*_💞ദാമ്പത്യവും💖കുടുംബവും💞_*
*=======================*
✍ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ ഒരു നല്ല ഭാര്യക്ക് തീർച്ചയായും ചില നല്ല ഗുണങ്ങളുണ്ടാവും. ആ നല്ല ഗുണങ്ങൾ ചേരുമ്പോഴാണ് ഒരുവൾ നല്ല ഭാര്യയാകുന്നത്.
*💞സ്നേഹം പ്രകടിപ്പിക്കുക*
ഭർത്താവിനോട് സ്നേഹമുള്ളവരാണ് മിക്ക ഭാര്യമാരും. എന്നാൽ സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിൽ അവർ എത്രത്തോളം വിജയിക്കുന്നുണ്ട് എന്നത് വ്യക്തിപരമായ കാര്യമാണ്. സ്നേഹം ഉണ്ടായതുകൊണ്ടുമാത്രം കാര്യമില്ല. ഭർത്താവിനോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും വേണം. പ്രവൃത്തികൊണ്ടും പെരുമാറ്റം കൊണ്ടും വാക്കു കൊണ്ടും സ്നേഹം പ്രകടിപ്പിക്കുക.
*💞ആശയവിനിമയം നടത്തുക*
ആശയവിനിമയം തെറ്റുമ്പോൾ ബന്ധങ്ങളിൽ വിള്ളലുകൾ സംഭവിക്കും.ശരിയായ ആശയവിനിമയം കുടുംബബന്ധങ്ങൾക്ക് പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് ഏതെങ്കിലും തെറ്റിദ്ധാരണയോ ആശയക്കുഴപ്പമോ വ്യക്തത കുറവോ ഉണ്ടാവുകയാണെങ്കിൽ ഭർത്താവിനോട് തുറന്നു സംസാരിക്കുക, ചോദിക്കുക, പറയുക, ചർച്ച ചെയ്യുക. നിശ്ശബ്ദമായി ഭർത്താവിനോ തോല്പിക്കുന്ന രീതി അവസാനിപ്പിക്കുക. ഭാര്യയുടെ അസ്ഥാനത്തുള്ള നിശ്ശബ്ദത കുടുംബത്തെ മോശമാക്കുകയേയുള്ളൂ.
*💞പിന്തുണയ്ക്കുന്നവളാകുക*
ഭർത്താവിന്റെ കരിയറിലോ ഹോബിയിലോ പിന്തുണ നല്കുക. പല ഭാര്യമാരും ഭർത്താക്കന്മാരുടെ ഇത്തരം കാര്യങ്ങളിൽ ശരിയായ രീതിയിൽ ഇടപെടുന്നവരല്ല. ഭർത്താക്കന്മാരുടെ ഹോബികളും പ്രഫഷനും അയാളുടെ മാത്രം കാര്യമാണെന്നും തനിക്കതിൽ റോളില്ലെന്നും വിചാരിച്ച് ഒഴിഞ്ഞുമാറി നടക്കുന്നത് നല്ല ഭാര്യയുടെ ഗുണമല്ല.
*💞നല്ല സുഹൃത്താകുക*
കുടുംബത്തിന് വെളിയിൽ ഭർത്താവ് സൗഹൃദങ്ങൾ തേടുന്നതും പഴയ സൗഹൃദങ്ങൾ തീവ്രതയോടെ നിലനിർത്തിക്കൊണ്ടുപോകുന്നതും ചിലപ്പോഴെങ്കിലും ഭാര്യ ഒരു നല്ല സുഹൃത്തായി മാറാത്തതുകൊണ്ടാണ്. ഭർത്താവിന് എന്തും തുറന്നുപറയാനും കൂട്ടുകൂടാനും കഴിയുന്നവിധത്തിലുള്ള നല്ല സുഹൃത്താകുക.
*💞ആദരിക്കുക*
ഭർത്താവിനെ ബഹുമാനിക്കുക, ആദരിക്കുക. അനുചിതമായ വാക്കുകൾ കൊണ്ടോ പരുഷവാക്കുകൾ കൊണ്ടോ ഭർത്താവിനെ സംബോധന ചെയ്യുന്നവരും സംസാരിക്കുന്നവരുമായ ഭാര്യമാരുടെ എണ്ണം കുറവൊന്നുമല്ല നമുക്കിടയിൽ. വിദ്യാസമ്പന്നരായ സ്ത്രീകൾപോലും ഇതിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. ഭർത്താവിനെ ബഹുമാനിക്കുക. ആദരിക്കുക. നിങ്ങളെപോലെ തന്നെ ഒരു വ്യക്തിയാണ് അദ്ദേഹമെന്ന് മനസ്സിലാക്കി പെരുമാറുക.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*_
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment