*98🏮ഇരുലോക വിജയത്തിന്🏮*
*💢 100 വഴികൾ 💢*
*✦•┈┈┈┈┈•✿❁ ﷽ ❁✿•┈┈┈┈┈•✦*
*💧Part : 98💧*
*📌 അത്യാഹിതങ്ങൾ*
അത്യാഹിതങ്ങളും അനിഷ്ടസംഭവങ്ങളും നമ്മുടെ ജീവിതത്തിലുണ്ടായി ഭ്രാന്തമനസ്സും വെപ്രാളസ്വഭാവങ്ങളും ഇല്ലാതിരിക്കാൻ *يَا وَارِثُ* (സർവ്വാവകാശി) എന്ന പുണ്യനാമം ഇശാ മഗ്രിബിനിടയിൽ 1000 തവണ ചൊല്ലുക.
(സആദത്ത് 528)
അത്യാഹിതങ്ങളും അപകടങ്ങളും വിപാടനം ചെയ്യാൻ പ്രാർത്ഥനക്ക് ഏറെ പ്രസക്തിയുണ്ടെന്നതോടൊപ്പം ധർമ്മങ്ങൾ എഴുപത് പരീക്ഷകളെ തടയുമെന്ന് നബി ﷺ പറഞ്ഞിട്ടുപറയുന്നു;
*الصَّدَقةُ تَدفَعُ سَبعِينَ أَبْوَابًا مِنَ البَلاءَ*
ദാനധർമ്മം എഴുപത് പരീക്ഷണ വാതിലുകളെ തടയും.
ലുബ്ധതയും പിശുക്കും ചേർന്ന മനസ്സുകളിൽ വെപ്രാളവും അത്യാഹിതരോഗങ്ങളും വന്ന് അനാവശ്യവഴികളിലൂടെ പണം ചിലവഴിച്ച് പാപ്പരാവാനും കാരണമാണെന്നാണ് ഇസ്ലാമികപാഠം.
അറബിയിൽ ഇങ്ങനെ ഒരുപഴമൊഴിയുണ്ട് :
*بَابُ لَا يُفْتَحُ عَلَى الْفُقَرَاءِ يُفْتَحُ عَلَى الْأَطِبَّاءِ*
ദരിദ്രൻമാരുടെ മുമ്പിൽ തുറക്കപ്പെടാത്ത കവാടങ്ങൾ ഡോക്ടർമാരുടെ മുന്നിൽ തുറക്കപ്പെടേണ്ടിവരും
പ്രാർത്ഥനാനിരതമായ മനസ്സും ധാർമ്മികബോധവും അത്യാഹിത വിപത്തുകളിൽനിന്ന് നമുക്ക് മോചനം നൽകുന്നു.
ഇശാമഗ്രിബിനിടയിലുള്ള മേൽപറയപ്പെട്ട പ്രാർത്ഥന നമ്മുടെ സ്വശരീരത്തെയും, കുടുംബത്തിനേയും, ബന്ധപ്പെട്ടവരേയും, സമ്പത്തിനേയുമെല്ലാം സംരക്ഷിക്കാനുള്ള ആത്മികവഴിയാണ്.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment