*413 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*47📌 അബ്ബാദുബ്നുബിശ്ർ (റ)*
*💧Part : 01💧*
അൻസാരികളിൽ പ്രമുഖനായിരുന്നു ഖസ്റജ് ഗോത്രക്കാരനായിരുന്ന അബ്ബാദ് (റ). മിസ്അബ് (റ) മദീനയിൽ അസ്അദിന്റെ വീട്ടിൽ പ്രബോധനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അബ്ബാദ് (റ) അവിടെ കേറിച്ചെന്നു. ഋജുമനസ്ക്കനായിരുന്ന അദ്ദേഹം മിസ്തബ് (റ) വിന്റെ വചനങ്ങൾ ശ്രദ്ധിച്ചുകേട്ടുകൊണ്ടിരുന്നു.
അല്ലാഹു ﷻ അദ്ദേഹത്തിൻ്റെ ഹൃദയകവാടം തുറന്നു കൊടുത്തു. ഇസ്‌ലാമിൻ്റെ ഉന്നതിക്കുവേണ്ടി അദ്ദേഹം ബൈഅത്തു ചെയ്തു. അന്നു മുതൽ അൻസാരികളിൽ പ്രമുഖനായിത്തീർന്നു അദ്ദേഹം.
നബിﷺയുടെയും അനുയായികളുടെയും മദീനപ്രവേശനത്തോടുകൂടി സത്യവും അസത്യവും പരസ്യമായ സംഘട്ടനത്തിലേർപ്പെട്ടു.
തൗഹീദും ശിർക്കും രണാങ്കണങ്ങളിൽ ബലപരീക്ഷണം നടത്താൻ തുടങ്ങി. അതോടെ എല്ലാ സമരമുഖത്തും അബ്ബാദ് (റ) എന്ന രണശൂരൻ മുൻനിരയിൽ നിലയുറപ്പിച്ചു. രണാങ്കണങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ച ധൈര്യവും പരാക്രമവും ചരിത്രത്തിൽ നിസ്തുലമായിരുന്നു. അബ്ബാദ് (റ)വിന്റെ ഈമാനികാവേശം അപാരമായിരുന്നു.
ഒരിക്കൽ നബിﷺയും അനുയായികളും "ദാത്തുർറുഖാഅ് " യുദ്ധം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പരിക്ഷീണിതരായ അവർ അന്തിയുറങ്ങാൻ ഒരിടത്ത് കേമ്പ് ചെയ്തു.
അമ്മാറുബ്നു യാസിർ(റ)വിനെയും അബ്ബാദ്(റ)വിനെയും നബി ﷺ രാത്രിയിൽ അംഗരക്ഷകരായി പാറാവു നിർത്തി. കൺപോളകളിൽ ഉറക്കം വീണു. നിയന്ത്രിക്കാനാവാതെ വളരെ പണിപ്പെട്ടുകൊണ്ടായിരുന്നു അവർ രാത്രി കഴിച്ചിരുന്നത്.
അബ്ബാദ് (റ), അമ്മാർ(റ)വിനോട് അൽപനേരം ഉറങ്ങാൻ ആവശ്യപ്പെട്ടു. അമ്മാർ (റ) ഉറങ്ങുകയും ചെയ്തു. പരിസരം വളരെ നിർഭയമായിരുന്നു.
അബ്ബാദ് (റ) അംഗശുദ്ധിവരുത്തി, നമസ്ക്കരിക്കാൻ തുടങ്ങി. തൊട്ടടുത്ത് തന്നെ അമ്മാർ (റ) കിടക്കുന്നുണ്ടായിരുന്നു.
അബ്ബാദ് (റ) ഫാത്തിഹ കഴിഞ്ഞു സൂറത്ത് ഓതാൻ തുടങ്ങി. അപ്പോഴേക്കും കൂരിരുട്ടിൽ അബ്ബാദ് (റ) വിൻ്റെ കണംകയ്യിൽ ഒരു അമ്പ് വന്നുതറച്ചു. കാര്യമായി ഒന്നും സംഭവിക്കാത്ത മട്ടിൽ അദ്ദേഹം അമ്പ് പറിച്ചെടുത്ത് നമസ്ക്കാരം തുടർന്നു! വീണ്ടും ഒരമ്പുകൂടി വന്നു തറച്ചു! അതും അദ്ദേഹം പറിച്ചെടുത്തു.
അങ്ങനെ റുകൂഇലേക്ക് പോകുന്നതിനുമുമ്പ് തുടരെതുടരെ മൂന്ന് അസ്ത്രങ്ങൾ അദ്ദേഹത്തിന്ന് ഏൽക്കുകയുണ്ടായി. എങ്കിലും അദ്ദേഹം അത് വകവെക്കാതെ നമസ്കാരം തുടരുകതന്നെ ചെയ്തു!
സുജൂദിലെത്തിയപ്പോൾ അദ്ദേഹത്തിന്ന് ക്ഷീണം ബാധിച്ചു. നമസ്കാരം മുറിക്കാതെ അമ്മാർ (റ) വിനെ കുലുക്കി വിളിച്ചു. അമ്മാർ (റ) ഉറക്കച്ചടവോടെ എഴുന്നേറ്റു. നമസ്കാരത്തിൽ നിന്ന് വിരമിച്ച അബ്ബാദ് (റ) പറഞ്ഞു: “എനിക്ക് അപകടം പിണഞ്ഞിരിക്കുന്നു”
കാര്യം മനസ്സിലാക്കിയ അമ്മാർ (റ) അദ്ദേഹത്തോട് ചോദിച്ചു: “അത്ഭുതം തന്നെ! എന്തുകൊണ്ട് ആദ്യത്തെ അസ്ത്രമേറ്റപ്പോൾ തന്നെ എന്നെ വിളിച്ചുണർത്തിയില്ല..?''
അബ്ബാദ് (റ) പറഞ്ഞു: “എന്റെ ഹൃദയം കവർന്ന ചില ആയത്തുകളായിരുന്നു. ഞാനപ്പോൾ ഓതിയിരുന്നത്. അത് നിർത്തിവെക്കാൻ ഞാൻ അപ്പോൾ ഇഷ്ട്ടപ്പെട്ടില്ല. തന്നെയുമല്ല, നബി ﷺ എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വത്തിന് ഭംഗംവരുമല്ലോ എന്ന് കരുതിയില്ലായിരുന്നെങ്കിൽ അപ്പടി ഞാൻ മരണം വരിക്കുമായിരുന്നു!"
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment