Skip to main content

തയമ്മും അറിയേണ്ടതെല്ലാം

 *🙌🏼 തയമ്മും അറിയേണ്ടതെല്ലാം 🙌🏼*

 ======================== 



*🔹മൂന്നു കാരണങ്ങള്‍*


*🔹ഫര്‍ളുകള്‍*


*🔹തയമ്മുമിന്റെ സുന്നത്തുകള്‍*


*🔹തയമ്മുമിന്റെ രീതി*


*🔹മുറിവും തയമ്മുമും*


*🔹ഒന്നിലധികം തയമ്മും*


*🔹നിസ്‌കാരം മടക്കണോ?*


*🔹ബാത്വിലാകുന്ന കാര്യങ്ങള്‍*


*🔹മയ്യിത്തും തയമ്മുമും*


     ✍🏼കരുതൽ എന്നാണ് 'തയമ്മും' എന്ന വാക്കിന്റെ അർത്ഥം. ചില 

നിബന്ധനകളോടെ മുഖത്തും രണ്ടു കൈകളിലും മണ്ണ് ഉപയോഗിക്കുക എന്നതു തയമ്മുമിന്റെ ശർഈ അർത്ഥവുമാണ്.  

ഇസ്ലാം തിരുനബിﷺയുടെസമുദായത്തിനു മാത്രം നൽകിയ സവിശേഷതയാണിത്. മുൻ സമുദായങ്ങൾക്കൊന്നും തയമ്മും  

നിയമമാക്കപ്പെട്ടിട്ടില്ല...

  (തുഹ്ഫ 1/324)


 വിശുദ്ധ ഖുർആൻ, തിരുസുന്നത്ത്, മുജ്തഹിദുകളായ പണ്ഡിതരുടെ  

ഏകോപനം (ഇജ്മാഅ്) എന്നീ മൂന്ന് ഖണ്ഡിത പ്രമാണങ്ങൾ മുഖേന  

സ്ഥിരപ്പെട്ടതാണ് തയമ്മും. ഹിജ്റ നാലാം വർഷത്തിലാണ് അതു നിർബന്ധമാക്കപ്പെട്ടത്. 


 അല്ലാഹു ﷻ പറയുന്നു: ''നിങ്ങൾക്ക് ശുദ്ധീകരിക്കുവാൻ വെള്ളം  

ലഭിച്ചില്ലെങ്കിൽ ശുദ്ധമായ മണ്ണിനെ തേടുക.''(മാഇദ: 6) ''ശുദ്ധീകരിക്കാൻ  

വെള്ളം കിട്ടാത്തപക്ഷം ശുദ്ധിയുള്ള മണ്ണിനെ കരുതുക. എന്നിട്ട്  

മുഖവും രണ്ടു കൈകളും തടവുക.''(നിസാഅ്: 43) വിശുദ്ധ ഖുർആനിൽ പ്രസ്തുത രണ്ട് സൂക്തങ്ങളിലാണ് അല്ലാഹു ﷻ തയമ്മുമിനെ കുറിച്ച് പരാമർശിച്ചത്. നബിﷺതങ്ങൾ പ്രസ്താവിച്ചു : ''ഭൂമിയെ നിങ്ങൾക്ക് സുജൂദ് ചെയ്യാനുള്ള സ്ഥലവും ഭൂമിയിലെ മണ്ണിനെ 

ശുദ്ധീകരണത്തിനുമാക്കി.''

  (അഹ്മദ്) 


*മൂന്നു കാരണങ്ങൾ*

 

   തയമ്മും അനുവദനീയമാവാൻ മൂന്നു കാരണങ്ങളുണ്ട്. 

*ഒന്ന്:* വെള്ളം ഇല്ലാതിരിക്കുക. 

*രണ്ട്:* കൊല്ലൽ നിഷിദ്ധമായ ജീവികളുടെ (അത് സ്വശരീരമോ കൂട്ടുകാരോ മറ്റു ജീവികളോ ആകട്ടെ) ദാഹശമനത്തിനു വെള്ളം ആവശ്യമായിവരിക. 

*മൂന്ന്:* വെള്ളം ഉപയോഗിക്കുന്നതുമൂലം

ഒരു അവയവത്തിന്റെ ഉപകാരം നഷ്ടപ്പെടുക, സുഖം പ്രാപിക്കാൻ 

താമസം നേരിടുക, പ്രത്യക്ഷാവയവങ്ങളിൽ വികൃതമാകുന്ന  

പാടുകളുണ്ടാവുക എന്നിവ ഭയപ്പെടൽ.

 ഈ മൂന്നു കാരണങ്ങൾ ഉണ്ടായാൽ ചെറിയ അശുദ്ധിയുള്ളവരും വലിയ അശുദ്ധിയുള്ളവരും 

വുളൂഅ്‌, കുളി എന്നിവയ്ക്കു പകരം തയമ്മും ചെയ്യണം. 

  (തുഹ്ഫ: 1/325)


 തയമ്മുമിന്റെ മുമ്പ് നജസ് നീക്കുക, സമയം പ്രവേശിച്ച ശേഷം തയമ്മും ചെയ്യുക, 

തയമ്മും ശുദ്ധിയുള്ള പൊടിമണ്ണ് കൊണ്ടാവുക,  

രണ്ടു പ്രാവശ്യം മണ്ണ് അടിച്ചെടുക്കുക എന്നിവ ശർത്തുകളാണ്.


 തയമ്മുമിന്റെ മുമ്പ് നജസ് നീക്കാൻ സാധിച്ചിട്ടില്ലെങ്കിൽ തയമ്മും 

ചെയ്ത് നിസ്കരിക്കുകയും നിസ്കാരം പിന്നീട് മടക്കുകയും വേണമെന്ന് ഇമാം ഇബ്നു ഹജർ (റ) പ്രസ്താവിച്ചിട്ടുണ്ട്...

  (കുർദി : 1/190)


*ഫർളുകൾ*

 

   തയമ്മുമിനു അഞ്ച് ഫർളുകളുണ്ട്.


*1)* നിയ്യത്ത്: മുഖം തടവാൻ വേണ്ടി  

മണ്ണ് അടിച്ചെടുക്കുമ്പോഴോണ് നിയ്യത്ത് ചെയ്യേണ്ടത്. മുഖം 

തടവുന്നതുവരെ നിയ്യത്തിനെ നിലനിർത്തണം. നിസ്കാരത്തെ  

ഹലാലാക്കുന്നുവെന്നോ ശുദ്ധീകരണം അനിവാര്യമായ ത്വവാഫ്, മുസ്ഹഫ് ചുമക്കല്, മയ്യത്ത് നിസ്കാരം, ജുമുഅ, ജുമുഅയിലെ ഖുതുബ പോലുള്ള വല്ല കാര്യങ്ങളും ഹലാലാക്കുന്നുവെന്നോ  

കരുതലാണ് തയമ്മും സ്വഹീഹാകാനുള്ള നിയ്യത്ത്. അശുദ്ധിയെ ഉയർത്തുന്നുവെന്ന് കരുതിയാൽ തയമ്മും സാധുവാകില്ല.


 ശുദ്ധീകരണം ആവശ്യമായ എല്ലാ കാര്യങ്ങളും മേൽ വിവരിച്ച എല്ലാ  

നിയ്യത്ത് കോണ്ടും ചെയ്യാവതല്ല. ഫർള് നിസ്‌കാരം, അല്ലെങ്കിൽ ഫർളായ ത്വവാഫ് ഹലാലാക്കുന്നുവെന്ന് കരുതിയാൽ പ്രസ്തുത തയമ്മും 

കൊണ്ട് ഫർളും സുന്നത്തുകളും നിർവഹിക്കാവുന്നതാണ്. 

 

 സുന്നത്ത് ഹലാലാക്കുന്നുവെന്നോ വെറും നിസ്കാരം ഹലാലാക്കുന്നുവെന്നോ കരുതിയാൽ ആ തയമ്മും കൊണ്ട് സുന്നത്ത് നിസ്കാരം മാത്രം നിർവഹിക്കാം. ഫർള് നിസ്കരിച്ചുകൂടാ. നിസ്കാരം,  

ത്വവാഫ് എന്നിവയല്ലാത്ത ശുദ്ധി ആവശ്യമായ മറ്റേതെങ്കിലും കർമ്മങ്ങളെ ഹലാലാക്കുന്നുവെന്ന് കരുതി തയമ്മും ചെയ്താൽ അവ രണ്ടുമല്ലാത്ത കാര്യങ്ങളും നിർവഹിക്കാം. 

 

 ചുരുക്കത്തിൽ തയമ്മുമിന്റെ നിയ്യത്തിന്റെ കാര്യത്തിൽ മൂന്ന്  

പദവിയാണുള്ളത്. 

*ഒന്ന്:* ഫർളായ നിസ്കാരം, ഫർളായ ത്വവാഫ് എന്നിവ ഹലാലാക്കുന്നുവെന്ന് കരുതല്.

*രണ്ട്:* സുന്നത്തായ നിസ്കാരം, 

സുന്നത്തായ ത്വവാഫ്, മയ്യിത്ത് നിസ്കാരം, ജുമുഅയുടെ ഖുതുബ 

എന്നിവ ഹലാലാക്കുന്നുവെന്ന് കരുതല്. 

*മൂന്ന്:* മുസ്ഹഫ് ചുമക്കല്, ഖുർആൻ പാരായണത്തിന്റെ സുജൂദ്, വലിയ അശുദ്ധിക്കാരൻ ഖുർആൻ ഓതൽ ഹലാലാക്കുന്നുവെന്ന് കരുതല്.


 പ്രസ്തുത മൂന്ന് പദവികളിൽ നിന്ന് ഒന്നാം ഇനത്തിൽ പെട്ട ഏതെങ്കിലുമൊന്ന് കരുതിയാൽ ആ തയമ്മും കൊണ്ട് ഒന്നാം ഇനത്തിൽ പെട്ട കാര്യങ്ങളും രണ്ടും മൂന്നും പദവികളിൽപെട്ട കാര്യങ്ങളും ചെയ്യാവുന്നതാണ്. രണ്ടാം പദവിയിൽ പെട്ട ഏതെങ്കിലുമാണ് കരുതിയതെങ്കിൽ ഒന്നാം പദവിയിലേ കാര്യങ്ങൾ ചെയ്യാവതല്ല. രണ്ടും മൂന്നും പദവികളിലെ സർവ്വ കാര്യങ്ങളും നിർവഹിക്കുകയും ചെയ്യാം. മൂന്നാം പദവിയിലെ നിയ്യത്ത് കൊണ്ടുള്ള തയമ്മും കൊണ്ട് ആ പദവിയിലെ കാര്യങ്ങൾ ചെയ്യാമെന്നല്ലാതെ ഒന്നും രണ്ടും പദവികളിലെ കാര്യങ്ങൾ ചെയ്തുകൂടാ...

  (തുഹ്ഫ, ശർവാനി: 1/360, 361) 


*2)* മണ്ണിനെ അടിച്ചെടുക്കലാണ് രണ്ടാമത്തെ ഫർള്: കാറ്റ് അടിച്ചതുമൂലം പൊടിമണ്ണ് മുഖത്താവുകയും അതു തടവുകയും ചെയ്താൽ തയമ്മുമാവില്ല. കാരണം, മണ്ണ് അടിച്ചെടുത്തിട്ടില്ല. ഒരാളുടെ സമ്മതത്തോടെ മറ്റൊരാൾ തയമ്മും ചെയ്തുകൊടുത്താൽ മതിയാകുന്നതാണ്. സമ്മതം കൊടുത്തവൻ തന്നെ നിയ്യത്ത് ചെയ്യണം.

 

*3)* മുഖം തടവൽ, 


*4)* രണ്ട് കൈ മുട്ട് ഉൾപ്പെടെ തടവൽ 


*5)* മുഖം തടവിയ ശേഷം കൈ തടവൽ. 


*തയമ്മുമിന്റെ സുന്നത്തുകൾ*


   ആദ്യത്തിൽ ബിസ്മി ചൊല്ലൽ, ഖിബ്‌ലയിലേക് മുന്നിടൽ, ബിസ്മിയുടെയും മണ്ണ് അടിച്ചെടുക്കുന്നതിന്റെയും ഇടയിൽ മിസ്‌വാക്ക് ചെയ്യൽ, രണ്ട് കൈ കൊണ്ട് മണ്ണിനെ ഒരുമിച്ചടിക്കൽ, ആദ്യത്തെ അടിയുടെ അവസരത്തിൽ മോതിരം അഴിച്ചുവെക്കൽ, ഓരോ അടിയിലും കൈവിരലുകൾ വിട്ടുപിരിക്കൽ, മണ്ണിനെ അടിച്ചെടുത്ത ശേഷം മുഖം തടവുംമുമ്പ് രണ്ട് കൈ കുടഞ്ഞുകൊണ്ടോ ഊതിക്കൊണ്ടോ മണ്ണിനെ ലഘൂകരിക്കൽ, മുഖത്തിന്റെ മേൽഭാഗവും വലത് കയ്യും മുന്തിക്കൽ, രണ്ടു കൈവിരലുകളെ കോർത്തുകൊണ്ട് തടവൽ, കൈ തടവുമ്പോൾ തോളം കൈ തടവൽ, ഒരു ഉള്ളം കൈകൊണ്ട് മറ്റേ ഉള്ളം കൈ തടവൽ, അവയവത്തിന്റെ മേൽ കൈ ശക്തമാക്കി നടത്തൽ, രണ്ടു തടവലും തുടർച്ചയായി കൊണ്ടുവരൽ, തടവൽ അവർത്തിക്കാതിരിക്കൽ, നിസ്ക്കാരം, അതുപോലെയുള്ളത് അവസാനിക്കുന്നതുവരെ മുഖത്തും കരങ്ങളിലുമുള്ള മണ്ണിനെ തടവാതിരിക്കൽ, വുളൂഅ്‌, കുളി എന്നിവയ്ക്കു ശേഷമുള്ള ദിക്ർ ദുആകൾ തയമ്മുമിനുശേഷം കൊണ്ടുവരൽ. തയമ്മും ചെയ്ത ശേഷം രണ്ടു റക്അത്ത് സുന്നത്ത് നിസ്കാരം നിർവഹിക്കൽ എന്നിവ തയമ്മുമിന്റെ സുന്നത്തുകളാണ്. 


*മുസ്തഅ്മലായ മണ്ണ്* 


   മുസ്തഅ്മലായ വെള്ളം ഉള്ളതുപോലെത്തന്നെ മുസ്തഅമലായ മണ്ണുമുണ്ട്. ശരീരത്തിൽ (മുഖത്തും രണ്ടു കരങ്ങളിലും) തങ്ങി നിൽക്കുന്ന മണ്ണിനെ തയമ്മുമിന്റെ സമയത്ത് അവയവങ്ങളിൽ നിന്ന് താഴെ വീഴുന്ന മണ്ണിനും മുസ്തഅമലായ മണ്ണിന്റെ വിധിയാണുള്ളത്. മണ്ണിൽ രണ്ടാമത്തെ അടിക്കൽ കൊണ്ട് തന്നെ രണ്ട് ഉള്ളംകൈകൊണ്ട് തടവുക എന്ന ബാധ്യത നിറവേറി. പ്രസ്തുത വേളയിൽ രണ്ട് കയ്യിലുമുള്ള മണ്ണിന് മുസ്‌തഅമലിന്റെ വിധിയില്ല. കയ്യിൽ നിന്നു പിരിഞ്ഞ മണ്ണിനാണ് മുസ്തഅമലായ മണ്ണിന്റെ വിധിയുള്ളത്. രണ്ടാം തവണ രണ്ട് ഉള്ളംകൈകൊണ്ട് മണ്ണിൽ അടിക്കലോട്കൂടി തന്നെ രണ്ട് ഉള്ളംകൈ തടവിയ ബാധ്യതയിൽ നിന്ന്‌ ഒഴിവായതുകൊണ്ടാണ് രണ്ട് കൈമുട്ടോടുകൂടി തടവിയാൽ ഒരു ഉള്ളംകൈകൊണ്ട് മറ്റേ ഉള്ളംകൈ തടവൽ സുന്നത്തിന്റെ കൂട്ടത്തിൽ എണ്ണിയത്...

  (ഉമൈറ 1/91)


*തയമ്മുമിന്റെ രീതി*


   ഖിബ്‌ലയിലേക്ക് മുന്നിട്ട് ബിസ്മി ചൊല്ലുക, ശേഷം മിസ്‌വാക്ക് ചെയ്യുക, കൈവിരലിൽ മോതിരമുണ്ടെങ്കിൽ അത് അഴിച്ചുവെക്കുക, ശേഷം ഫർളാക്കപ്പെട്ട നിസ്കാരത്തെ ഞാൻ ഹലാലാക്കുന്നുവെന്ന് നിയ്യത്ത് ചെയ്ത് രണ്ട് കൈ ശുദ്ധമായ പൊടിമണ്ണിൽ അടിച്ച്, കൈകുടഞ്ഞു മണ്ണ് ലഘുവാക്കി മുഖം പരിപൂർണമായി തടവുക. മൂക്കിന്റെ ഭാഗവും തടിയുടെ ഭാഗവുമെല്ലാം ശ്രദ്ധിച്ചു തടവണം. 


 മുഖം, കൈ എന്നിവയിലുള്ള മുടിയുടെ കുറ്റിയിലേക്ക് മണ്ണ് ചേർക്കൽ നിർബന്ധമില്ല. അത് ബുദ്ധിമുട്ടാണെന്നാണ് ഫുകഹാഅ് കാരണം പറഞ്ഞത്. തിങ്ങിയ തടിയുടെ ഉൾഭാഗവും നിർബന്ധമില്ല. 

  (തുഹ്‌ഫ, ശർഫാനി : 1/362)


 രണ്ടാം തവണ കൈ മണ്ണിലിടിച്ച് ആദ്യം ഇടത് കൈകൊണ്ട് വലത് കൈ മുട്ട് വരെയും പിന്നെ വലത് കൈകൊണ്ട് ഇടത് കൈ മുട്ട് വരെയും തടവുക. 


കൈ തടവേണ്ട രൂപം : ഇടത് കയ്യിന്റെ വിരലുകളുടെ പള്ളകൾ കൊണ്ട് (തള്ളവിരൽ ഒഴികെ, അത് ഉയർത്തിപ്പിടിക്കണം) വലത് കയ്യിന്റെ തള്ളവിരൽ ഒഴികെയുള്ള വിരലുകളുടെ തലമുതൽ പുറംഭാഗം മുട്ട് ഉൾപ്പെടെ കയ്യിന്റെ പുറംഭാഗം തടവുക. ശേഷം ഇടത് മുൻകയ്യിന്റെ പള്ള കൊണ്ട് വലതുകൈയ്യിന്റെ പള്ളഭാഗം മുട്ട് മുതൽ തടവുക. ശേഷം ഇടത് കയ്യിന്റെ തള്ളവിരൽ കൊണ്ട് വലതുകൈയ്യിന്റെ പുറംഭാഗം തടവുക. ഈ വിവരിച്ചതുപോലെ ഇടതുകൈ വലതു കൈകൊണ്ട് തടവുക. അതിനുശേഷം രണ്ടിൽ ഒന്നിന്റെ ഉള്ളൻ കൈ കൊണ്ട് മറ്റേത് തടവുക. വിരലുകൾ പരസ്പരം കോർക്കുക. 


 രണ്ടാം തവണ മണ്ണ് അടിച്ചെടുക്കുമ്പോൾ കൈവിരലിൽ മോതിരം ഉണ്ടെങ്കിൽ അത് ഊരൽ നിർബന്ധമാണ്. എങ്കിലേ തയമ്മും സ്വഹീഹാവുകയുള്ളു. 


 നിസ്കാരത്തിന്റെ സമയം പ്രവേശിച്ച ശേഷമേ തയമ്മും ചെയ്യാവൂ എന്നു പറഞ്ഞല്ലോ. എന്നാൽ, ഒരാൾ ളുഹ്ർ നിസ്കാരത്തിന്റെ സമയം പ്രവേശിച്ച ശേഷം തയമ്മും ചെയ്തു. പക്ഷെ, ളുഹ്ർ നിസ്കരിച്ചില്ല. എങ്കിൽ ആ തയമ്മും കൊണ്ട് അസ്റിന്റെ സമയം പ്രവേശിച്ച ശേഷം അസ്ർ നിസ്കരിക്കാം. കാരണം തയമ്മും ഇവിടെ സ്വഹീഹായിട്ടുണ്ട്...

  (തുഹ്ഫ 1/360)


 അതേസമയം ഒരാൾ ളുഹാ നിസ്കാരം നിർവഹിക്കാൻ വേണ്ടി ളുഹായുടെ സമയത്തിനുശേഷം തയമ്മും ചെയ്തു. പ്രസ്തുത തയമ്മും കൊണ്ട് ളുഹാ നിസ്കരിച്ചാലും ഇല്ലെങ്കിലും ളുഹ്‌റിന്റെ സമയമായ ശേഷം ളുഹ്റ് നിസ്കരിക്കാവതല്ല. കാരണം, ളുഹാ സുന്നത്തും ളുഹ്ർ നിർബന്ധവുമാണല്ലോ. ളുഹാ നിസ്കാരം നേർച്ചയാക്കുകയും ളുഹായുടെ സമയം പ്രവേശിച്ച ശേഷം തയമ്മും ചെയ്തു. പക്ഷെ ളുഹാ നിസ്കരിച്ചില്ല. എങ്കിൽ ളുഹ്‌റിന്റെ സമയം പ്രവേശിച്ച ശേഷം ളുഹ്ർ നിസ്കരിക്കാം. കാരണം, നേർച്ചയാക്കപ്പെട്ട ളുഹാ നിസ്കാരവും ളുഹ്‌റും നിർബന്ധമാണ്...

  (തുഹ്ഫ : 1/360)


*മുറിവും തയമ്മുമും*


   ദേഹത്ത് മുറിവുള്ളതിനാൽ സാധ്യമായ ഭാഗങ്ങളെല്ലാം കഴുകി ബാക്കി ഭാഗങ്ങൾക്ക് വേണ്ടി തയമ്മും ചെയ്ത വലിയ അശുദ്ധിക്കാരൻ രോഗം സുഖപ്പെട്ടാൽ മുമ്പ് കഴുകാൻ സാധിക്കാത്ത ഭാഗവും കഴുകൽ നിർബന്ധമാണ്...

  (തുഹ്ഫ : 1/365)


 വെള്ളം പൂർണമായോ ഭാഗികമായോ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ വലിയ അശുദ്ധിക്കുവേണ്ടി തയമ്മും ചെയ്ത രോഗി സുഖം പ്രാപിച്ചാൽ കുളിക്കൽ നിർബന്ധമാണ്. എന്തുകൊണ്ടെന്നാൽ രോഗം സുഖപ്പെടലോടുകൂടി തയമ്മും ബാത്തിലായി. എന്നാണ് ഇതിന്റെ കാരണം...

  (തുഹ്ഫ 1/365)


 മുറിവ് കാരണം വലിയ അശുദ്ധിക്കാരൻ തയമ്മും ചെയ്ത ശേഷം തയമ്മുമിന്റെ അവയവത്തിൽ നിന്ന്‌ കഴുകാൻ സൗകര്യമായ ഭാഗങ്ങൾ കഴുകലാണ് ഉത്തമം. മണ്ണിന്റെ അടയാളത്തെ വെള്ളം നീക്കിക്കളയുന്നതിനുവേണ്ടിയാണിത്. വലിയ അശുദ്ധിക്കാരൻ കഴുകാൻ സൗകര്യമായതു കഴുകിയ ശേഷം തയമ്മും ചെയ്താലും സാധുവാണ്. കുളി നിർബന്ധമായവന്റെ ശരീരത്തിൽ എത്ര സ്ഥലത്ത് മുറിവുണ്ടെങ്കിലും ഒരു തയമ്മും ചെയ്താൽ മതി. 


*ഒന്നിലധികം തയമ്മും*


   വെള്ളം ഉപയോഗിക്കുന്നതിനു ഭാഗികമായി തടസ്സമുണ്ടാകുംവിധം വുളൂഇന്റെ ഒരു അവയവത്തിൽ മുറിവുണ്ടെങ്കിൽ ഒരു തയമ്മുവും രണ്ട് അവയവത്തിലാണെങ്കിൽ രണ്ട് തയമ്മുവും മൂന്ന് അവയവത്തിലാണെങ്കിൽ മൂന്നു തയമ്മുവും നിർബന്ധമാണ്. രണ്ട് കൈകളെ ഒരുമിച്ച് ഒരു അവയവമായിട്ടാണിവിടെ പരിഗണിക്കുക. രണ്ട് കാലുകളും ഒരു അവയവമായാണ് പരിഗണിക്കുന്നത്. അപ്പോൾ മുഖം, കൈ, തല, കാല് എന്നിങ്ങനെ നാലു അവയവങ്ങളാണ് വുളൂഇന്റെ അവയവങ്ങളായി ഉണ്ടാവുക. മൂന്ന് അവയവങ്ങളിൽ ഭാഗികമായും തലയിൽ ആസകലവും മുറിവുണ്ടെങ്കിൽ നാല് തയമ്മും നിർബന്ധമാണ്...

  (തുഹ്ഫ 1/348)


 അവയവങ്ങളുടെ മുറിവ് കാരണം ചെറിയ അശുദ്ധിക്കാരൻ തയമ്മും ചെയ്യുമ്പോൾ സാധ്യമാകുന്ന ഭാഗങ്ങളെല്ലാം കഴുകൽ നിർബന്ധമാണ്. വുളൂഇൽ തർത്തീബ് നിർബന്ധമായതിനാൽ ഓരോ അവയവവും കഴുകുന്ന വേളയിലാണ് പ്രസ്തുത അവയവത്തിനു വേണ്ടിയുള്ള തയമ്മും ചെയ്യേണ്ടത്. അപ്പോൾ മുഖത്ത് മുറിവുള്ളവൻ മുഖം കഴുകുന്ന വേളയിൽ തന്നെ മുഖത്തെ മുറിവിനു വേണ്ടി തയമ്മും ചെയ്യണം. അതിനു ശേഷമേ കൈ കഴുകാവൂ. 


 മുഖത്തു മാത്രമോ അല്ലെങ്കിൽ മുഖത്തും രണ്ട് കൈകളിലും അതുമല്ലെങ്കിൽ എല്ലാ അവയവങ്ങളിലും മുറിവ് വ്യാപകമായാൽ ഒരു തയമ്മും മതിയാകും. തർത്തീബ്‌ ഇവിടെ ഒഴിവായതിനാൽ വുളൂഇനു പകരമായി ഒരു തയമ്മും മതി. ഇനി തലയല്ലാത്ത എല്ലാ അവയവങ്ങളിലും മുറിവ് വ്യാപകമായാൽ രണ്ടു തയമ്മും അനിവാര്യമായി വരും. മുഖത്തിനും രണ്ടു കൈകൾക്കും വേണ്ടി ഒരു തയമ്മുവും രണ്ടു കാലുകൾക്കുവേണ്ടി മറ്റൊരു തയമ്മുവും. കൈകാലുകൾക്കിടയിൽ തല തടവൽ ഇവിടെ നിർബന്ധമായതിനാലാണ് രണ്ട് തയമ്മും അനിവാര്യമായത്. 


 കഴുകാൻ സാധ്യമാകുന്നത് കഴുകുന്നതിന്റെയും തയമ്മും ചെയ്യുന്നതിന്റെയും ഇടയിൽ തർത്തീബ്‌ നിർബന്ധമില്ലാത്തതിനാൽ ആദ്യം കഴുകലും പിന്നീട് തയമ്മുവും ആകാം. എങ്കിലും ആദ്യം തയമ്മുവും ശേഷം കഴുകലുമാണ് ഉത്തമം...

  (തുഹ്ഫ 1/348) 


 മുറിവുള്ള സ്ഥലത്ത് 'മറ'യുണ്ടെങ്കിൽ ആ മറയ്ക്കു മുകളിൽ വെള്ളം കൊണ്ട് തടവൽ നിർബന്ധമില്ല. എന്നാൽ തയമ്മുമിന്റെ അവയവത്തിലാണ് പ്രസ്തുത മറയെങ്കിൽ സാധിക്കുമെങ്കിൽ മണ്ണടിച്ചെടുത്ത കൈ കൊണ്ട് തടവൽ നിർബന്ധമാണ്. 


 മുറിവിനു മുകളിൽ ശീല കൊണ്ടോ മറ്റോ വച്ച് കെട്ടൽ ആവശ്യമായി വന്നാൽ പൂർണ ശുദ്ധി വരുത്തിയ ശേഷമേ (വുളൂഅ്‌ എടുത്ത ശേഷം) വെച്ച് കെട്ടാവൂ. പിന്നീട് ശുദ്ധി വരുത്തുന്ന അവസരം മറയുടെ താഴ്ഭാഗം കഴുകാനും തയമ്മും ചെയ്യുമ്പോൾ തടയാനും അവനു ഭയമില്ലെങ്കിൽ പ്രസ്തുത 'മറ' നീക്കണം. ഭയമുണ്ടെങ്കിൽ നീക്കേണ്ടതില്ല. എങ്കിലും മുറിവ് കെട്ടിയപ്പോൾ മുറിവില്ലാത്ത ചില ഭാഗങ്ങൾ കൂടി ആവശ്യമില്ലാതെ മറഞ്ഞിട്ടുണ്ടെങ്കിൽ വെള്ളം കൊണ്ട് പ്രസ്തുത മറയ്ക്കു മുകളിൽ തടവൽ നിർബന്ധമാണ്. 


*നിസ്കാരം മടക്കണോ*


   തയമ്മും ചെയ്തു നിസ്കരിച്ചവന്റെ രോഗം സുഖപ്പെട്ടാൽ പ്രസ്തുത നിസ്കാരങ്ങളെല്ലാം മടക്കേണ്ട രൂപവും അല്ലാത്ത രൂപവും ഉണ്ട്. 


 മടക്കി നിസ്കരിക്കേണ്ട രൂപങ്ങൾ താഴെ വിവരിക്കുന്നു...

*ഒന്ന്:* തയമ്മും ചെയ്തവന്റെ മുറിവിൽ കൂടുതൽ രക്തമുണ്ടാവുക.  

*രണ്ട്:* വച്ചുകെട്ടിയ 'മറ ' തയമ്മുമിന്റെ അവയവത്തിലാവുക.  

*മൂന്ന്:* വച്ചുകെട്ടിയ മറ അവയവത്തിൽ പിടിച്ചുനിൽക്കാൻ ആവശ്യമായ സ്ഥലത്തേക്കാൾ കൂടുതലാവുക.  

*നാല്:* അശുദ്ധിയോടെ വച്ചുകെട്ടുക.

  (തുഹ്ഫ 1/381)


 പുരുഷന്മാർ വുളൂഅ്‌ ചെയ്തശേഷം മുറിവ് കെട്ടുന്നത് അന്യസ്ത്രീയും, സ്ത്രീ വുളൂഅ്‌ ചെയ്തശേഷം തന്റെ മുറിവ് കെട്ടുന്നത് അന്യപുരുഷനുമാണെങ്കിൽ വുളൂഅ്‌ മുറിയുമല്ലോ. 


 തയമ്മുമിന്റെ അവയവത്തിലാണ് മുറിവ് എങ്കിൽ അത് ശീല കൊണ്ടോ മറ്റോ വെച്ച് കെട്ടിയിട്ടുണ്ടെങ്കിൽ വച്ച് കെട്ടുമ്പോൾ വുളൂഅ്‌ ഉണ്ടെങ്കിലും ഇല്ലെങ്കിലും രോഗം സുഖപ്പെട്ടാൽ തയമ്മും ചെയ്തു നിസ്കരിച്ച സർവ്വനിസ്കാരങ്ങളും മടക്കി നിസ്കരിക്കണമെന്നു വ്യക്തമായല്ലോ. 


 മുറിവില്ലാത്ത സ്ഥലത്തിനെ അല്പം പോലും 'മറ' കവർന്നെടുത്തിട്ടില്ലെങ്കിലും അതുപോലെ വെച്ചുകെട്ടിയ മറ ശരീരത്തിൽ നിൽക്കാൻ ആവശ്യമായ സ്ഥലം മാത്രമേ മറച്ചിട്ടുള്ളുവെങ്കിൽ പൂർണ ശുദ്ധി വരുത്തിയശേഷം വെച്ചുകെട്ടുകയും അത് നീക്കൽ ബുദ്ധിമുട്ടാവുകയും ചെയ്യുന്നപക്ഷം നിസ്കാരം മടക്കേണ്ടതില്ല.  

  (തുഹ്ഫ 1/382)


 ശൈത്യം കാരണം തയമ്മും ചെയ്തു നിസ്കരിച്ച വ്യക്തി മടക്കി നിസ്കരിക്കേണ്ടതാണ്.

  (തുഹ്ഫ 1/381) 


 അതുപോലെ വെള്ളം ഇല്ലാത്തതിനുവേണ്ടി നാട്ടിൽ താമസിക്കുന്നവൻ (യാത്രക്കാരനല്ല) തയമ്മും ചെയ്താലും വെള്ളം കിട്ടിയ ശേഷം മടക്കി നിസ്കരിക്കണം. നാട്ടിൽ താമസിക്കുമ്പോൾ വെള്ളം ഇല്ലാതിരിക്കാൻ അപൂർവമാണെന്നതാണ് കാരണം. തയമ്മും ചെയ്തു നിസ്കരിച്ച ഫർളും സുന്നത്തുമായ എല്ലാ നിസ്കാരങ്ങളും അവർ മടക്കണം. ജുമുഅ നിസ്കാരം ളുഹ്‌റാക്കി മടക്കണം. 

  (തുഹ്ഫ 1/379)


 തയമ്മും ചെയ്തവൻ മടക്കി നിസ്കരിക്കേണ്ടവനാണെങ്കിൽ അവന് നിസ്കാരത്തിനു നേതൃത്വം നൽകാൻ പാടില്ല. അത്തരം ഇമാമിനോട് തുടർച്ച സാധുവല്ല.  

  (തുഹ്ഫ : 2/381)


 തയമ്മും ചെയ്തവൻ മടക്കി നിസ്കരിക്കൽ നിർബന്ധമല്ലാത്തവനാണെങ്കിൽ അവന് ജുമുഅ നിസ്കാരത്തിൽ നേതൃത്വം നൽകാം. ഖുതുബയ്ക്കു ഒരു തയമ്മുവും ജുമുഅ നിസ്കാരത്തിനു മറ്റൊരു തയമ്മുവും നിർബന്ധമാണ്.  

  (തുഹ്ഫ 1/372)


 തയമ്മും ചെയ്തു ഫർള് നിസ്കരിച്ച വ്യക്തി മറ്റൊരു ഫർള് നിസ്കരിക്കാൻ ഉദ്ദേശിച്ചാൽ വുളൂഅ്‌ മുറിഞ്ഞിട്ടില്ലെങ്കിൽ തയമ്മും ചെയ്താൽ മാത്രം മതി. വുളൂഅ്‌ ആവർത്തിക്കേണ്ടതില്ല. വലിയ അശുദ്ധിക്കു വേണ്ടി തയമ്മും ചെയ്ത് ഫർള് നിസ്കരിച്ചവൻ മറ്റൊരു ഫർള് ഉദ്ദേശിച്ചാൽ വുളൂഅ്‌ മുറിഞ്ഞിട്ടില്ലെങ്കിൽ തയമ്മും മാത്രം എടുത്താൽ മതി. 


 ഒരു തയമ്മും കൊണ്ട് ഒരു ഫർള് മാത്രമേ നിസ്കരിക്കാവൂ... ഫർളിന് പുറമെ സുന്നത്തുകൾ എത്രയും നിർവഹിക്കാം. മയ്യിത്ത് നിസ്കാരങ്ങളും എത്രയും നിസ്കരിക്കാം. 


*ബാത്വിലാകുന്ന കാര്യങ്ങൾ*


   അശുദ്ധി, മതത്തിൽ നിന്ന്‌ പുറത്ത്പോകൽ, രോഗം സുഖപ്പെടൽ, വെള്ളം ലഭിക്കാതെ തയമ്മും ചെയ്തവൻ നിസ്കാരത്തിന്റെ പുറത്തുള്ള വേളയിൽ വെള്ളം ഉണ്ടെന്ന് ഭാവിക്കൽ, നിസ്കാരം മടക്കൽ അനിവാര്യമായ തയമ്മും ചെയ്തു നിസ്കരിച്ചുകൊണ്ടിരിക്കെ വെള്ളം എത്തിക്കൽ എന്നിവ കൊണ്ടു തയമ്മും ബാത്വിലാകുന്നതാണ്. 

  (തുഹ്ഫ 1/367)


 സുന്നത്ത് നിസ്കാരം നേർച്ചയാക്കിയാൽ അതു നിർബന്ധമായല്ലോ. അപ്പോൾ തറാവീഹ് നിസ്കാരം ഒരു ദിവസം നിസ്കരിക്കാൻ ഒരാൾ നേർച്ചയാക്കിയാൽ 20 റക്അത്ത് നിസ്കരിക്കാൻ 10 തയമ്മും നിർബന്ധമാണ്. എല്ലാ ഈരണ്ട് റക്അത്തുകളിലും സലാം വീട്ടേണ്ടതുണ്ടല്ലോ.  

  (ശർവാനി 1/361)


 തയമ്മും ഒരു വിട്ടുവീഴ്ചയാണെന്ന് ആദ്യം തന്നെ വ്യക്തമാക്കിയല്ലോ. അതുകൊണ്ട് തന്നെ തെറ്റായ യാത്രക്കാരന് തയമ്മും അനുവദനീയമല്ല.

  (തുഹ്ഫ 1/380)


 വെള്ളവും മണ്ണും ലഭിക്കാത്തവന് സമയത്തിന്റെ ബഹുമാനം മാനിച്ച് ശുദ്ധിയില്ലാതെ നിസ്കരിക്കണം. ഫർള് നിസ്കാരങ്ങൾ മാത്രമേ ഇങ്ങനെ നിസ്കരിക്കാവൂ. പിന്നെ വെള്ളം കിട്ടുമ്പോൾ മടക്കി നിസ്കരിക്കണം. മണ്ണാണ് ആദ്യം കിട്ടിയതെങ്കിൽ തയമ്മും ചെയ്തു നിസ്കരിച്ചാൽ പിന്നെ പ്രസ്തുത നിസ്കാരം വീണ്ടും മടക്കൽ നിർബന്ധമാകുന്നില്ലെങ്കിൽ തയമ്മും ചെയ്തു നിസ്കരിക്കണം. ഇനി അവന് തയമ്മും ചെയ്തു നിസ്കരിച്ചാലും വീണ്ടും മടക്കി നിസ്കരിക്കേണ്ടിവരുമെങ്കിൽ തയമ്മും ചെയ്തു നിസ്കരിക്കേണ്ട. കാരണം, ആ നിസ്കാരം കൊണ്ട് യാതൊരു പ്രയോജനവുമില്ല. സമയത്തെ മാനിച്ച് അവൻ നിസ്കരിച്ചിട്ടുണ്ടല്ലോ. ഇനി വെള്ളം കിട്ടുമ്പോൾ നിസ്കരിച്ചാൽ മതി.

  (തുഹ്ഫ 1/379)


 വുളൂഇന്റെ സുന്നത്തുകളായ മുൻകൈ കഴുകൽ, വായ കൊപ്ലിക്കൽ, മൂക്കിൽ വെള്ളം കയറ്റൽ, ചെവി തടവൽ പോലുള്ള സുന്നത്തുകൾ ചെയ്യാൻ കഴിയാതെ വന്നാലും പകരം തയമ്മും ചെയ്യൽ സുന്നത്താണെന്ന് നമ്മുടെ ഇമാമീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

  (ശർവാനി 1/347)


*മയ്യിത്തും തയമ്മുമും*


   വെള്ളം ചേരൽ നിർബന്ധമായ ഭാഗങ്ങളിലേക്ക് പോസ്റ്റ്‌മോർട്ടം ചെയ്തു തുന്നിയത്കൊണ്ട് വെള്ളം ചേരാതിരുന്നാൽ തയമ്മും ചെയ്തുകൊടുക്കൽ നിർബന്ധമാണ്. അതുപോലെ തന്നെ ചേലാകർമ്മം ചെയ്യപ്പെടാത്ത വ്യക്തി (കുട്ടിയായാലും അല്ലെങ്കിലും) മരണപ്പെട്ടാൽ അവന്റെ ലിംഗാഗ്ര ചർമത്തിനു താഴെ വെള്ളം ചേർക്കാൻ കഴിയാതെ വന്നാൽ (തൊലി നീക്കി വെള്ളം ചേർക്കൽ ബുദ്ധിമുട്ടാണ്) മുറിവ് സംഭവിക്കുമെന്ന് കണ്ടാൽ തൊലി നീക്കൽ ഹറാമാണ്. അവന്റെ മയ്യിത്ത് കുളിപ്പിക്കുമ്പോഴും തയമ്മും നിർബന്ധമാണ്. ലിംഗാഗ്ര ചർമത്തിന് താഴെ നജസുണ്ടാകാനാണ് സാധ്യത. തയമ്മും സാധുവാകാൻ തയമ്മുമിന്റെ മുമ്പ് നജസ് നീക്കണമെന്ന നിയമമുണ്ട്. പക്ഷെ മയ്യിത്തിന്റെ കാര്യത്തിൽ ലിംഗാഗ്ര ചർമ്മത്തിന്റെ ഉള്ളിൽ നജസുണ്ടെങ്കിലും അതോടുകൂടി തയമ്മും സാധുവാകും.  

  (ഫത്ഹുൽ മുഈൻ : പേജ് 151, ഇആനത്ത് : 2/107)


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_


_*join ഇസ്ലാമിക അറിവുകൾ*_

_*islamic _



❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...