*05🏮 ത്വരീഖത്തും 🏮*
*ശരീഅത്തും*
*❂••••••••••••••••••••••••••••••••❂*
*💧Part : 05💧*
ദുന്നൂനുല്‍മിസ്വ്രി (റ) പറയുന്നു: “അല്ലാഹുﷻവിനെ ഒരാള്‍ സ്നേഹിക്കുന്നതിന്റെ ലക്ഷണമാകുന്നു സ്വഭാവത്തിലും ചെയ്തിയിലും ആജ്ഞയിലും നിരോധങ്ങളിലും നബിﷺയെ പിന്‍പറ്റല്‍.”
അല്ലാഹുﷻവിന്റെ പ്രീതി സമ്പാദിക്കുകയാണല്ലോ ത്വരീഖതിന്റെ ആത്യന്തിക ലക്ഷ്യം. അതു നേടാന്‍ ശറഅ് കൂടാതെ പറ്റില്ലെന്നു ചുരുക്കം.
മഅ്റൂഫുല്‍ഖര്‍ഖീ (റ) പറയുന്നു: ഇമാം ദാവൂദുത്ത്വാഇയുടെ ഒരു അനുചരന്‍ എന്നെ ഇങ്ങനെ ഉപദേശിച്ചു. “നിങ്ങള്‍ കര്‍മങ്ങള്‍ ചെയ്യാതിരിക്കുന്നതു സൂക്ഷിക്കണം. നിങ്ങളുടെ രക്ഷിതാവിന്റെ പൊരുത്തത്തിലേക്ക് അടുപ്പിക്കുന്നത് അനുഷ്ഠാനങ്ങള്‍ ആകുന്നു.”
സരിയ്യുസ്സഖത്വി (റ) പറഞ്ഞു: “തസ്വവ്വുഫ് മൂന്ന് ആശയങ്ങളുടെ സമ്മേളനമാകുന്നു.
സൂക്ഷ്മതയുടെ പ്രകാശത്തെ ഊതിക്കെടുത്താതിരിക്കല്‍, ഖുര്‍ആന്‍-സുന്നത്തിനു വിരുദ്ധമായി സംസാരിക്കാതിരിക്കല്‍, അല്ലാഹു ﷻ നിഷിദ്ധമാക്കിയ മറപൊളിക്കാതിരിക്കല്‍.”
ബിശ്റുല്‍ഹാഫി (റ) പറയുന്നു: “ഒരിക്കല്‍ ഞാന്‍ സ്വപ്നത്തില്‍ തിരുനബിﷺയെ കണ്ടു. അപ്പോള്‍ അവിടന്ന് (ﷺ) എന്നോട് ആരാഞ്ഞു: “ബിശ്ര്‍, നീ ഉന്നതമായ പദവി എത്തിക്കാന്‍ കാരണമെന്തെന്നറിയുമോ..?" ഞാന്‍ പറഞ്ഞു: “ഇല്ല ദൂതരേ.” അവിടുന്നു (ﷺ) പറഞ്ഞു: “എന്റെ സുന്നത്ത് പിന്തുടര്‍ന്നതു കൊണ്ടു തന്നെയാകുന്നു.”
അബൂയസീദുല്‍ ബിസ്ത്വാമി (റ) പറഞ്ഞു: “ഒരാള്‍ വായുവില്‍ പറക്കുന്ന അമാനുഷികത കാണിച്ചെന്നു കരുതി നിങ്ങള്‍ വഞ്ചിതരാകേണ്ട. അവന്‍ കല്പനാ-നിരോധനങ്ങള്‍ എങ്ങനെ പാലിക്കുന്നുവെന്നും വിധിവിലക്കുകളും ശരീഅതും ഏതു വിധം കൊണ്ടു നടക്കുന്നുവെന്നും നോക്കുക. എന്നിട്ടു മാത്രം നമ്പുക.”
സ്വൂഫീ മാര്‍ഗത്തില്‍ സഞ്ചരിക്കവെ വരുന്ന മാനസിക പ്രശ്നങ്ങളില്‍ തെറ്റും ശരിയും കണ്ടെത്താന്‍ കിതാബ്-സുന്നത്ത് എന്ന രണ്ടു സാക്ഷികളെ നിറുത്തിയിരുന്നതായി അബൂസുലയ്മാനുദ്ദാറാനി (റ) പറയുന്നു. ശരീഅതിനു വിരുദ്ധമായ ഒന്നും ത്വരീഖതിന്റെ പേരില്‍ സ്വീകാര്യമല്ലെന്നതിലേക്കു സൂചനയായിരുന്നു മഹാന്റെ ഈ പ്രഖ്യാപനം.
മറ്റൊരു ശെയ്ഖായ ഹാതിമുല്‍അസ്വം (റ) പറയുന്നു: “നമ്മുടെ ഈ മാര്‍ഗത്തില്‍ കടക്കുന്നവന്‍ നാലു കാര്യങ്ങള്‍ കരുതിയിരിക്കണം. അവ നാലുതരം മരണങ്ങള്‍ ആകുന്നു. അതില്‍ ഒന്നത്രെ ചുകപ്പ് മരണം. അതു ദേഹേഛക്കൊത്തു കര്‍മങ്ങള്‍ ചടങ്ങായി നിര്‍വഹിക്കലാകുന്നു.”
അബുല്‍ഹുസയ്നുല്‍ഹിവാരി പറയുന്നു: “നബിﷺയെ പിന്‍പറ്റാതെ ചെയ്യുന്ന കര്‍മങ്ങള്‍ ആകമാനം ഫലശൂന്യമാകുന്നു.”
അബൂഹഫ്സ്വ (റ)പറഞ്ഞു: “അവസ്ഥയും ചെയ്തിയും ഓരോ സമയത്തും കിതാബ്-സുന്നത്തിനൊപ്പിച്ചു തൂക്കാത്തവനെ ത്വരീഖതിന്റെ വ്യക്തിത്വങ്ങളില്‍ നീ കണക്കാക്കിപ്പോകരുത്.”
ത്വരീഖതിന്റെ മശാഇഖുകളില്‍ മഹാനായിരുന്നു അബൂസ്വാലിഹ് ഹമദൂന്‍(റ). ജനങ്ങളോടു കാര്യങ്ങള്‍ ഗുണദോഷിക്കേണ്ടത് എപ്പോഴാണെന്ന ചോദ്യത്തിനു മഹാന്‍ കൊടുത്ത മറുപടി ഇതായിരുന്നു: “അല്ലാഹു ﷻ നിര്‍ബന്ധമാക്കിയ ഒരു കാര്യം അവര്‍ക്കു നിര്‍ബന്ധമല്ലെന്നു വരുകിലും പുത്തന്‍ വാദത്തില്‍ അവര്‍ ചെന്നുചാടുമെന്ന് പേടിക്കുന്ന സന്ദര്‍ഭത്തിലും.”
അബൂഉസ്മാന്‍ (റ) പറഞ്ഞു: “വാക്കാലും പ്രവൃത്തിയാലും സുന്നത്തിനെ സ്വന്തത്തിന്റെ മേല്‍ ആജ്ഞാപിക്കുന്നവന്‍ പറയുന്നതു മാത്രമാണ് ആധ്യാത്മികം. അഥവാ ഹിക്മത്. അതേ സമയം ദേഹേഛയെ സ്വന്തത്തിനു വിധിക്കുന്നവന്‍ പറയുന്നതു തീര്‍ച്ചയായും ബിദ്അത്തായിരിക്കും.”
മുഹമ്മദ്ബ്ന്‍ ഫള്വ്ല്‍ (റ)നോട് ഒരാള്‍ ചോദിച്ചു: “എന്താണു പരാജയ ലക്ഷണങ്ങള്‍..?” മഹാന്‍ പറഞ്ഞു: “മൂന്നു കാര്യങ്ങള്‍ പരാജയത്തെ അര്‍ത്ഥമാക്കുന്നു. അറിവുണ്ടായിരിക്കെ അനുഷ്ഠാനമില്ലാതിരിക്കല്‍, അനുഷ്ഠാനമുണ്ടായിരിക്കെ ആത്മാര്‍ത്ഥത ഇല്ലാതിരിക്കല്‍, നല്ലവരോടു സഹവസിക്കെ അവരെ മാനിക്കാതിരിക്കല്‍.”
മഹാന്റെ തന്നെ മറ്റൊരു വീക്ഷണമിതാ: ഇസ്ലാമിന്റെ തിരോധാനം നാലു കാര്യങ്ങളാല്‍ വന്നു ചേരുന്നതാണ്. അറിഞ്ഞവകൊണ്ടു പ്രവര്‍ത്തിക്കാതിരിക്കല്‍, വിവരമില്ലാതെ പ്രവര്‍ത്തിക്കല്‍, അറിയാത്തത് പഠിക്കാതിരിക്കല്‍, ജനങ്ങളെ പഠനത്തില്‍ നിന്നു പിന്തിരിപ്പിക്കല്‍...”
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*islamic
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment