*01💞 ആദ്യ രാത്രിയിലെ 💞*
*〽️ മര്യാദകൾ 〽️*
*=======================*
*💧Part : 01💧*
✍️മനുഷ്യന്റെ സകല മേഖലകളിലും ഇസ്‌ലാമിന്റെ ആജ്ഞയുള്ളതുപോലെ വീട്ടിൽകൂടലും ഇണചേരലും നിയമാനുസൃതമാവണമെന്ന് ഇസ്‌ലാമിന് നിർബന്ധമുണ്ട്. പ്രസ്തുത നിയമങ്ങൾ ചുരുക്കി വിവരിക്കുകയാണ് ഇവിടെ.
നികാഹിന്റെ വാക്യങ്ങൾ ഉദ്ധരിച്ചു കൊണ്ടുള്ള കർമത്തിനു മുമ്പ് രണ്ടു റക്അത്ത് നിസ്കാരം സുന്നത്തുണ്ട്. അതു ഇടപാടു നടക്കുന്ന സ്ഥലത്തു വെച്ചാണ് സുന്നത്ത്. ഭർത്താവിനും വലിയ്യിനും (കൈകാരൻ) മാണു ഇതു സുന്നത്ത്. ഭാര്യക്കില്ല (ശർവാനി: 2/238).
ഈ സുന്നത്തു നിസ്കാരം കറാഹത്തുള്ള സമയത്തു നിസ്കരിക്കാൻ പറ്റില്ല. പിന്തിയ കാരണമുള്ള നിസ്കാരമാണല്ലോ (തുഹ്ഫ: 1/443).
*🤲ഇണകൾക്ക് വേണ്ടിയുള്ള പ്രാർത്ഥന:*
*بَارَكَ اللَّهُ لَكَ وَبَارَكَ عَلَيْكَ وَجَمَعَ بَيْنَكُمَا فِي خَيْرٍ (تحفة: ٢١٦/٧).*
ഇബ്നുഹജർ(റ) പറയുന്നു: നികാഹിന്റെ സദസ്സിൽ ഒരുമിച്ച് കൂടിയവർ വധൂവരന്മാർക്ക് ആശംസപറഞ്ഞ് പ്രാർഥിക്കൽ സുന്നത്താണ്. സദസ്സിൽ ഇല്ലാത്തവൻ താമസിയാതെ വരനെ കാണാനിടയായാൽ പ്രാർഥന നടത്തൽ സുന്നത്താകുന്നു. ഒരാൾ പ്രാർത്ഥിച്ചു മറ്റുള്ളവർ ആമീൻ പറഞ്ഞാൽ എല്ലാവരും പ്രാർത്ഥിച്ചതുപോലെയായി (തുഹ്ഫ: 7/216). ഒരാൾ പ്രാർത്ഥിച്ചു മറ്റുള്ളവർ ആമീൻ പറയലാണ് ഏറ്റവും നല്ലത്. അതായിരുന്നു സ്വഹാബത്തിന്റെ ചര്യ (വഫയാതുൽ അഅയാൻ: 4/181).
മണിയറയിൽ കൂടിയ ശേഷം സംയോഗത്തിനു മുമ്പ് ഇരുവരും രണ്ട് റക്അത്ത് നിസ്കരിക്കൽ സുന്നത്താണ് (ശർവാനി: 2/238).
*📌വധുവിന്റെ മൂർദ്ധാവിൽ കൈവച്ച് ചൊല്ലേണ്ട പ്രാർത്ഥന:*
*بَارَكَ اللَّهُ لِكُلِّ وَاحِدٍ مِنَّا فِي صَاحِبِهِ (اذكار: ٢٥١).*
*📌വധുവിന്റെ മൂർദ്ധാവിൽ കൈവെച്ചുകൊണ്ട് രണ്ടാമതായി ചൊല്ലേണ്ട പ്രാർത്ഥന:*
*اَللَّهُمَّ إِنِّي أَسْئَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا جَبَلْتَهَا عَلَيْهِ (اذكار: ٢٥١).*
ആദ്യമായി വധുവിനെ കാണുന്ന സമയം വരൻ വധുവിന്റെ മൂർദ്ധാവിൽ കൈവച്ച് പ്രാർത്ഥന നടത്തൽ സുന്നത്താണ് (അദ്കാർ: 251).
ഭർത്താവിനുവേണ്ടി ഭാര്യ കിടപ്പറയിൽ അണിഞ്ഞൊരുങ്ങി ഭർത്താവിനെ ആകർഷിക്കണം. അതുപോലെ ഭർത്താവ് ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങേണ്ടതുണ്ട്. ഇബ്നു അബ്ബാസ്(റ) പറയുന്നു: “പുരുഷന്മാരുടെ അതേ അവകാശം സ്ത്രീകൾക്കുമുണ്ട്” എന്ന ആയത്തു കാരണം ഞാൻ എന്റെ ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങാറുണ്ട്. അവൾ എനിക്കുവേണ്ടി അണിഞ്ഞൊരുങ്ങുന്നതു പോലെ (തുഹ്ഫ: 7/256).
*📌ആദ്യരാതിയിൽ പാൽ കുടിക്കലും ബാക്കി ഭാര്യക്ക് കൊടുക്കലും*
അസ്മാ(റ) പറയുന്നു: ആദ്യ രാത്രിയിൽ നബിക്ക് വേണ്ടി ആയിഷാ(റ) ബീവിയ മണിയറയിലേക്കാനയിച്ചത് ഞാനായിരുന്നു. എന്റെ കൂടെ കുറെ സ്ത്രീകളുമുണ്ടായിരുന്നു. ഒരു പാത്രത്തിൽ പാൽ കൊണ്ടു വന്നു. നബി(സ്വ) കുടിച്ചു. ബാക്കി ആയിഷാ(റ) ബീവിക്ക് കൊടുത്തു. നാണം കാരണം മഹതി വാങ്ങിയില്ല. ഞാൻ ഉപദേശിച്ചു: നബി(സ്വ) തന്നത് മടക്കരുത് വാങ്ങിക്കുടിക്കു! നാണത്തോടെ ആയിഷാ(റ) അത് വാങ്ങിക്കുടിച്ചു. നബി(സ്വ) പറഞ്ഞു: ബാക്കി നിന്റെ കൂട്ടുകാരികൾക്ക് കൊടുക്കൂ! ഞങ്ങൾ പറഞ്ഞു: വേണ്ട. നബി(സ്വ) പറഞ്ഞു: കളവും വിശപ്പും നിങ്ങൾ ഒരുമിച്ച് കൂട്ടരുത്. ഞാൻ ചോദിച്ചു: താൽപര്യമുണ്ടായിരിക്കേ ഇല്ല എന്ന് പറഞ്ഞാലും കളവയി എണ്ണുമോ? നബി(സ്വ) പറഞ്ഞു: എണ്ണും. അങ്ങനെ ഞങ്ങളും അതിൽനിന്നു കുടിച്ചു (അഹ്മദ്, ത്വബ്റാനി, ഇബ്നു അബിദ്ധുൻയാ, ഇഹ്‌യാ ഉലൂമിദ്ദീൻ: 3/138).
*📌സംയോഗം തുടങ്ങുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന:*
*بِسْمِ اللَّهِ اَللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا (تحفة: ٢١٧/٧).*
ഈ ദുആ രണ്ട് പേരും ചൊല്ലൽ സുന്നത്തുണ്ട്. സന്താനം ജനിക്കാൻ സാധ്യതയില്ലെങ്കിലും ഇത് ചൊല്ലൽ സുന്നത്താണ് (തുഹ്ഫ: 7/217). ഇത് ചൊല്ലിയാൽ ജനിക്കുന്ന കുട്ടിക്ക് പിശാചിന്റെ ശല്ല്യമുണ്ടാവില്ല. കുഞ്ഞ് സ്വാലിഹാവും. പിശാച് കൂടെ സംയോഗം ചെയ്യുകയുമില്ല. ശുക്ലം വലിക്കാൻ നേരത്ത് ഈ പ്രാർത്ഥന മനസ്സിൽ വരുത്തിയാൽ വ്യക്തമായ ഗുണം ലഭിക്കുമെന്ന് ഇമാം ഇബ്നുഹജർ(റ) പറഞ്ഞിട്ടുണ്ട് (തുഹ്ഫ: 7/212).
അബൂഹുറൈറ(റ)വിനെ തൊട്ട് ഇമാം റാസി. അവിടുത്തെ തഫ്സീറിൽ ഉദ്ധരിച്ച ഒരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു. നബി(സ്വ) അബൂഹുറൈറയോട് പറഞ്ഞു: നിങ്ങൾ ഭാര്യയെ സമീപിക്കുമ്പോൾ അല്ലാഹുവിന്റെ നാമം പറയുക.
എന്നാൽ നിങ്ങൾ ജനാബത്ത് കുളി കുളിക്കുന്നതുവരെ നന്മ നിങ്ങളിൽ എഴുതപ്പെടും. അതിൽ സന്താനം ജനിച്ചാൽ ആ കുട്ടിയുടെ മരണം വരെയുള്ള ശ്വാസത്തിന്റെ എണ്ണമനുസരിച്ചും ആ കുട്ടിക്ക് പിൻതലമുറയുണ്ടായാൽ അവരുടെയെല്ലാം ശ്വാസത്തിന്റെ എണ്ണമനുസരിച്ചും നിനക്ക് നന്മ എഴുതപ്പെടും (അത്തഫ്സീറുൽ കബീർ: 1/88).
സംയോഗ വേളയിൽ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചില്ലെങ്കിൽ പിശാചും അവനോടൊപ്പം അതിൽ പങ്കുചേരുന്നതും അതിൽ ജനിക്കുന്ന കുട്ടിയിലും അതിന്റെ ന്യൂനത ഉണ്ടാവുമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു (ഖസീനതുൽ അസ്റാർ).
സന്തോഷപ്രദമായ കുടുംബജീവിതം നയിക്കാൻ അല്ലാഹു നമ്മെ സഹായിക്കട്ടെ.
*💫തുടരും, ഇന്‍ ശാ അല്ലാഹ്...💫*
*_അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..._*
*_ആമീൻ,_*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment