Skip to main content

വിശ്വാസത്തിന്റെ മധുരം ലഭിച്ചവർ

 *🌙 🌀 വിശ്വാസത്തിന്റെ 🌀 🌙*

       *☪️ മധുരം ലഭിച്ചവർ ☪️*

🔹--------------------------🔹


അല്ലാഹുവിന്റെ സൃഷ്ടികൾ രണ്ടു വിധത്തിലുണ്ട്. ഒന്ന്, ദുനിയാവിന്റെ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിട്ടും അല്ലാഹുവിന് വഴിപ്പെടുന്ന വിശ്വാസികൾ. സുലൈമാൻ നബി(അ) ഉദാഹരണം. നബിയും റസൂലുമാണ് അദ്ദേഹം. രിസാലത്തിനേക്കാൾ വലിയ ബഹുമതി വേറെയില്ലല്ലോ. അത് അല്ലാഹു നൽകിയ മഹത്ത്വമാണ്. മുഹമ്മദ് നബി(സ്വ) സത്യ വിശ്വാസത്തിലേക്ക് ക്ഷണിച്ചപ്പോൾ മക്കയിലെ മുശ്‌രിക്കുകൾ പറയുകയുണ്ടായി: ‘മുഹമ്മദ് പാവപ്പെട്ട കുടുംബത്തിൽ ജനിച്ചവനാണ്. എന്നാൽ ഞങ്ങളൊക്കെ വലിയ സമ്പന്നരും. അതിനാൽ അല്ലാഹു ആർക്കെങ്കിലും രിസാലത്ത് നൽകുമായിരുന്നുവെങ്കിൽ അത് ലഭിക്കേണ്ടത് ഞങ്ങളാണ്.’ അതിന് ഖുർആനിന്റെ മറുപടി: രിസാലത്ത് എവിടെയാണ് നിക്ഷേപിക്കേണ്ടത്, ആർക്കാണ് നൽകേണ്ടത് എന്ന് അല്ലാഹു അറിയുന്നവനാണ്; അത് പ്രകാരമാണ് അവൻ നൽകിയതും.


സുലൈമാൻ നബി(അ)ക്ക് രിസാലത്തിനൊപ്പം ദുനിയാവിൽ ഒരുപാട് സമ്പത്തും രാജാധികാരവും നാഥൻ നൽകി. പക്ഷേ, സുലൈമാൻ നബി(അ) മതിമറന്നില്ല. അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയിലാണ് പൂർണമായും. അല്ലാഹു ഐശ്വര്യം നൽകിയവർ അങ്ങനെയാവണം. സ്വഹാബത്തിന്റെ കൂട്ടത്തിൽ അബൂബക്കർ സിദ്ദീഖ്(റ) സാമാന്യം സാമ്പത്തികമായി കഴിവുള്ളയാളായിരുന്നു. പക്ഷേ, മക്കയിൽ നിന്ന് മദീനയിലേക്ക് പോരുന്ന സമയത്ത് എല്ലാം വിറ്റു ലഭിച്ച വരുമാനം കയ്യിൽ കരുതി. മദീനയിലെത്തിയപ്പോൾ അത് ദീനിനായി ചെലവഴിച്ചു. ഉസ്മാൻ(റ) വലിയ പണക്കാരനായിരുന്നു, പ്രധാന വ്യാപാരിയും. എന്നാൽ, അതൊന്നും ഈമാൻ കുറയാൻ ഘടകമായില്ല. എല്ലാം ദീനിനായി സമർപ്പിച്ചു. അടിമകളിൽ ചിലർക്ക് റബ്ബ് ഇങ്ങനെ ഐശ്വര്യം നൽകും. പക്ഷേ, അതൊന്നും അവരുടെ വിശ്വാസത്തെ ബാധിക്കുകയില്ല.


എന്നാൽ മറ്റൊരു വിഭാഗമുണ്ട്. ദരിദ്രമായ പശ്ചാത്തലത്തിലുള്ളവർ. അതിൽ ക്ഷമിച്ച് എല്ലാം അല്ലാഹുവിൽ സമർപ്പിക്കുന്നവർ. അവർ അനുഗൃഹീതരാണ്. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം. റസൂൽ(സ്വ) പറഞ്ഞു: ‘ജഡപിടിച്ചവരും പൊടിപിടിച്ചവരുമായ എത്രയെത്ര പേർ! അവരെ ആളുകൾ തിരസ്‌കരിക്കും. എന്നാൽ, അവരെങ്ങാനും അല്ലാഹുവിനെ സത്യം ചെയ്ത് ഒരു കാര്യം പറഞ്ഞാൽ, അവനത് നിറവേറ്റുക തന്നെ ചെയ്യും.’ എത്ര വലിയ പ്രയാസങ്ങൾ വന്നാലും അതൊന്നും പ്രശ്‌നമാക്കാതെ അല്ലാഹുവിൽ സമർപ്പിച്ചവരാണ് ആ വിശ്വാസികൾ. നമ്മുടെ ജീവിതം ഏത് പ്രകാരത്തിൽ അല്ലാഹു നിശ്ചയിച്ചാലും നാം തൃപ്തരായിരിക്കണം.

ബിലാൽ(റ) എത്ര പ്രയാസം സഹിച്ചയാളാണ്. അടിമയായിരുന്നു. ഒരുപാട് പീഡനങ്ങൾ സഹിച്ചു. പക്ഷേ, വിശ്വാസത്തിന്റെ മധുരം ഹൃദയത്തിലാവാഹിച്ച് എല്ലാം സഹിച്ചു. മുത്ത്‌നബിയുടെ ഏറ്റവും പ്രിയങ്കരനായ സ്വഹാബികളിലൊരാളായിമാറി. അല്ലാഹു അദ്ദേഹത്തിന് വലിയ ശ്രേഷ്ഠത നൽകി. 


മിഅ്‌റാജിന്റെ രാത്രി റസൂൽ(സ്വ) സ്വർഗം സന്ദർശിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ നല്ല ഭംഗിയുള്ള ചെരിപ്പ് ധരിച്ചു സ്വർഗത്തിലൂടെ നടക്കുന്നത് കണ്ടു. അതാരാണെന്ന് ശ്രദ്ധിച്ചുനോക്കിയപ്പോൾ ബിലാൽ(റ). ആ സംഭവം കഴിഞ്ഞു വന്നപ്പോൾ നബി(സ്വ) ബിലാലിനെ വിളിച്ചു ചോദിച്ചു: താങ്കളെ ഞാൻ സ്വർഗത്തിൽ കണ്ടല്ലോ. എന്താണ് താങ്കൾ സവിശേഷമായി പ്രവർത്തിക്കുന്നത്? അദ്ദേഹം പറഞ്ഞു: പ്രത്യേകമായി ഒന്നും ഞാൻ ചെയ്തിട്ടില്ല, എന്നാൽ എപ്പോഴും വുളൂഅ് സൂക്ഷിക്കും. സാധിക്കുമ്പോൾ സുന്നത്ത് നിസ്‌കരിക്കും. അപ്പോൾ അവിടന്ന് പ്രതിവചിച്ചു: ആ കർമമാണ് താങ്കളെ സ്വർഗത്തിൽ കടത്തിയിരിക്കുന്നത്, അത് തുടരുക.

സദ്‌വൃത്തരായ വിശ്വാസികളെ കുറിച്ച് അല്ലാഹു പറഞ്ഞല്ലോ; ‘ഈമാൻ നിങ്ങളുടെ ഹൃദയത്തിൽ ഭംഗിയാക്കി നൽകി, അവിശ്വാസവും ദോഷം ചെയ്യലും കപടവിശ്വാസവും നിങ്ങൾക്ക് വെറുപ്പുള്ളവരാക്കി, സാന്മാർഗികളിൽ ഉൾപ്പെടുത്തി. നിങ്ങൾക്ക് ബാഹ്യമായും ആന്തരികമായും അവന്റെ അനുഗ്രഹം നൽകി.’ ആ അർത്ഥത്തിലുള്ള വിശ്വാസികളാവണം നമ്മൾ. ദുനിയാവിലെ അവസ്ഥ എന്ത് തന്നെയായാലും അതിനെ ആശ്രയിച്ചാവരുത് നമ്മുടെ വിശ്വാസത്തിന്റെ ബലവും ദുർബലതയും. അല്ലാഹു നമ്മെ സദ്‌വൃത്തരിൽ ഉൾപ്പെടുത്തട്ടെ.


*"☝ اَللَّهُ اَعْلَمْ ☝"*


*അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*

*_ആമീൻ,,,,,,,,,_*


_*​​🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_​​


🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹


*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

*join ഇസ്ലാമിക അറിവുകൾ*



➖➖➖➖➖➖➖➖➖➖➖

Comments

Popular posts from this blog

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._*

 *_💚മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ._* (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക. (2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. (3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.  (4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക. (5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക. (6) അവരെ പുകഴ്ത്തി പറയുക. (7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക. (8) ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക. (9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക. (10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക. (11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക. (12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക. (13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.  (14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക. (15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.  (16) ...

ജന്മദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

 *🎊 ജന്മദിനാഘോഷത്തിന്റെ 🎊*             *📜 പ്രമാണങ്ങൾ 📜* *❂••••••••••••••••••••••••••••••••••••••••••❂ *💧Part : 02💧 【അവസാനം】* *📍ജന്മ ദിനാഘോഷം*      അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബിﷺയുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുﷻവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്.   വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി ﷺ തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി ﷺ ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുﷻവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ ﷺ അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി ﷺ തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആ...

പ്രഭാതചിന്തകൾ

 *السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂*   *💧🍃 പ്രഭാതചിന്തകൾ 🍃💧*                  *📌 23/09/2021*                         *THURSDAY*                      *15 Safar 1443* *🔖 ഉപയോഗരഹിതമാകരുത്...*    _*🍃 ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ* പരിമിത കാലത്തിന് ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ..._    _*🍂 സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ്* അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി..._    _*🍃 ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്.* ശ്രദ്ധയോടെ കണ്ടെത്തി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം..._    _*🍂 ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ* എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും, ജീവിതവിജയം കരസ്ഥമാക്കാനും സാധിക്കും..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവ...