*421 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*51📌 ഇംറാനു ബ്നു ഹുസൈൻ (റ)*
*💧Part : 01💧 【അവസാനം】*
ഖൈബർ യുദ്ധവർഷം ഇംറാനും പിതാവും ഇസ്‌ലാം ആശ്ലേഷിച്ചു. ഖുസാഈ വംശജനായിരുന്നു അദ്ദേഹം. അസദ് ഖബീലയിലെ ഒരു ഉപഗോത്രമായിരുന്നു ഖുസാഈ. ഇവരുടെ പൂർവ്വികൻമാർ യമനിൽ നിന്ന് മക്കയിലേക്ക് കുടിയേറിപ്പാർക്കുകയും മക്കയിലെ പൂർവ്വികരായ ജൂർഹൂം ഗോത്രക്കാരെ അതിജയിച്ചു കഅബയുടെ പരിപാലനവും പരിരക്ഷണവും ഏറ്റെടുക്കുകയും ചെയ്തു. ഇവരിൽ നിന്നാണ് പിൽക്കാലത്ത് കഅബയുടെ താക്കോൽ ഖുറൈശിനേതാവായിരുന്ന ഖുസയ്യിന് ലഭിച്ചത്.
ഇംറാൻ (റ), നബിﷺയെ ബൈഅത്ത് ചെയ്തതു മുതൽ സദ് വൃത്തരിൽ മാതൃകാ മാന്യനായി ജീവിച്ചു.
ഒരിക്കൽ നബിﷺയോട് ചില സഹാബികൾ ചോദിച്ചു: “അല്ലാഹു ﷻ വിന്റെ പ്രവാചകരെ, ഞങ്ങൾ അങ്ങയുടെ കൂടെയിരിക്കുമ്പോൾ ഞങ്ങളുടെ ഹൃദയം മറ്റുചിന്തകളിൽ നിന്ന് വിമുക്തമാവുകയും ഐഹിക പ്രശ്നങ്ങൾ വിസ്മരിക്കുകയും ചെയ്യുന്നു. പരലോകം നഗ്നനേത്രം കൊണ്ട് കാണുന്നതു പോലെയാകുന്നു അപ്പോൾ ഞങ്ങൾക്ക് അനുഭവപ്പെടുന്നത്. ഞങ്ങൾ അങ്ങയുടെ പക്കൽ നിന്ന് പിരിയുകയും ഭാര്യമാരുമായും കുട്ടികളുമായും ബന്ധപ്പെടുകയും ചെയ്യുമ്പോൾ ഞങ്ങളുടെ ചിന്ത പാരത്രിക സ്മരണയിൽ നിന്ന് ശൂന്യമാവുകയും ചെയ്യുന്നു. ഇതിനെന്ത് ചെയ്യും..?”
നബി ﷺ അവരോട് പറഞ്ഞു: “അല്ലാഹു ﷻ വാണ് സത്യം, നിങ്ങളെന്റെ കൂടെയാവുമ്പോൾ ഉണ്ടാകുന്ന അവസ്ഥ നിങ്ങൾക്ക് സ്ഥായിയായി നിൽക്കുകയായിരുന്നെങ്കിൽ മലക്കുകൾ നേരിട്ടു വന്ന് നിങ്ങളെ ഹസ്തദാനം ചെയ്യുമായിരുന്നല്ലോ! മനുഷ്യ മനസ്സിന് രണ്ടു വിധത്തിലുമുള്ള നിലവാരങ്ങളുണ്ടാകാം..."
അതെ, അല്ലാഹു ﷻ വിന്റെ മലക്കുകൾ നേരിട്ടു ഹസ്തദാനം ചെയ്യുന്ന ഉന്നതമായ നിലവാരമാണിതൊന്ന്.
അന്നുമുതൽ ഇംറാൻ (റ) ആഗ്രഹിച്ചത് ആ ഉന്നതനിലവാരമായിരുന്നു.
ഇബ്നുസീരീൻ (റ) പറയുന്നു: ഇംറാനുബ്നു ഹുസൈനെക്കാൾ ശ്രേഷ്ഠനായ ഒരു സഹാബിയെ ബസറാ പട്ടണം കണ്ടിട്ടില്ല. അദ്ദേഹത്തിന്ന് മലക്കുകൾ സലാം ചൊല്ലാറുണ്ടായിരുന്നു.
ദൈവസ്നേഹം, ഭക്തി, ഐഹികവിരക്തി, സത്യം എന്നീ ഗുണങ്ങളിൽ അദ്ദേഹം മാതൃകാ യോഗ്യനായിരുന്നു. ആരാധനയിൽ അദ്ദേഹം എപ്പോഴും വ്യാപൃതനായിരുന്നു. അതിൽ നിന്ന് ഒരു പ്രതിബന്ധവും അദ്ദേഹത്തെ തടഞ്ഞില്ല.
“ഞാൻ കാറ്റിൽ പറന്നു പോകുന്ന ചാരമായിരുന്നെങ്കിൽ'' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കരയുമായിരുന്നു. ചെയ്തുപോയ പാപമോർത്തു കൊണ്ടല്ല. അല്ലാഹു ﷻ വിന്റെ ഗാംഭീര്യവും പ്രഭാവവുമോർത്ത്! അവന്റെ സീമാതീതമായ അനുഗ്രഹങ്ങൾക്ക് തത്തുല്യമായ നന്ദി എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാതെ കണ്ട്!
അങ്ങനെയാണല്ലോ 'അല്ലാഹു ﷻ വിന്റെ അടിമകളുടെ' ചിന്താഗതി. ജീവിത കാലം മുഴുവനും അവരുടെ ചുമൽ സാഷ്ടാംഗംകൊണ്ട് കുനിഞ്ഞാലും ശരി.
ഉമർ (റ) തന്റെ ഭരണകാലത്ത് അദ്ദേഹത്തെ ബസറയിലേക്ക് അയച്ചു. അവിടെ ജനങ്ങൾക്ക് ദീൻ പഠിപ്പിച്ചുകൊണ്ട് അദ്ദേഹം ജീവിച്ചു.
അലി(റ)വും മുആവിയ(റ)വും തമ്മിൽ സംഘട്ടനം നടന്നപ്പോൾ ഇംറാൻ (റ) പൊതുജനങ്ങളോട് അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ പരസ്യമായി ഉപദേശിച്ചു.
അദ്ദേഹം ജനങ്ങളോടിങ്ങനെ പറഞ്ഞു: “നിങ്ങൾ പള്ളികളിൽ അടച്ചിരിക്കുക. അവിടെ വന്ന് നിങ്ങൾ നിർബന്ധിക്കപ്പെടുകയാണെങ്കിൽ നിങ്ങളുടെ വീടുകളിൽ അഭയം തേടുക. അവിടെയും വന്ന് നിങ്ങളെ അതിക്രമിക്കുന്ന പക്ഷം അവരോട് നിങ്ങൾ യുദ്ധം ചെയ്യുക."
അദ്ദേഹം പറഞ്ഞു: “ഈ യുദ്ധത്തിൽ ഒരു അസ്ത്രം പ്രയോഗിക്കുന്നതിനേക്കാൾ ഒരു പർവ്വതശിഖിരത്തിൽ കയറി മരണംവരെ ആടുകളെ മേയ്ച്ച് വനവാസം നടത്തുന്നതാണ് എനിക്കുത്തമമായി തോനുന്നത്."
വേദനാജനകമായ ഒരു മാറാരോഗം അദ്ദേഹത്തെ പിടികൂടി. കുറെ വർഷം അതിന്റെ അസഹ്യത അദ്ദേഹം അനുഭവിച്ചുകൊണ്ടിരുന്നു. എന്നിട്ടും ഇബാദത്തുകളിൽ നിന്ന് അദ്ദേഹം ഒട്ടും പിന്തിരിഞ്ഞതുമില്ല.
ഹിജ്റ 52ാമത്തെ വർഷം ഇംറാൻ (റ) ബസറയിൽവെച്ച് വഫാത്തായി.
ഇംറാനു ബ്നു ഹുസൈൻ (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
ഇംറാനു ബ്നു ഹുസൈൻ (റ)വിനും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
*【 ഇംറാനു ബ്നു ഹുസൈൻ (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】*
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*join ഇസ്ലാമിക അറിവുകൾ*
*islamic *
➖➖➖➖➖➖➖➖➖➖➖
Comments
Post a Comment