*241 ♻ തിരിച്ചറിവ് ♻*
*🔘~~~~~▪️‼▪️~~~~~🔘*
*💧Part : 241💧*
*📌 എന്റെ 3 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതു വരെ ഞാൻ നിസ്കരിക്കില്ല...*
✍🏼ഏതോ ഒരു രാജ്യത്ത് കുറേ കാലം ജീവിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയ ഒരു ചെറുപ്പക്കാരൻ ജനങ്ങൾക്ക് മുമ്പിൽ ഒരു വെല്ലുവിളി ഉയർത്തി...
“എന്റെ 3 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതു വരെ ഞാൻ നിസ്കരിക്കുകയില്ല”
അദ്ദേഹത്തിന്റെ കുടുംബം ഒരു വലിയ പണ്ഡിതനെ കൊണ്ടുവന്നു...
“ലോകത്ത് ആർക്കും ഉത്തരം നൽകാൻ കഴിയാത്ത എന്റെ ചോദ്യത്തിന് നിങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ..?”
പണ്ഡിതൻ പറഞ്ഞു: “ദൈവ സഹായത്താൽ ഞാൻ ശ്രമിച്ചു നോക്കാം”
ചെറുപ്പക്കാരൻ: എങ്കിൽ എന്റെ ഒന്നാമത്തെ ചോദ്യം; ദൈവം ഉണ്ട് എന്ന് നിങ്ങൾ പറയുന്നെങ്കിൽ ആ ദൈവത്തെ എനിക്ക് കാണിച്ചു തരാമോ..?
രണ്ട്;
ദൈവവിധിയിലുള്ള വിശ്വാസത്തിന്റെ ഔചിത്യം എന്ത്..?
മൂന്ന്;
പിശാചിനെ സൃഷ്ടിച്ചത് തീ കൊണ്ടാണെങ്കിൽ കുറ്റവാളികളെ ശിക്ഷിക്കാൻ ഒരുക്കിയ നരകത്തിൽ എങ്ങനെ പിശാചിന് ഉപദ്രവമേൽക്കും..?
ചോദ്യങ്ങൾ ചോദിച്ച് തീർന്നതും വയോധികനായ പണ്ഡിതൻ എഴുന്നേറ്റ് ചെറുപ്പക്കാരന്റെ കരണം നോക്കി ഒരൊറ്റ വീശലാണ്...
അടി കൊണ്ട് പുളഞ്ഞ ചെറുപ്പക്കാരൻ കോപാകുലനായി..!!
“മറുപടി ഇല്ലെങ്കിൽ പറഞ്ഞു പോവുക..
മനുഷ്യനെ ഉപദ്രവിക്കരുത്..!!”
പണ്ഡിതൻ പറഞ്ഞു: ഈ അടി തന്നെയാണ് നിനക്കുള്ള മറുപടി...
യുവാവ്: എങ്ങനെ..?
പണ്ഡിതൻ: അടിക്ക് ശേഷം നിനക്ക് എന്ത് സംഭവിച്ചു..?
യുവാവ്: ശക്തമായി വേദനിച്ചു...
പണ്ഡിതൻ: വേദന എവിടെ അത് എനിക്ക് കാണിച്ചു തരാൻ കഴിയുമോ..?
യുവാവ്: ഇല്ല അതെനിക്ക് അനുഭവിക്കാൻ കഴിയുന്നു.
പണ്ഡിതൻ: ഇതാണ് നിന്റെ ഒന്നാമത്തെ ചോദ്യത്തിനുള്ള മറുപടി...
ദൈവത്തെ നേരിൽ കാണാൻ കഴിയില്ല അവന്റെ അടയാളങ്ങൾ എല്ലാവർക്കും അനുഭവിക്കാൻ സാധിക്കുന്നു.. അതിനർത്ഥം ദൈവം ഇല്ല എന്നല്ല...
രണ്ട്; നിനക്ക് ഇന്ന് എന്റെ കയ്യിൽ നിന്ന് അടി കിട്ടുമെന്ന് ഇന്നലെ ആരെങ്കിലും നിന്നോട് പറഞ്ഞിരുന്നോ..?
യുവാവ്: ഇല്ല
പണ്ഡിതൻ: അതാണ് വിധിയിലുള്ള വിശ്വാസം.
അത് മുന്നേ അറിയുകയില്ല. സംഭവിക്കുമ്പോൾ മാത്രമേ അറിയൂ...
മൂന്ന്; എന്റെ കൈയും നിന്റെ തലയും ഒരേ മെറ്റീരിയൽ ആണ്. എന്നിട്ടും എന്റെ അടി കൊണ്ട് നിനക്ക് വേദനിച്ചു അല്ലേ..?
ഇങ്ങനെ ദൈവം തീ കൊണ്ട് തന്നെ പിശാചിനെയും ശിക്ഷിക്കും..!!
ശേഷം അവർ രണ്ടുപേരും പോയി ളുഹ്ർ നിസ്കരിച്ചു...
ചിന്തിക്കുന്നവർക്ക് ഈ കഥയിൽ ഒരുപാട് ദൃഷ്ടാന്തങ്ങളുണ്ട്.
اللهم ثبت قلوبنا على دينك آمين
*_✍🏼അബൂ ത്വാഹിർ ഫൈസി മാനന്തവാടി_*
【ഇതിൽ പറഞ്ഞ കഥയും കഥാപാത്രങ്ങളും സാങ്കല്പികമാവാം, അല്ലായിരിക്കാം. പക്ഷെ, കഥ ഉൾക്കൊണ്ട് തിരിച്ചറിവോടുകൂടി പ്രവർത്തിക്കുക】
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment