*06🏮 ത്വരീഖത്തും 🏮*
*ശരീഅത്തും*
*❂••••••••••••••••••••••••••••••••❂*
*💧Part : 06💧*
ഇബ്നു അത്വാഅ് (റ) പറയുന്നു: “ആരാണോ തന്റെ ദേഹത്തിനു ശരീഅത്തിന്റെ നടപടി ശീലിപ്പിക്കുന്നത് അവന്റെ ഹൃദയം മഅ്രിഫതിനാല്‍ പ്രകാശപൂരിതമാകും. സ്വഭാവത്തിലും വിധി-വിലക്കുകളിലും തിരുനബിﷺയെ പിന്‍പറ്റലിനെക്കാള്‍ മഹത്തായ മറ്റൊരു പദവിയും ഇല്ലതന്നെ.”
അബുല്‍ഹസന്‍ ബന്നാന്‍ (റ) വിനോടു സൂഫിയത്തിന്റെ ആത്മീയാവസ്ഥയെപ്പറ്റി ആരാഞ്ഞതിനു കൊടുത്ത മറുപടി ഇതായിരുന്നു: “ഉത്തരവാദിത്തങ്ങള്‍ കൊണ്ടു വിശ്വസ്തത പുലര്‍ത്തല്‍, കല്‍പനകള്‍ കൊണ്ടു നിന്നുപോരല്‍, അകത്തളത്തെ പരിഗണിക്കല്‍ എന്നിവയാകുന്നു സ്വൂഫീ സ്ഥിതി.”
അബൂഹംസ (റ) പറഞ്ഞു: “ഒരാള്‍ അല്ലാഹുﷻവിലേക്കുള്ള മാര്‍ഗത്തെപ്പറ്റി അറിഞ്ഞാല്‍ അവന്റെ പ്രയാണത്തെ അല്ലാഹു ﷻ ത്വരിതപ്പെടുത്തും. തിരുനബിﷺയെ വാക്കിലും പ്രവൃത്തിയിലും സ്ഥിതിഗതികളിലും പിന്തുടരലല്ലാതെ അല്ലാഹുﷻവിലേക്കുള്ള വഴിയുടെ മേല്‍ അറിയിക്കുന്ന മറ്റൊന്നുമില്ല തന്നെ.”
മംശാദുദയ്ദ്നൂരി (റ) പറഞ്ഞു: “മുരീദിന്റെ ചിട്ടകള്‍ താഴെ പറയുന്നവയാണ്. മശാഇഖിന്റെ മാന്യതകള്‍ പരിഗണിക്കല്‍, കൂട്ടുകാര്‍ക്കു സേവനം ചെയ്യല്‍, കാരണങ്ങളില്‍ നിന്ന് തടിതപ്പല്‍, സ്വന്തത്തിന്റെ മേല്‍ ശറഇന്റെ മര്യാദകള്‍ ശീലമാക്കല്‍.”
അബ്ദുല്ലാഹിബ്നു മനാസില്‍ (റ) പറഞ്ഞു: “ഒരാള്‍ ഫര്‍ളായ കാര്യത്തെ നഷ്ടപ്പെടുത്തുന്ന സ്ഥിതി വന്നാല്‍ പിന്നെ സുന്നത്തുകള്‍ നഷ്ടമാക്കല്‍ കൊണ്ട് അല്ലാഹു ﷻ അവനെ പരീക്ഷിക്കും. സുന്നത്തുകള്‍ നഷ്ടമാക്കുക കൂടി ചെയ്താല്‍ പിന്നെ ബിദ്അത് കൊണ്ടുള്ള പരീക്ഷണമാകും അവന്‍ ഏല്‍ക്കേണ്ടിവരിക.”
അബുല്‍ഖയ്റുല്‍ അഖ്വ്ത്വഅ് (റ) പറഞ്ഞു: “ഫര്‍ളുകള്‍ വീട്ടല്‍, നല്ലവരുമായി സഹവസിക്കല്‍, ദീനീ ചിട്ടകള്‍ പാലിക്കല്‍ തുടങ്ങിയവ കൊണ്ടല്ലാതെ ആരും അത്യുന്നതങ്ങള്‍ താണ്ടിയിട്ടില്ല.”
ഇബ്റാഹീം ഇബ്നുശയ്ബാന്‍ (റ) പറഞ്ഞു: “ഇല്‍മുല്‍ഫനാഉം ബഖാഉമൊക്കെ ചുറ്റിത്തിരിയുന്നത് അല്ലാഹുﷻവിന്റെ ഏകത്വത്തിന്റെയും അവനുള്ള അടിമത്വത്തിന്റെയും മേല്‍ ആകുന്നു. അങ്ങനെയല്ലാത്തപക്ഷം മതപരിത്യാഗമാകും വന്നുചേരുക.” ശരീഅത്തനുസരിക്കല്‍ അവന്റെ അടിമത്വാംഗീകാരത്തിന്റെ ലക്ഷണമാണെന്നു നേരത്തെ പറഞ്ഞു. ശറഇല്ലാതെ ത്വരീഖതില്ലെന്നു തന്നെയാണ് ശയ്ബാനും സൂചിപ്പിക്കുന്നത്.
അബുല്‍അബ്ബാസുസ്സിയരിയോട് (റ) ഒരു മുരീദ് തന്റെ ദേഹത്തെ പരീശിലിപ്പിക്കേണ്ടതെങ്ങനെ എന്നു ചോദിച്ചതിനു നല്‍കിയ മറുപടി ഇതായിരുന്നു: “കല്‍പനകള്‍ പാലിക്കല്‍, വിലക്കുകള്‍ വെടിയല്‍, പാവങ്ങളെ സേവിക്കല്‍, നല്ലവരുമായി സഹവസിക്കല്‍.”
അബൂഅംര്‍(റ)വിനോടു തസ്വവ്വുഫിനെപ്പറ്റി ആരാഞ്ഞതിനു കൊടുത്ത മറുപടി കാണുക: “കല്‍പന നിരോധനങ്ങള്‍ക്കു കീഴെ ക്ഷമ കൈകൊള്ളലാണു തസ്വവുഫ്.”
അബൂബക്റുത്ത്വമസ്താനി (റ) പറഞ്ഞു: “വഴി വളരെ വ്യക്തമാകുന്നു. കിതാബും സുന്നത്തും നമുക്കു മുമ്പില്‍ ഇരിക്കുന്നു. നമ്മില്‍ നിന്നു കിതാബും സുന്നത്തുമായി ആരു സഹയാത്രികനാകുന്നുവോ അവനാണു സത്യം പ്രാപിച്ചവന്‍”
(അര്‍റിസാലതുല്‍ ഖുശ യ്രി. പേജ് 8 മുതല്‍ 30)
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_*islamic
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment