു: “ആസ്വാദനങ്ങളുടെ അന്തകനായ മരണത്തെ നിങ്ങള്‍ ധാരാളമായി സ്മരിക്കുക” (തുര്‍മുദി)
*മാറാവ്യാധികൾ കൊണ്ട് ജനങ്ങൾ മരിക്കുമ്പോൾ മരണസംഖ്യ നോക്കി നാം നെടുവീർപ്പെടാറില്ലേ?എന്നിട്ടും ഇന്നല്ലെങ്കിൽ നാളെ നമ്മിലേക്ക് വരാനുള്ള ആ മരണത്തിന് വേണ്ടി നാം തയ്യാറാവാത്തത് എന്തുകൊണ്ടാണ്❓*
നമ്മുടെ പാരത്രിക ജീവിതം സുഖകരമാക്കാൻ നാം ഒരുങ്ങേണ്ടതില്ലേ❔
📕 പ്രിയ സഹാബി ത്വാരിഖുല്‍ മഹാരിബി(റ)ക്ക് പ്രവാചന്‍(സ്വ) നല്‍കിയ ഉപദേശം ഇപ്രകാരമാണ്: ഹേ, ത്വാരിഖ്, മരണം വന്നിറങ്ങുന്നതിനും മുമ്പേ, മരണത്തിനായി നീ ഒരുങ്ങിയിരിക്കുക.
(ഹാകിം)
💡 *മരണത്തെ കുറിച്ച് സദാ ഓർമയുണ്ടാകുമ്പോൾ സ്വഭാവികമായും സൽകർമങ്ങളിൽ നിരതരാവാനും തെറ്റുകളിൽ നിന്ന് വിട്ട് നിൽക്കാനും കഴിയും*
📙 നബി ( സ) പറഞ്ഞു : "മരണ വെപ്രാളം വന്നെത്തുന്നത് വരെ ഒരു അടിമയുടെ പശ്ചാതാപം അള്ളാഹു സ്വീകരിക്കും”
(ഇബ് നുമാജ, തിർമിദി )
*നാം അല്ലാഹുവിലേക്ക് ആത്മാർത്ഥമായി പശ്ചാത്തപിച്ചു മടങ്ങിയോ?*
*നമ്മുടെ സൽകർമങ്ങൾ നാം വർദ്ധിപ്പിച്ചോ❓*
💭 സ്വയം ചിന്തിക്കുക: *എന്റെ ഇതുവരെയുള്ള കർമ്മങ്ങൾ കൊണ്ട് നല്ല മരണത്തിനു ഞാൻ യോഗ്യനാണോ..*❔
📙 ഖബറിന്റെ പുറമെ കാണുന്നവർക്ക് എല്ലാം ശാന്തമാണെങ്കിലും അകം വളരെ ഭയാനകവും ദുരന്തങ്ങളുമാണു..
(ഇമാം ഇബ്നുൽ ഖയ്യിം( റ) യുടെ “റുഹ്” എന്ന ഗ്രന്ഥം )
*ചിറകണിഞ്ഞിട്ടില്ലാത്ത സ്വപ്നങ്ങൾ ഓരോ മയ്യിത്തിനുമുണ്ട് എന്ന് നമ്മൾ ഓർക്കണം*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment