*416 💫 നക്ഷത്ര തുല്യരാം 💫*
*🌹സ്വഹാബാക്കൾ🌹*
*📜101 സ്വഹാബാ ചരിത്രം📜*
*✿••••••••••••••••••••••••••••••••••••••••✿*
*48📌 സുഹൈലു ബ്നു അംറ് (റ)*
*💧Part : 02💧【അവസാനം】*
ഹിജ്റ എട്ടാം വർഷം മുസ്‌ലിംകൾ മക്കയെ ലക്ഷ്യമാക്കി ജൈത്രയാത നടത്തി. സ്വന്തം നാട്ടിൽ നിന്ന് പുറം തള്ളപ്പെട്ട മുഹാജിറുകളും അവർക്ക് അഭയം നൽകിയ അൻസാരികളും ഒന്നടങ്കം അവരിലുണ്ടായിരുന്നു.
ഇസ്‌ലാമിന്റെ കൊടി മക്കയുടെ അന്തരീക്ഷത്തിൽ പാറിക്കളിച്ചു. വിഗ്രഹങ്ങളും ഉയർന്നുനിൽക്കുന്ന ഖബറുകളും തച്ചുതകർക്കപ്പെട്ടു. ബഹുദൈവവിശ്വാസികൾ പരിഭ്രാന്തരായി. ജേതാക്കളുടെ തീരുമാനവും പ്രതീക്ഷിച്ചുകൊണ്ട് അവർ ഉത്കണ്ഠാകുലരായി..!!
ഇസ്‌ലാമിനെതിരെ തങ്ങൾ ചെയ്ത നിഷ്ഠൂര മർദ്ദനങ്ങൾക്ക് പ്രതികാരം ലഭിക്കുന്നത് അവർ മനസ്സാലെ കണ്ടുകൊണ്ടിരുന്നു.
കരുണയുടെ നിറകുടമായ നബി ﷺ നേരെ മസ്ജിദുൽ ഹറമിൽ പ്രവേശി ച്ചു. തന്റെ വാഹനപ്പുറത്തിരുന്നു കഅ്ബയെ പ്രദക്ഷിണം ചെയ്തു. അനുയായികൾ പള്ളിയിൽ നമസ്കരിച്ചു.
നബി ﷺ ഖുറൈശികളോട് ചോദിച്ചു: "ഖുറൈശികളെ, ഞാൻ നിങ്ങളെ എന്തുചെയ്യുമെന്നാണ് നിങ്ങളുടെ പ്രതീക്ഷ..?''
ഇന്നലെവരെ ഇസ്‌ലാമിന്റെ ശത്രുവായിരുന്ന സുഹൈൽ (റ) പറഞ്ഞു: “അങ്ങ് ഞങ്ങളുടെ മാന്യസഹോദരനും മാന്യസഹോദരന്റെ പുത്രനുമാകുന്നു. അതുകൊണ്ട് നന്മ മാത്രമേ ഞങ്ങൾ പ്രതീക്ഷിക്കുന്നുള്ളു!''
നബി ﷺ പറഞ്ഞു: “നിങ്ങളെല്ലാവരും വിമോചിതരാകുന്നു. നിങ്ങൾക്ക് പോകാം.'' അപ്രതീക്ഷിതവും സന്തോഷദായകവുമായ പ്രസ്തുത പ്രഖ്യാപനം ഖുറൈശികളെ ആകമാനം ഇസ്‌ലാമിലേക്ക് ആകർഷിച്ചു.
മക്കാവിജയദിവസം ഇസ്‌ലാം സ്വീകരിച്ച പരശ്ശതം മുസ്‌ലിംകൾ 'വിമോചിതർ' എന്ന നാമത്തിൽ അറിയപ്പെടുന്നു. നബി ൻﷺയുടെ പ്രസ്തുത പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ വിമോചിതരായവരാണല്ലോ അവർ. അവരിൽ പലരും പിൽക്കാലത്ത് ത്യാഗത്തിന്റെയും അർപ്പണത്തിന്റെയും മാതൃകാമാന്യന്മാരായിത്തീർന്നു.
അക്കൂട്ടത്തിൽ അഗ്രഗണ്യനായിരുന്നു സുഹൈൽ (റ). ഇസ്‌ലാം അദ്ദേഹത്ത ഒരു പുതിയ വ്യക്തിയാക്കിത്തീർത്തു. ധാരാളം സുന്നത്ത് നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ധർമ്മം ചെയ്യുകയും പരിശുദ്ധ ഖുർആൻ പാരായണം നടത്തുകയും അല്ലാഹു ﷻ വിനെ ഭയപ്പെട്ട് കരഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം!
മക്കാവിജയ ദിവസത്തിൽ മാത്രം ഇസ്‌ലാമാശ്ലേഷിച്ച അദ്ദേഹം ആത്മാർത്ഥതയിലും സ്നേഹത്തിലും മുൻപന്തിയിലായിരുന്നു!
നബിﷺയുടെ നിര്യാണവാർത്തയറിഞ്ഞ് പരിഭ്രാന്തിയും ദുഃഖവും കാരണം സ്വബോധം നഷ്ടപ്പെട്ട മദീനക്കാരെ അബൂബക്കർ (റ) സമാധാനിപ്പിച്ചപ്പോൾ, മക്കയിലെ മുസ്‌ലിംകളെ സമാശ്വസിപ്പിച്ചത് സുഹൈൽ (റ) വിന്റെ വാക്കുകളായിരുന്നു.
അദ്ദേഹം അവരോടിങ്ങനെ പറഞ്ഞു: “മുഹമ്മദ് ﷺ അല്ലാഹുﷻവിന്റെ സത്യപ്രവാചകനായിരുന്നു. അവിടുത്തെ ദൗത്യം നിർവ്വഹിച്ചിട്ടല്ലാതെ നബി ﷺ നമ്മെ വിട്ടുപിരിഞ്ഞിട്ടില്ല. അവിടുത്തെ ഉത്തരവാദിത്വം പരിപൂർണ്ണമാക്കുകയും ചെയ്തിരിക്കുന്നു. ഇനി നമ്മുടെ കടമ ആ നിർദേശങ്ങൾ അനുസരിച്ചു ജീവിക്കുക എന്നതാകുന്നു.”
സുഹൈൽ (റ) വിന്റെ വിവേകപൂർണ്ണമായ ഉപദേശം മക്കയിലെ മുസ്‌ലിംകളെ ആശയക്കുഴപ്പത്തിൽ നിന്ന് വിമുക്തരാക്കി. മക്കയിൽ സുഹൈൽ(റ) നിർവ്വഹിച്ച പ്രസ്തുത കൃത്യം മദീനയിലെ മുസ്‌ലിംകൾ അറിഞ്ഞപ്പോൾ അവർ സന്തുഷ്ടരായി.
പണ്ട് ബദറിൽ ബന്ധനസ്ഥനായിരുന്നപ്പോൾ ഉമർ (റ) സുഹൈൽ(റ)വിന്റെ മുൻപല്ല് ഉരിയാൻ സമ്മതം തേടിയതും, അത് തടഞ്ഞുകൊണ്ട് നബി ﷺ നടത്തിയ പ്രവചനവും ഓർത്ത് ഉമർ (റ) അടക്കം സഹാബിമാർ ഊറിച്ചിരിച്ചു!.
“അരുത്, ഒരുനാൾ അദ്ദേഹത്തിന്റെ പ്രസംഗം നിന്നെ സന്തുഷ്ടനാക്കിയേക്കും.'' അതായിരുന്നല്ലോ നബിﷺയുടെ പ്രവചനം.
ഇന്ന് ഉമർ(റ)വും കൂട്ടുകാരും സുഹൈൽ (റ) വിന്റെ പ്രസംഗംകൊണ്ട് അതീവ സന്തുഷ്ടരായിരിക്കുന്നു.
തന്റെ കഴിഞ്ഞ ജീവിതകാലം ശിർക്കിന്ന് വേണ്ടി നിർവ്വഹിച്ചതിലുപരി ശാരീരികവും സാമ്പത്തികവുമായ സേവനം ഇസ്‌ലാമിന് വേണ്ടി നിർവ്വഹിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. നമസ്കാരവും നോമ്പും ജിഹാദും കൊണ്ട് തന്റെ ചരിത്രത്തിലെ കറുത്ത കാലഘട്ടം മായ്ച്ചുകളയുവാൻ അദ്ദേഹം പ്രയത്നിച്ചു..
പേർഷ്യാ, റോമൻ യുദ്ധങ്ങളിൽ അദ്ദേഹം പങ്കുകൊണ്ടു. യർമൂക്ക് യുദ്ധത്തിൽ അദ്ദേഹം വരിച്ച ത്യാഗം കിടയറ്റതായിരുന്നു. സിറിയയിൽ മുസ്‌ലിംകൾ വിജയം വരിച്ചു സന്തുഷ്ടരായി മടങ്ങുകയായിരുന്നു.
സുഹൈൽ (റ) പറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. “ജീവിത കാലം മുഴുവൻ സൽകർമ്മങ്ങളിൽ നിരതനാവുന്നതിലുപരി ശ്രേഷ്ഠമാണ് ഒരു മണിക്കൂർ നേരത്തെ ദൈവമാർഗ്ഗത്തിലുള്ള ജിഹാദ്'' എന്ന്. അതുകൊണ്ട് മരണം വരെ ഞാൻ തീരുമാനിച്ചിരിക്കുന്നത്, അതിർത്തിയിലെ മുസ്ലിം സൈന്യത്തോടൊപ്പം നിലയുറപ്പിക്കാനാണ്.
അങ്ങനെ സുഹൈൽ (റ) അതിർത്തിയിലേക്ക് പുറപ്പെട്ടു. ജിഹാദിന്റെ മാർഗത്തിൽ ജീവിതാവസാനം വരെ നിലയുറപ്പിച്ചു.
സുഹൈലു ബ്നു അംറ് (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
സുഹൈലു ബ്നു അംറ് (റ)വിനും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
*【 സുഹൈലു ബ്നു അംറ് (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】*
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*ജീവിതത്തിൽ ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ കിട്ടാൻ👇*_
_*join ഇസ്ലാമിക അറിവുകൾ*_
_**_
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
Comments
Post a Comment