*🏮 ത്വരീഖത്ത് 🏮*
*എന്നാൽ എന്ത്..?*
*❂••••••••••••••••••••••••••••••••❂*
✍🏼തസ്വവ്വുഹ് അഥവാ സൂഫിസരണി ത്വരീഖത്തുകളുമായി ബന്ധപ്പെട്ടതാണ്. സൂഫികൾക്ക് ഏതെങ്കിലും ത്വരീഖത്തുകളുമായി ബന്ധമുണ്ടായിരിക്കും. ആത്മീയ മേഖലയിൽ കൂടി സഞ്ചരിക്കുന്നവർക്കും ശൈഖും ത്വരീഖത്തും കൂടിയേ തീരൂ. നിപുണനായ ഒരു ശൈഖിന്റെ ശിഷ്യത്വം സ്വീകരിച്ച് മുന്നേറുമ്പോഴാണ് ത്വരീഖത്തിന്റെ ആവശ്യകത വരുന്നത്. ശൈഖ് നിർദേശിക്കുന്ന ആത്മീയ വഴിയാണ് ത്വരീഖത്ത്.
യഥാർത്ഥ സൂഫികൾ ഫിഖ്ഹും തസ്വവ്വുഫും സമ്മേളിച്ച ഇബാദത്തുകൾ നിറഞ്ഞവരായിരിക്കും. പരിശുദ്ധ ദീനിനെതിരിൽ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ഒരിക്കലും അവർ ചെയ്യില്ല. അവർ ചെയ്യുമെന്ന് വിചാരിക്കാനോ പാടില്ല. അവരുമായി ആത്മീയ ബന്ധം പുലർത്തുന്നവരും സഹവസിക്കുന്നവരും പൂർണമായ അദബോടുകൂടിയേ അവരോട് പെരുമാറാവൂ. ഇമാം ശഹ്റാനി (റ) രേഖപ്പെടുത്തുന്നു: അവരോടുള്ള കുറഞ്ഞ അദബ് അവർ പറയുന്നതിനെ അംഗീകരിക്കലും ഉയർന്ന അദബ് അതിനെ ഉറച്ച് വിശ്വസിക്കലുമാണ്.
(അൽ കിബ്രീതുൽ അഹ്മർ: 1/5)
അതിനാൽ ഒരിക്കലും ത്വരീഖത്തിന്റെ അഹ്ലുകാരായ സൂഫികളെ വിമർശിക്കരുത്. എന്നാൽ ഈ മേഖലയിൽ വ്യാജന്മാരുടെ വിളയാട്ടം പല നാടുകളിലും കൂടിവരുകയും, പാമരന്മാരെ ത്വരീഖത്തിന്റെ പേർ പറഞ്ഞ് ചൂഷണം ചെയ്യുകയും ചെയ്തപ്പോൾ ത്വരീഖത്തെന്നാൽ പിഴച്ചതാണെന്ന് വരെ പലരും തെറ്റിദ്ധരിച്ചു. എന്നാൽ ലോകമുസ്ലിംകൾ നെഞ്ചിലേറ്റി ബഹുമാനാദരപൂർവം സ്മരിക്കുന്ന മഹാരഥന്മാരെല്ലാം പല ത്വരീഖത്തുകളുടെയും സ്ഥാപകന്മാരും പ്രചാരകരുമായിരുന്നു. അതെല്ലാം സത്യമായ ത്വരീഖത്തുകളായിരുന്നു.
ശൈഖ് മുഹിയുദ്ദീൻ അബ്ദുൽഖാദർ ജീലാനി (റ) ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖാണ്. ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) രിഫാഇയ്യ ത്വരീഖത്തിന്റെ ശൈഖാണ്. ശൈഖ് ഹസൻ ശാദുലി (റ) ശാദുലിയ്യ ത്വരീഖത്തിന്റെ ശൈഖാണ്.
ശൈഖ് ഗരീബു നവാസ് ഖാജാ മുഈനുദ്ദീനിൽ ചിശ്തി അജ്മീരി (റ) ചിശ്തിയ്യ ത്വരീഖത്തിന്റെ പ്രചാരകയാണ്.
ഈ പട്ടിക വളരെ നീണ്ടതാണ്...
അല്ലാഹുﷻവിലേക്ക് അടുക്കുവാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന മാർഗമാണല്ലോ ത്വരീഖത്ത്. വിശാലവും വളരേയധികം ശ്രദ്ധിക്കേണ്ടതുമായ മാർഗമാണിത്. ആത്മീയ മാർഗമവലംബിക്കുന്നവർക്ക് വഴികാട്ടിയായ ശൈഖ് നിർദ്ദേശിക്കുന്ന വഴിയായ ത്വരീഖത്തിലേക്ക് പ്രവേശിക്കുന്നവനാണ് മുരീദ്. മുരീദ് യഥാർത്ഥ മുരീദാവാനും ശൈഖ് തർബിയ്യത്തിന് യോഗ്യത കൈവരിച്ച ശൈഖാവാനും നിബന്ധനകൾ ധാരാളമാണ്. ഈ നിബന്ധനകൾ സമ്മേളിക്കുമ്പോഴേ ശൈഖും മുരീദും ഉണ്ടാവുകയുള്ളൂ. ഹിജ്റ 973-ൽ വഫാതായ ഇമാം ശഹ്റാനി (റ) രേഖപ്പെടുത്തുന്നു: ഈ കാലത്ത് നമ്മളിൽ നിന്ന് ഒരാൾ ഒരു മുരീദിന്റെ സ്ഥാനത്തേക്കെത്തുക വളരെ വിദൂരമാണ.
(അൻ അൻവാറുൽ ഖുദ്സിയ്യ ഫീ മഹ്രിഫതി ഖവാഇദിസ്സൂഫിയ്യ:10)
ത്വരീഖത്തിൽ പ്രവേശിച്ചാലുള്ള നേട്ടങ്ങൾ കരസ്ഥമാക്കണമെങ്കിൽ കടമ്പകൾ ഏറെ കടക്കുവാനുണ്ട്. അറ്റമില്ലാത്തൊരു ലോകമാണത്. ആർക്കും എപ്പോഴും എളുപ്പത്തിൽ കയറിച്ചെല്ലാൻ പറ്റിയ മേഖലയല്ലത്. കഠിനമായ പരിശീലനങ്ങളും ഉറച്ച നിയ്യത്തും ഏത് സാഹചര്യത്തേയും നേരിടാനുള്ള മനക്കരുത്തും ഈ യാത്രക്കാരന് അത്യാവശ്യമാണ്. ശരീഅത്തിന്റെ നിയമങ്ങൾ ബാധകമല്ലാത്ത ശൈഖ്, മുരീദ്, ത്വരീഖത്ത് അല്ലാഹുﷻവിനല്ലെന്ന് നാം മനസ്സിലാക്കണം.
ത്വരീഖത്ത് എന്നാൽ എന്ത്..? ഇമാം ഇബ്നു ഇബ്ബാദ് (റ) രേഖപ്പെടുത്തുന്നു: തഖ് വയേയും അല്ലാഹുﷻവിലേക്ക് നിന്നെ അടുപ്പിക്കുന്നതിനെയും നീ മുറുകെ പിടിക്കലാണ് ത്വരീഖത്ത്.
(ഗ്രന്ഥം: മഫാഖിറുൽ അലിയ്യ: 164)
മനുഷ്യനെ അല്ലാഹുﷻവിലേക്ക് അടുപ്പിക്കുന്ന മാർഗങ്ങളായ ത്വരീഖത്തുകാർ നിരവധിയാണ് ഖാദിരിയ്യ, രിഫാഇയ്യ, ശാദുലിയ്യ അവയിൽ ചിലതുമാത്രം. ത്വരീഖത്തിൽ പ്രവേശിക്കുന്നത് തന്നെ ഇഖ്ലാസോടെ അമൽ ചെയ്യാനാണ്. അതുകൊണ്ടുതന്നെ ശരീഅത്തിനെതിരിൽ ത്വരീഖത്ത് ഉണ്ടാവുകയില്ല.
ഇമാം സ്വാവി (റ) രേഖപ്പെടുത്തുന്നു:
നിശ്ചയം ത്വരീഖത്ത് എന്നാൽ ആന്തരികത്തെ ആവശ്യമില്ലാത്തതിൽ നിന്നെല്ലാം ശുദ്ധീകരിക്കലാണ്.
(ഗ്രന്ഥം: സ്വാവി:2/180)
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_**_
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment