*424 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*53📌 ഖാലിദു ബ്നു സഈദ് (റ)*
*💧Part : 01💧*
അബ്ദുമനാഫിന്റെ സന്താന പരമ്പരയിൽ പെട്ട സഈദുബ്നുൽആസിയുടെ പുത്രനാകുന്നു ഖാലിദ് (റ).
ഇസ്‌ലാമിന്റെ ഉദയകിരണം മക്കാ മണലാരണ്യത്തിൽ പ്രഭപരത്താൻ തുടങ്ങിയ അതിന്റെ ബാല്യദശയിൽ തന്നെ. ഖാലിദ് (റ) ആ പ്രകാശത്തിൽ നിന്ന് കൈത്തിരിയേന്തി.
മുഹമ്മദുൽ അമീനിന്റെ (ﷺ) വചനങ്ങൾ അദ്ദേഹം ശ്രദ്ധിക്കാൻ തുടങ്ങി. അത് പരിപൂർണ്ണ സത്യവും ദൈവവചനവുമാണെന്ന് അദ്ദേഹത്തിന്ന് കൂടെക്കൂടെ ബോധ്യമായി.
ഒരിക്കൽ ഖാലിദ്ബ്നുസഈദ് (റ) ഒരു സ്വപ്നം കണ്ടു. അദ്ദേഹം ആളിക്കത്തുന്ന ഒരു അഗാധഗർത്തത്തിന്റെ വക്കിൽ നിൽക്കുകയായിരുന്നു. തന്റെ പിതാവ് പിന്നിൽ നിന്ന് അദ്ദേഹത്തെ ഗർത്തത്തിലേക്ക് ആഞ്ഞു തള്ളുന്നു! അപായപ്പെടുത്താൻ ശ്രമിക്കുന്നു! അത് കണ്ട് നബി ﷺ പാഞ്ഞെടുക്കുകയും ഖാലിദ് (റ) വിന്റെ അരക്കെട്ടിന് പിടിച്ച് പിന്നോട്ട് രക്ഷപ്പെടുത്തുകയും ചെയ്യുന്നു!
നേരം പുലർന്നപ്പോൾ അദ്ദേഹം അബൂബക്കർ(റ)വിന്റെ അടുത്ത് ചെന്ന് സ്വപ്നവാർത്ത അറിയിച്ചു. അബൂബക്കർ (റ) പറഞ്ഞു: അത് വിശദീകരണമാവശ്യമില്ലാത്ത ഒരു സത്യമായ സ്വപ്നമാകുന്നു. മുഹമ്മദ് നബി ﷺ നമ്മെ നാശത്തിൽ നിന്ന് രക്ഷിക്കുന്നു. നമ്മുടെ ബന്ധക്കാരവട്ടെ, നമ്മെ നാശത്തിലകപ്പെടുത്തുകയും ചെയ്യുന്നു.
ഖാലിദ് (റ) ഉടനെ നബിﷺയെ അന്വേഷിച്ചു പുറപ്പെട്ടു. നബിﷺയെ കണ്ടുമുട്ടിയ അദ്ദേഹം നബിﷺയോട് പറഞ്ഞു: "അങ്ങയുടെ ദൗത്യം എനിക്കൊന്ന് വിശദീകരിച്ചു തന്നാലും!''
നബി ﷺ വിശദീകരിച്ചു: “നീ ഏകനായ അല്ലാഹു ﷻ വിൽ പങ്ക് ചേർക്കാതിരിക്കുക. മുഹമ്മദ് (ﷺ) അല്ലാഹു ﷻ വിന്റെ പ്രവാചകനും അടിമയുമാണെന്ന് വിശ്വസിക്കുക. കേൾക്കാനും കാണാനും കഴിവില്ലാത്തതും ഉപകാരവും ഉപ്രദവവും വരുത്താത്തതുമായ വിഗ്രഹങ്ങളെ കൈവെടിയുക."
ഖാലിദ് (റ) തന്റെ വലതുകൈപ്പത്തി നിവർത്തി നബിﷺയുടെ കയ്യിൽ അടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇത് സത്യം. അല്ലാഹു ﷻ വല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് (ﷺ) അല്ലാഹു ﷻ വിന്റെ പ്രവാചകനാണെന്നും ഞാൻ വിശ്വസിച്ചിരിക്കുന്നു.'' അങ്ങനെ ഖാലിദ് (റ) മുസ്‌ലിമായി.
ഖാലിദ് (റ) ഇസ്ലാമാശ്ലേഷിക്കുമ്പോൾ ഇസ്ലാമിന്റെ അംഗസംഖ്യ കേവലം കൈവിരലിലെണ്ണാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
തന്റെ പുത്രന്റെ മതപരിവർത്തനം സഈദിനെ കോപാന്ധനാക്കി. പൂർവ്വ പിതാക്കളുടെ മാർഗ്ഗം പരിത്യജിക്കുകയും പുണ്യവിഗ്രഹങ്ങളെ ഭത്സിക്കുകയും ചെയ്ത് അവൻ തനിക്കും തന്റെ കുടുംബത്തിനും തീരാത്ത അപമാനം വരുത്തിവെച്ചതായി ആ പിതാവ് വിശ്വസിച്ചു. ഖുറൈശി പ്രമുഖരുടെ ഇടയിൽ തലനിവർത്തി നടക്കാൻ കഴിയാത്ത അപമാനകരമായ ഒന്നായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത്!
ജ്വലിക്കുന്ന കണ്ണുകളോടെ അദ്ദേഹം മകനോട് ചോദിച്ചു: “നീ മുഹമ്മദിന്റെ (ﷺ) മതത്തിൽ ചേർന്നിരിക്കുന്നു അല്ലേ?” ഖാലിദ് (റ) പറഞ്ഞു: “അതെ, ഞാൻ ഇസ്‌ലാമിൽ വിശ്വസിച്ചിരിക്കുന്നു!'' സഈദിന്റെ ക്രൂരത അതിന്റെ പൂർണ്ണ രൂപത്തിൽ പത്തിവിടർത്തി. ഹൃദയമില്ലാത്ത ഒരു മൃഗത്തെപ്പോലെ തന്റെ പുത്രനെ മതിവരുവോളം ആക്രമിച്ചു.
ഒരു മനുഷ്യന് സഹിക്കാവുന്നതിലപ്പുറം! ഒരു വിധം മതിവന്നപ്പോൾ അയാൾ പുത്രനെ വീട്ടിൽ ഇരുട്ടറയിൽ തടവിലാക്കി. വെള്ളവും ഭക്ഷണവും നൽകാതെ ഭീഷണിപ്പെടുത്തി. ബന്ധിതനായ ഖാലിദ് (റ) കതകിന്റെ ഉള്ളിലൂടെ വിളിച്ചു പറഞ്ഞു: “അല്ലാഹു ﷻ വാണ് സത്യം, മുഹമ്മദ് (ﷺ) അല്ലാഹുﷻവിന്റെ പ്രവാചകനാകുന്നു. ഞാൻ അദ്ദേഹത്തെ വിശ്വസിച്ചിരിക്കുന്നു."
ഖാലിദ് (റ)വിന്റെ ചുണ്ടുകൾ ഇങ്ങനെ മന്ത്രിച്ചുകൊണ്ടിരുന്നു. “എന്തു ചെയ്താലും ഞാൻ ഇസ്‌ലാമിൽ നിന്ന് പിന്തിരിയുകയില്ല. എന്റെ ജീവിതവും മരണവും അതിന്നു വേണ്ടിയുള്ളതാകുന്നു."
നിരാശനായ പിതാവ് ആക്രോശിച്ചു: “എങ്കിൽ ഇന്നു മുതൽ നീ എന്റെ ആരുമല്ല, എന്റെ വീട്ടിൽ പ്രവേശിക്കുക പോലും ചെയ്യരുത്. നിനക്ക് ഭക്ഷണം ഞാൻ തടഞ്ഞിരിക്കുന്നു."
ഖാലിദ് (റ) പറഞ്ഞു: “ഭക്ഷണം നൽകുന്നവരിൽ ഉത്തമൻ അല്ലാഹുﷻവാകുന്നു. അങ്ങനെ തന്റെ പ്രയപ്പെട്ട കുടുംബവുമായി ഖാലിദ് (റ) യാത്ര പറഞ്ഞു.
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
〰〰〰〰〰〰〰〰〰〰〰
*_ഇസ്ലാമിക_*
*_അറിവുകൾക്കും_*
*_പ്രഭാഷണങ്ങൾക്കും_*
*_ചരിത്രകഥകൾക്കും_*
*_ഇസ്ലാമിക അറിവുകൾ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിന്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ അംഗമാവുക,_*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join islamic *
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment